കോട്ടയം കൊല്ലം പാസഞ്ചർ 10
Kottayam Kollam Passenger Part 10 bY മനോജ് ഉർവശി
Click here to read previous Parts
ആര്യാദേവി കോട്ടയത്ത് സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥയാണ്. ഭർത്താവുമായി പിരിഞ്ഞിട്ട് 12 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എഞ്ചിനീയറിംഗ് വിദ്യാർഥിയായ വിനീഷ് ഏക മകനാണ്.
പതിവായി കോട്ടയം കൊല്ലം പാസഞ്ചറിലാണ് ആര്യാദേവി പോയി വരുന്നത്. ഒരു വൈകുന്നേരം , കോട്ടയം കൊല്ലം പാസഞ്ചറിൽ വെച്ച് ജിജോ മാത്യു എന്ന യുവാവ് ആര്യാ ദേവിയെ കാണുന്നു. ആര്യദേവിയുടെ മകൻ വിനീഷിൻെറ സുഹൃത്തു കൂടിയായ ജിജോയുടെ മനസ്സിൽ ആര്യാദേവി ഒരു സ്വപ്നമായി കേറി കൂടിയിട്ട് നാളുകൾ ഏറെ കഴിഞ്ഞിരിക്കുന്നു.
ഇതേ പാസഞ്ചർ കായംകുളം സ്റ്റേഷനിലെത്തിയപ്പോൾ അവിടെ നിന്നും ഒരു അമ്മായി അപ്പനും മരു മകളും കയറുന്നു , സുധാകരൻ പിളളയും ജെസ്സിയും.
പ്രണയ വിവാഹമായിരുന്നു ജെസ്സിയുടെയും അനൂപിന്റെതും. വിവാഹ ശേഷം ഇരു വീട്ടുകാരും അവരെ അംഗീകരിക്കാതെ വന്നപ്പോൾ ആശ്രയമായത് ജെസ്സിയുടെ അച്ഛൻറെ അനുജനായ നെൽസണും ഭാര്യ സുനിതയും ആണ്. അത് അവരുടെ ജീവിതത്തിലെ മറ്റൊരു ദുരന്തത്തിലേക്കുള്ള വഴി ആയിരുന്നു.
തിരുവനന്തപുരത്ത് ജയിലിൽ കഴിയുന്ന അനൂപിനെ കാണുന്നതിനും ഒപ്പം ഒരു വക്കീലിന്റെ സഹായം അഭ്യർത്ഥിക്കുന്നതിനും വേണ്ടിയാണ് അവരുടെ യാത്ര.
കൊല്ലത്തേക്കുള്ള യാത്രക്കിടയിൽ പരിചയപ്പെട്ട ഫൈസൽ എന്ന യുവാവുമായി ആര്യാദേവിക്കുള്ള അരുതാത്ത ബന്ധം ജിജോ മാത്യു കാണുന്നു. ഈ ഒരു ബന്ധത്തിൻറെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി ജിജോ , ആര്യ ദേവിയെ കൊല്ലത്തിനു മുൻപുള്ള മൺട്രോത്തുരുത്ത് എന്ന സ്റ്റേഷനിൽ അവന്റെ ഒപ്പം ഇറക്കുന്നു.
മൺട്രോത്തുരുത്ത് സ്റ്റേഷന് പുറത്ത് ഓട്ടോയുമായി കാത്തിരുന്ന മുരളി എന്ന തന്റെ സുഹൃത്തിനൊപ്പം ജിജോ ആര്യ ദേവിയുമായി മുരളിയുടെ തന്നെ ഓട്ടോയിൽ അയാളുടെ ഫാമിലേക്ക് പുറപ്പെടുന്നു. ഇതേ ഓട്ടോയിൽ സുമതി എന്ന കൊല്ലം ടൗണിലെ ഒരു വേശ്യാ സ്ത്രീയേയും മുരളി ഒപ്പം കൂട്ടിയിരുന്നു.
ഓട്ടോറിക്ഷയിൽ ഫാമിലേക്കുള്ള യാത്രയ്ക്കിടയിലും അവിടെ എത്തിയ ശേഷമുള്ള ഉള്ള സംഭാഷണത്തിലും ആര്യാദേവിക്ക് ജിജോ യോടു അടുപ്പം തോന്നുന്നു. അങ്ങനെ പൂർണ്ണമനസ്സോടെ ആര്യാദേവി , തന്നെ ജിജോ യ്ക്ക് സമർപ്പിക്കുന്നു. ഇതേ സമയം തൊട്ടപ്പുറത്തെ മുറിയിൽ മുരളിയും സുമതിയും പരസ്പരം ഇണ ചേരുകയായിരുന്നു.
രാത്രി 12 മണിക്ക് , ആര്യ ദേവിയെ ജിജോയും മുരളിയും കൂടി ഓട്ടോറിക്ഷയിൽ കൊല്ലം സ്റ്റാൻഡിൽ കൊണ്ട് വിടുന്നു. അവിടെ നിന്നും ശശി എന്ന വ്യക്തിയുടെ ഓട്ടോറിക്ഷയിൽ ആര്യാദേവി വീട്ടിലേക്ക് യാത്ര തിരിക്കുന്നു. വഴിമധ്യേ തന്നെ ആക്രമിക്കാൻ ശ്രമിച്ച ശശിയെ രക്ഷപ്പെടുവാനുള്ള ശ്രമത്തിനിടയിൽ ആര്യാദേവി കൊലപ്പെടുത്തുന്നു. ഫോൺ ചെയ്തതനുസരിച്ച് അവിടെ എത്തിയ മുരളിയും ജിജോയും അവരെ അവിടെ നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുന്നു.
തൊട്ടടുത്ത ദിവസം , ആര്യ ദേവിയുടെ ആത്മാർത്ഥ സ്നേഹിതയും സർക്കിൾ ഇൻസ്പെക്ടർ അശോക് നാരായണന്റെ ഭാര്യയുമായ രമ എന്ന യുവതി , തന്റെ ഭർത്താവിൻറെ സബോർഡിനേറ്റ് ആയ , സബ് ഇൻസ്പെക്ടർ ജോണിയുടെ മുൻപിലേക്ക് ആര്യാ ദേവിയെ എത്തിക്കുന്നു.