രണ്ടു ദിവസത്തെ നിർത്താതെയുള്ള അലച്ചിലും തലേ രാത്രിയിലെ രാസലീലകളും,ക്ഷീണിതനായിരുന്നു.
നന്നായി ഉറങ്ങി.പതിവ് കട്ടനും കുടിച്ച് ഉമ്മറത്തിരിക്കുമ്പോൾ അമ്മ പതിവ് പതപ്പിക്കലുമായി എത്തി.
മോനെ ബിനു,എന്റെ കുട്ടി ഈ അല്പം കരുവാളിച്ചു.അതെങ്ങനാ ഒരിടത്തും അടങ്ങിയിരിക്കാതെ അലച്ചിലല്ലേ.
ഇപ്പൊ എന്താ അങ്ങനെ തോന്നാൻ.
അതൊക്കെ ജോലിയുടെ ഭാഗം അല്ലേ അമ്മേ.എന്റെ ജോലിയുടെ സ്വഭാവം അമ്മക്കറിഞ്ഞൂടെ.നമ്മള് പോവേണ്ടടുത്തു പോയല്ലേ പറ്റു.
അതിന് നീതന്നെ പോണോന്നുണ്ടോ.
വേറെയും ഉണ്ടല്ലോ അവിടെ.
അത് പറഞ്ഞിട്ട് കാര്യമില്ല അമ്മേ.ഓഫീസർ പറയുമ്പോൾ പറ്റില്ലാന്ന് എങ്ങനാ.അല്ല എന്തോ കാര്യം സാധിക്കാനുണ്ടല്ലോ,അതാ പതിവില്ലാത്ത സ്നേഹം.
ഓഹ്, എന്റെ കുഞ്ഞിന്റെ കാര്യം തിരക്കിയാൽ അതും കുറ്റം.ഇതാ ഞാൻ ഒന്നും….
അമ്മേ,ഞാൻ ഇന്നും ഇന്നലേം കാണുന്നതല്ലല്ലോ.എന്തേലും ഉണ്ടേല് പറ.ശരിയാക്കാം.
അവസാനം വാക്കുപറഞ്ഞിട്ട് മാറ്റരുത്.
ഇല്ല അമ്മ പറയ്.
ഒന്നുല്ല,അമ്മാവൻ വിളിച്ചിരുന്നു.
നാളെ ഒന്ന് കൂടെ ചെല്ലുവോന്നു ചോദിച്ചു.അമ്മായിക്ക് ഡയാലിസിസ് ചെയ്യാനുള്ള ഡേറ്റ് നാളെയാ.
ഇതിനിടേൽ ഏട്ടൻ ഒന്ന് വീണു നടുവെട്ടി.ചോദിക്കുമ്പോൾ എങ്ങനാ പറ്റില്ലാന്ന് പറേണെ..
ആഹാ,അമ്മാവനുള്ള ശുപാർശ ആരുന്നോ. നടന്നതുതന്നെ.
മോനെ,നമ്മുക്ക് കഷ്ടകാലം വന്നപ്പൊ തിരിഞ്ഞുനോക്കിയില്ല എന്നുകരുതി.നമ്മളും അങ്ങനായാ എന്താടാ ഒരു വ്യത്യാസം.ഇതിപ്പൊ ഇങ്ങനൊരു കാര്യമല്ലേ.എന്റെ കുട്ടിയൊന്നു പോയിവാ.
എന്നാലും അമ്മേ പഴയതൊക്കെ ഓർക്കുമ്പോൾ..
ഒരെന്നാലും ഇല്ല.മോൻ ചെല്ലുന്നു ഞാൻ പറഞ്ഞുപോയി.അമ്മയെ ഓർത്തെങ്കിലും പോയിവാ.
തിരിച്ചടികൾ വന്നുതുടങ്ങിയെപ്പിന്നെ
മാറ്റമുണ്ട്.കഴിഞ്ഞയാഴ്ച്ച കണ്ടപ്പോഴും ഒത്തിരി കരഞ്ഞു.മനസിലായല്ലോ.അതുമതി ഈ അമ്മക്ക്.