“ആദി … അമ്മ കോളേജിൽ ജോയിൻ ചെയ്തു കഴിഞ്ഞാൽ പിന്നെ എല്ലാ കാര്യത്തിലും അമ്മയ്ക്ക് സമയം കിട്ടിയെന്ന് വരില്ല .. അതു കൊണ്ട് ഹോം വർക്ക് ഒക്കെ ഇനി മുതൽ മറക്കാതെ ചെയ്യാൻ പഠിക്കണം .. കേട്ടോ “
പുസ്തകമെടുത്ത് വച്ചപ്പോഴേ ഓരോ ഓരോ സൈഡ് ബിസിനസ് ആയി ആയി എഴുനേറ്റു പോകാൻ പോയ ആദി യോട് ഞാൻ പറഞ്ഞു.
“അമ്മാ .. ഞാനിപ്പോ പറയുന്ന ഭാഷ എന്താണ് ?”
“നീ പറയുന്നത് മലയാളം .. എന്തേ ?”
“ഞാൻ തീരെ കുഞ്ഞായിരിക്കുമ്പോഴേ മലയാളം പറയുമല്ലോ … അപ്പോൾ വലിയ ചേട്ടന്മാരെയും ചേച്ചിമാരെയും ഒക്കെ മലയാളം പഠിപ്പിക്കാൻ വേണ്ടി അമ്മ എന്തിനാ കോളേജിൽ പോകുന്നത് .. അവരൊന്നും ജനിച്ച ശേഷം ഇതുവരെ മലയാളം പറഞ്ഞിട്ടില്ലെ… !! “
ഇത്തവണത്തെ ആദിയുടെ സംശയം കേട്ട് ഞാൻ ചിരിച്ചു പോയി .
( തുടരും )