കുപ്പിയിലെ മദ്യം ഒഴിച്ച് കൊണ്ട് ബാബുവേട്ടൻ തുടർന്നു..
സഫ്ദർജംഗ് റോഡിലെ ഒന്നാം നമ്പർ വീട്.. അതൊരു സംഭവം തന്നെ ആയിരുന്നു കുഞ്ഞേ.. പുതിയ ബന്ധങ്ങളുടെ തുടക്കം തന്നെ ആയിരുന്നു അവിടം.. ഞാൻ ആദ്യം മായി രാജ് ഭായിയെ കാണുന്നത് അവിടെ വെച്ചാണ്..
രാജ് ഭായ്..? സാം ആകാംഷയോടെ ചോദിച്ചു
എന്റെ രാജ് ഭായ്.. ഞാൻ ജീവന് തുല്യം ബഹുമാനിച്ച എന്റെ രാജ്.. രാജീവ് രത്ന ബിർജീസ് ഗാന്ധി എന്ന രാജീവ് ഗാന്ധി.. അദ്ദേഹം എനിക്ക് എന്റെ കൂടപ്പിറപ്പ് തന്നെ ആയിരുന്നു.. അദ്ദേഹത്തിന് എന്നോട് അത് പോലെ ആയിരുന്നു.. അന്ന് അദ്ദേഹം എയർ ഇന്ത്യയിലെ പൈലറ്റ് ആയിരുന്നു.. കുഞ്ഞു രാഹുലും പ്രിയങ്കയും എന്റെ കൈ പിടിച്ചാണ് അവർ കളിച്ചത്.. ബാബുവേട്ടൻ പറഞ്ഞു നിർത്തി..
രാജീവ് ഗാന്ധിയോ..! സാമിന് അത്ഭുതത്തോടെ ചോദിച്ചു..
അതെ.. ബാബുവേട്ടൻ പുഞ്ചിരിച്ചു കൊണ്ട് സാമിനോട് മറുപടി പറഞ്ഞു..
എന്താ ഇപ്പൊ പറയാ.. അദ്ദേഹം എനിക്ക് കൂടെ പിറപ്പോ അതോ വലിയ കൂട്ടുകാരനോ.. എനിക്ക് എന്തെല്ലാമൊക്കെ ആയിരുന്നു രാജ് ഭായ്..
അദ്ദേഹത്തിന്റെ കുട്ടിക്കാല ഓർമ്മകൾ വരെ എന്നോട് അദ്ദേഹം പങ്കുവെച്ചിരുന്നു.. അദ്ദേഹത്തിന് രാജീവ് എന്ന് പേര് നൽകിയത് സോഷ്യലിസ്റ്റ് ആചാര്യനായിരുന്ന നരേന്ദ്രദേവ് ആണന്നു മുതൽ അദ്ദേഹത്തെ കണക്കു പഠിപ്പിച്ചത് മലയാളിയായ കെ.എൻ.പി നായർ ആയിരുന്നു വരെ.. കാരണം അദ്ദേഹത്തിന് കണക്കും ഭൂമിശാസ്ത്രവും ഏറ്റവും ഇഷ്ട്ടപെട്ട വിഷയങ്ങൾ.. പിന്നെ രാജ് ഭായിയും സഞ്ജയ്യും ചീറ്റ പുലികളെ വളർത്തിയ കാര്യവും എല്ലാം..
പണ്ട് അദ്ദേഹത്തിന്റെ മുത്തച്ഛൻ നെഹുറുവിന് ആസ്സാമിൽ നിന്നും കിട്ടിയത് ആയിരുന്നു ഈ പുലി കുട്ടികളെ.. അതിൽ ഒന്നിനെ ആണത്രേ പഴയ യുഗോസ്ലാവിയൻ പ്രസിഡന്റ് മാർഷൽ റ്റിറ്റോക് നല്കിയതത്രെ.. അതിനു അദ്ദേഹം “ഭീംസെൻ” എന്നായിരുന്നത്രെ പേര് നൽകിയത്.. പഴയ കാര്യങ്ങൾ എന്നോട് പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ ആ സന്തോഷം ഒന്നു കാണേണ്ടതായിരുന്നു..
ഞങ്ങളുടെ സൗഹൃദം സന്തോഷത്തോടെ മുന്നോട്ട് പോയിരുന്ന സമയത്തായിരുന്നു അദ്ദേഹത്തിന് ആദ്യ ദുരന്തം ആകെ തളർത്തി കളഞ്ഞത്.. സഞ്ജയ് ഗാന്ധിയുടെ മരണം.. ഡൽഹി ഫ്ലയിങ് ക്ലബ്ബിൽ ഗ്ലൈഡർ പറപ്പിക്കുന്നതിനിടയിൽ സംഭവിച്ച അപകടം.. അവരെ ആകെ കണ്ണീരിൽ ആഴ്ത്തി.. അനുജന്റെ മരണം അദ്ദേഹത്തെ ആകെ മാനസികമായി തളർത്തി.. അദ്ദേഹത്തിന് ഏറ്റവും ഇഷ്ട്ടപെട്ട വിമാനം പറപ്പിക്കാൽ വരെ അദ്ദേഹം അവസാനിപ്പിച്ചു.. പിന്നീട് വളരെ പെട്ടന്ന് ആയിരുന്നു രാജ് ഭായിയുടെ രാഷ്ട്രീയ പ്രവേശനം.. അമ്മയുടെയും ഉറ്റ സുഹൃത്തുക്കളുടെയും നിർബന്ധത്തിനു വഴങ്ങി രാജ് ഭായ് രാഷ്ട്രീയത്തിൽ ഇറങ്ങി.. സഞ്ജയ് ഗാന്ധിയുടെ പിൻഗാമിയായി യൂത്ത് കോൺഗ്രസിന്റെ തലപ്പത്തേക്കു അദ്ദേഹം വന്നു.. അപ്പോഴും ഞാനും അദ്ദേഹവും കൂടുതൽ അടുത്ത് കൊണ്ടിരുന്നു.. സഞ്ജയ് ഗാന്ധിയുടെ അഭാവത്തിൽ ഒഴിഞ്ഞു കിടന്ന അമേത്തി സീറ്റിൽ രാജ് ഭായ് മത്സരിച്ചു വിജയിച്ചു.. ആയിടക്കാണ് പഞ്ചാബിൽ പ്രേശ്നങ്ങൾ തുടങ്ങിയത്.. അവിടുത്തെ കലഹങ്ങളിൽ മേഡം ആകെ അസ്വസ്ഥതത ആയിരുന്നു..