“ഇയാളെന്നാ ഓർത്തോണ്ടിരിക്കുവാ”
ആ ചോദ്യം കേട്ട് ഞാൻ ചിന്തയുടെ ലോകത്തുനിന്നും യാഥാർത്യത്തിന്റെ
ലോകത്തെത്തി.
ഹേയ് ഒന്നുല്ല എന്തോ ഒന്ന് ഇങ്ങനെ ആലോചിച്ചുപോയതാ.
എന്താടോ പരിചയക്കാർ ഉണ്ടോന്ന് നോക്കുവാണോ.ഇതിനൊക്കെ ഇറങ്ങുമ്പോൾ രണ്ട് കാര്യങ്ങൾ ഉണ്ടായിരിക്കണം.ഒന്ന് അവശ്യം പൈസയും പിന്നെ കുറച്ച് ധൈര്യവും.
അതിന് കുറവൊന്നുമില്ല.ഞാൻ വെറുതെ….
ശരി ഒരു കാര്യം ചെയ്യ്, മെഡിക്കൽ
ഷോപ്പ് അടക്കുന്നെന് മുന്നേ ഉടുപ്പ് വാങ്ങിച്ചു വാ.തന്റെ ഇഷ്ട്ടം, കുറക്കണ്ട.
ഉടുപ്പ്???? മെഡിക്കൽ ഷോപ്പ്????
എന്റെ അന്തംവിട്ട നിൽപ്പ് കണ്ടിട്ട് ആവണം “ഡോ കോണ്ടം വാങ്ങി വാ”
അവൾ വീണ്ടും പറഞ്ഞു.
ദാ ഇപ്പോ വരാം.പക്ഷെ ഒന്ന് ചോദിച്ചോട്ടെ.ഇല്ലാതെ പറ്റുമോ.
ആദ്യം വാങ്ങിച്ചു വാ. സുരക്ഷയാണ് പ്രധാനം.ഞാൻ ഒന്നും ഇങ്ങോട്ട് വാങ്ങാറുമില്ല,അങ്ങോടൊട്ട് കൊടുക്കാറുമില്ല.
അവളെ അവിടെ നിർത്തി അടക്കാൻ തുടങ്ങിയ ഷോപ്പിൽ നിന്നും ഒരു പാക്കറ്റ് മൂഡ്‌സ് വാങ്ങി പോക്കറ്റി
ലാക്കി.ഇതൊക്കെ ശ്രദ്ധിച്ചിരുന്ന കടക്കാരന്റെ ആക്കിയുള്ള ചിരിക്ക് മുഖംകൊടുക്കാതെ അവളുടെയൊപ്പം എത്തി.
എത്തിയോ,ഒരു ഓട്ടോ വിളിക്ക്.
പോവാം.
അല്ല അത് പിന്നെ
എന്ത് പിന്നെ???? എന്താ സ്ഥലമില്ലേ?
തലചൊറിഞ്ഞുള്ള എന്റെ നിൽപ്പും മട്ടും കണ്ടാവണം.അവളൊന്ന് ഇരുത്തി നോക്കി”ഏത് നേരത്താണോ ഇയാളോട്!”അവൾ ഒന്ന് മുന്നോട്ട് നടന്നു.
എന്ത് ചെയ്യണം എന്നറിയാതെയുള്ള നിൽപ്പ് കണ്ടാവണം അവൾ എന്റെ അടുത്തെത്തി.”ചേട്ടാ മുന്നേ പറഞ്ഞത് പോലെ ഇതിനൊക്കെ ഇറങ്ങുമ്പോൾ അല്പം ധൈര്യമൊക്കെ വേണം.കാശ് വാങ്ങിപ്പോയില്ലേ സ്ഥലം ഞാൻ ഒപ്പിച്ചുതരാം ഒരു ആയിരംകൂടി തരണം.ലോഡ്ജ് വാടകയാണെന്ന് കരുതിയാൽ മതി”
അവൾ എന്നെയും കൊണ്ട്
ഓട്ടോയിൽ കയറി.അവൾ പറഞ്ഞ വഴിയിലൂടെ അത് സഞ്ചരിച്ചു.
ഡ്രൈവർ കണ്ണാടിയിലൂടെ ഇടക്ക് നോക്കുന്നുണ്ട്.പക്ഷെ ഒരു ആക്കിയ ഭാവമില്ല.സ്ഥിരം അയാളുടെ കാഴ്ച്ചകളിൽ ഇതുപോലെ ചിലതും
ഉണ്ടാവാം.ഏതായാലും ഇരുട്ടിനെ കീറിമുറിച്ചു അയാൾ വണ്ടി മുന്നോട്ടെടുത്തു.
ഏതോ ഒരു വഴിവക്കിൽ അത് ഇരമ്പി നിന്നു.അവളോടൊപ്പം മുന്നോട്ട് നടന്നു.ഞങ്ങളുടെയിടയിൽ തളംകെട്ടി നിന്ന നിശബ്ദത ഞാൻ തന്നെ ഭേദിച്ചു.
എന്താ ഇയാളുടെ പേര്.