നിറഞ്ഞു തുളുമ്പിയ കണ്ണുകൾ സാരി തലപ്പ് കൊണ്ട് തുടച്ച് അവൾ തുടർന്നു,
“പിന്നീടുള്ള ദിവസങ്ങളിൽ പല പുരുഷന്മാരും അയാളോടൊപ്പം ഫ്ലാറ്റിൽ വന്നു പോയി .. ഇന്നും അത് തുടർന്നു കൊണ്ടേയിരിക്കുന്നു. എനിക്ക് അവിടെ നിന്നും പോകണം എന്ന് തോന്നുമ്പോൾ ആരോടും പറയാതെ ഞാൻ ഒരു യാത്ര പോകും. യാത്രയുടെ അവസാനം അച്ഛനെയും അമ്മയെയും കാണാൻ വേണ്ടി നാട്ടിലേക്ക് വരും എന്നിട്ട് വീണ്ടും ബാംഗ്ലൂരിലേക്ക് .. എന്തിനെന്നോ.. അയാളുടെ കാമപ്പേക്കൂത്തുകൾ കാണുന്നതിനു വേണ്ടി “
“ലക്ഷ്മി എങ്കിൽ നിനക്ക് ആദ്യം തന്നെ കാര്യങ്ങൾ മനസ്സിലായപ്പോൾ അയാളെ ഉപേക്ഷിച്ച് കൂടായിരുന്നോ ?”
ഞാൻ ചോദിച്ചു.
“എങ്ങനെ ആടി ഞാൻ അയാളെ
ഉപേക്ഷിക്കുന്നത് .. എനിക്ക് എന്റെ കുടുംബത്തിൻറെ മാന്യത നോക്കണ്ടേ , വയസ്സായ അച്ഛൻറെയും അമ്മയുടെയും മുൻപിൽ ഞാൻ എങ്ങനെ കാര്യങ്ങൾ അവതരിപ്പിക്കും , അവരെ വിഷമിപ്പിക്കാതെ ഇരിക്കണമെങ്കിൽ എനിക്ക് ഈ നാടകം തുടർന്നേ പറ്റൂ .. ”
അവൾ പറഞ്ഞു.
“ഫ്ളാറ്റിലെ സെക്യൂരിറ്റി ഇപ്പോൾ … നിന്നോട് …അങ്ങനെ എന്തെങ്കിലും …പഴയ ബന്ധം ?”
ഞാൻ പതുക്കെ ചോദിച്ചു.
“അയാളെ ഒക്കെ എപ്പോഴെ വിട്ട് .. ഞാൻ യാത്രകൾ പോകുന്നു എന്ന് പറഞ്ഞത് സ്ഥലം കാണാനല്ല , കഴിവും സൗന്ദര്യവും ഉള്ള ആണുങ്ങളുടെ ഒപ്പം കിടക്കുന്നതിനു വേണ്ടി തന്നെയാണ് . ആരാണെന്നോ എന്താണെന്നോ അറിയാത്ത എത്രയോ പേർ.. എത്രയോ രാജ്യങ്ങളിൽ , പലരുടെയും പേരുകൾ പോലും ഞാൻ ഇപ്പോൾ ഓർക്കുന്നില്ല .. ചുരുക്കത്തിൽ ഭർത്താവിന് അയാളുടെ വഴി എനിക്ക് എന്റെ വഴി , കുടുംബക്കാരുടെ മുന്നിൽ ഞങ്ങൾ ഉത്തമരായ ഭാര്യാ ഭർത്താക്കന്മാർ , വിവാഹം കഴിഞ്ഞു എട്ടു വർഷമായിട്ടും കുട്ടികൾ ഉണ്ടാകാത്തതിന്റെ ദുഃഖവും പേറി നടക്കുന്ന ഉത്തമരായ ഭാര്യഭർത്താക്കന്മാർ “
ലക്ഷ്മി പറഞ്ഞു നിർത്തിയത് കേട്ട് ഇത്തവണ ഞെട്ടിയത് ഞാനാണ്, അറിയാതെ തന്നെ സീറ്റിൽ നിന്ന് എഴുന്നേറ്റു പോയി.
“ലക്ഷ്മി .. നീ സത്യം പറ എന്നെ കളിയാക്കാൻ വേണ്ടി തമാശ പറയുന്നതല്ലേ ഇങ്ങനെ ഒക്കെ ?”
ഞാൻ ചോദിച്ചു.
“തമാശകൾ പറഞ്ഞിട്ടുണ്ട് ഇപ്പോഴും പറയുന്നുണ്ട് .. പക്ഷേ സ്വന്തം ഭർത്താവിനെ പറ്റി ഒരു സ്ത്രീയും ഇങ്ങനെ തമാശ പറയില്ല ”
മുന്നിലിരുന്ന ലൈം ജ്യൂസ് എടുത്തു നുണഞ്ഞു കൊണ്ട് അവൾ എനിക്ക് മറുപടി നൽകി.
“ലക്ഷ്മി .. നിനക്ക് എങ്ങനെ മാറാൻ കഴിഞ്ഞു ഇങ്ങനെയൊക്കെ ?”
വിറച്ചു കൊണ്ട് ഞാൻ ചോദിച്ചു.
“വീണാ .. നിൻറെ പഴയ കൂട്ടുകാരി ലക്ഷ്മി മരിച്ചു ഇതൊരു പുതിയ ലക്ഷ്മിയാണ് .. ഇനി നമ്മൾ ഇവിടെ വന്നതിന്റെ കാര്യം കൂടി നീ കേട്ടോളൂ , ഒരു തായ്‌ലൻഡ് യാത്രയ്ക്കിടയിലാണ് ഞാൻ സമീർ ഹംസയെ പരിചയപ്പെടുന്നത് .. ദുബൈ ബേസ്ഡ് മലയാളി ബിസിനസുകാരൻ , കൂടുതൽ പരിചയപ്പെട്ടപ്പോൾ മനസ്സിലായി അയാളുടെ ഹോം ടൗൺ ഇത് ആണെന്ന്.. ഇന്നലെ സമീറും നാട്ടിലെത്തിയിട്ടുണ്ട് , സത്യത്തിൽ അച്ഛനെയും അമ്മയെയും കണ്ട് സമീറിനെയും മീറ്റ് ചെയ്തു പോകാം എന്ന് ചിന്തിച്ചപ്പോഴാണ് നിൻറെ മുഖം മനസ്സിലേക്ക് വന്നത് അങ്ങനെയാണ് വർഷങ്ങൾക്ക് ശേഷം നിന്നെ തേടി ഞാൻ എത്തിയത് .. എത്തിയപ്പോൾ മനസ്സിലായി നീയും എന്റെ വഴി തന്നെയാണ് സഞ്ചരിക്കുന്നത് എന്ന് “
ലക്ഷ്മി പറഞ്ഞ വാക്കുകൾ മുഴുവിപ്പിക്കാൻ അനുവദിക്കാതെ തടഞ്ഞു കൊണ്ട് ഞാൻ ഇടയ്ക്കു കയറി പറഞ്ഞു ,