കഥയ്ക്കു പിന്നിൽ 4
Kadhakku Pinnil Part 4 Author : ഉർവശി മനോജ്
Click here to read other stories by Urvashi Manoj
ലക്ഷ്മി ഒരുപാട് മാറിയിരിക്കുന്നു , പണ്ട് കോളേജ് വരാന്തയിലൂടെ നടക്കുമ്പോൾ സീനിയർ ചേട്ടന്മാർ ‘തവള കണ്ണി’ എന്ന ഇരട്ടപ്പേരു വിളിച്ച് കളിയാക്കുമ്പോൾ , കണ്ണ് നിറയിച്ചവൾ .. പോസ്റ്റ് മാസ്റ്റർ ആയ അച്ഛൻറെ സ്കൂട്ടറിനു പിന്നിലിരുന്ന് മാത്രം കോളേജിലേക്ക് വന്നിരുന്നവൾ .. കാലം അവൾക്ക് മുന്നിൽ എന്നെ എത്തിച്ചപ്പോൾ
എസിയുടെ തണുപ്പിലും ഞാൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു.
“വീണേ… എന്റെ വിവാഹം കഴിഞ്ഞിട്ട് എട്ടു വർഷത്തോളം ആകുന്നു , ആദ്യത്തെ കുറച്ചു നാൾ എന്നോട് മിണ്ടാൻ പോലും ഭർത്താവിനു മടി ആയിരുന്നു , ആർക്കോ വേണ്ടി വിവാഹം കഴിച്ച പോലെ .. നാളിതു വരെ ഒരു ദാമ്പത്യ സുഖം അയാളിൽ നിന്ന് ഞാൻ അനുഭവിച്ചിട്ടില്ല , ഒടുവിൽ ഒരു കമ്പനി ടൂറിന് അയാളുടെ ഒപ്പം പോകേണ്ടി വന്നപ്പോൾ ആ സത്യം തിരിച്ചറിഞ്ഞു .. യൂ നോ വീണ .. ഹീ ഈസ് എ ഗേ “
“ലക്ഷ്മി … നീ എന്തൊക്കെയാണ് പറയുന്നത് ?”
അവൾ പറയുന്നത് കേട്ട് ഞെട്ടി തരിച്ചു ഞാൻ ചോദിച്ചു.
“സത്യം തന്നെയാണ് വീണാ ഞാൻ പറയുന്നത് അല്ലെങ്കിൽ എത്ര ശത്രുത
ഉണ്ട് എങ്കിൽ പോലും ലോകത്ത് ഒരു സ്ത്രീയും സ്വന്തം ഭർത്താവിനെ പറ്റി ഇങ്ങനെ പറയില്ല .. അയാളൊരു ഗേ ആണ് .. എന്താ അതിന് മലയാളത്തിൽ പറയുക സ്വവർഗ്ഗാനുരാഗി .. അന്ന് അയാളുടെ ഒപ്പം കമ്പനി ടൂർ പോയ ദിവസം എന്നെ ഉറക്കി കിടത്തിയിട്ട് അയാൾ എഴുനേറ്റു പോയത് അവരുടെ കമ്പനിയുടെ തമിഴ് നാട്ടുകാരനായ അക്കൗണ്ടൻറ് കിളവന്റെ ഒപ്പം ദാമ്പത്യം ആഘോഷിക്കുന്നതിന് വേണ്ടിയാണ് “
“നോ .. ലക്ഷ്മി .. ഇതൊക്കെ യൂറോപ്യൻ രാജ്യങ്ങളിൽ.. ചില കഥകളിൽ … ചില സിനിമകളിൽ ഒക്കെ കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങൾ .. ഇത് നമ്മുടെ നാട്ടിൽ നിന്റെ ഹസ്ബൻഡ് .. എനിക്ക് ഇത് വിശ്വസിക്കാൻ സാധിക്കുന്നില്ല ”
അവിശ്വസനീയതയോടെ ഞാൻ പറഞ്ഞു.
“വിശ്വസിച്ചേ പറ്റൂ .. ഇതാണ് സത്യം ആദ്യമാദ്യമൊക്കെ ഞാൻ കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു, പിന്നീട് ആ മനുഷ്യനോട് എനിക്ക് വെറുപ്പായിരുന്നു .. വെറുപ്പ് മൂത്ത് ഒരു നാൾ ഞാൻ അയാളോട് ചോദിച്ചു ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് .. അതിനു അയാൾക്ക് മറുപടി ഉണ്ടായിരുന്നില്ല ”
അവൾ പറഞ്ഞു നിർത്തി.അപ്പോഴേക്കും ലൈം ജ്യൂസ് എത്തിയിരുന്നു.പിന്നീട് അല്പ നേരത്തെ നിശബ്ദത , ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു.
“ഒരിക്കൽ അയാൾ ഇല്ലാത്ത നേരം ഞാൻ ഫ്ലാറ്റിലേക്ക് ഒരാളെ ക്ഷണിച്ചു വരുത്തി , ആ ഫ്ലാറ്റിലെ സെക്യൂരിറ്റിയെ .. അങ്ങനെ ഒരു അന്യ പുരുഷന്റെ കൂടെ ഞാൻ കിടക്ക പങ്കിട്ടു , തെറ്റാണ് ചെയ്യുന്നത് എന്ന് അറിഞ്ഞു കൊണ്ട് തന്നെ .. ആരുമറിയാതെ തുടർന്ന ആ ബന്ധം ഒരിക്കൽ അയാള് കണ്ടു .. എന്നെ ഞെട്ടിച്ചു കൊണ്ട് അയാൾ മനപ്പൂർവ്വം അത് കണ്ടില്ല എന്ന് നടിച്ചു , പക്ഷേ അയാളുടെ ഓഫീസിൽ പുതുതായി വന്ന അസിസ്റ്റൻറ് മാനേജർ പയ്യനെയും കൂട്ടി തൊട്ടടുത്ത ദിവസം വീട്ടിലേക്ക് വന്നിട്ട് അവർ ബെഡ് റൂമിൽ കയറി കതടച്ചു .. അയാളുടെ പര പുരുഷ ബന്ധം അങ്ങനെ അന്ന് മുതൽ എന്റെ കൺ മുന്നിൽ അരങ്ങേറി കൊണ്ടിരുന്നു “