എന്തിനാ ഇയാളിതൊക്കെ തിരക്കുന്നെ കാര്യം നടന്നാൽ പോരെ
ഒന്ന് ചോദിച്ചതിന് ഇത്രയും വേണോ മനസ്സിലോർത്തു.
“ജാനകി”അതാണെന്റെ പേര്.ഇനി വേറെയും അറിയണോ.
അല്ല നമ്മളിത് എങ്ങോട്ടാ പോകുന്നെ
ഇതേതാ സ്ഥലം.
എന്താടോ പേടിയുണ്ടോ,ഉണ്ടല്ലേ.
എന്നാൽ അത് വേണ്ട.എന്റെ വീട്ടിലോട്ടാ പോകുന്നെ.
തന്റെ വീട്ടിലേക്കോ??
എവിടെയായാലും തനിക്ക് കാര്യം നടന്നാൽ പോരെ.വെറുതെ ഓരോന്ന് ചിന്തിച്ചുകൂട്ടാതെ വരൂ.
അല്ല പ്രശനം വല്ലതും….നാട്ടുകാരെ സൂക്ഷിക്കണ്ടേ?
എന്നെ ഇവിടെ എല്ലാർക്കും അറിയാം എന്റെ തൊഴിലും.എന്തേലും വന്നാൽ ഞാൻ നോക്കിക്കോളാം.തന്റെ തല താഴില്ല.മുണ്ടിട്ട് നടക്കേണ്ടിയും വരില്ല പോരെ.
എവിടെയും ഉണ്ടല്ലോ സദാചാരം പ്രസംഗിച്ചിട്ട് അതിന് വിപരീതമായി പ്രവർത്തിക്കുന്നവർ.അതെ ഉള്ളു ഒരു പേടി.
നിങ്ങളീ പറയുന്ന
സദാചാരവാദികളുടെ തനിനിറം അറിയണമെങ്കിൽ രാത്രിയിൽ അതിന്റെ കറുപ്പിലേക്ക് ഇറങ്ങണം. ഞങ്ങൾ ഇരുട്ടിനെ പകലാക്കി ജീവിക്കുന്നവർക്ക് അത് നന്നായി അറിയാം.രാത്രിയിൽ തലയിൽ മുണ്ടിട്ട് വരുന്ന മാന്യൻമാര് ആണ് പകൽവെളിച്ചത്തിൽ ആട്ടുന്നത്. എന്തൊരു വിരോധാഭാസം അല്ലെ.
നന്നായി സംസാരിക്കുന്നുണ്ടല്ലോ.
ഇനി ഒത്തിരി പോണോ.
കുറച്ച്, ഇതൊക്കെ അനുഭവങ്ങളിൽ നിന്നും പറയുന്നതാടോ.
ജീവിതത്തേക്കാൾ വലിയ പാഠപുസ്തകം ഇന്നുവരെ ആരും അച്ചടിച്ചിട്ടില്ല,ഇനിയൊട്ട് ഉണ്ടാവാനും പോകുന്നില്ല.അത് തരുന്ന പാഠങ്ങൾ ഉണ്ടല്ലോ അത് ഏത് കോളേജിൽ പഠിച്ചാലും കിട്ടില്ല.
വേറെന്തെങ്കിലും തൊഴിലിന് ശ്രമിച്ചുടെ.
അന്തിക്ക് ഒരഞ്ചുമിനിറ്റ് മാത്രം നീളുന്ന സ്കലനസുഖത്തിനു വരുന്ന ഒട്ടുമിക്കവരുടെയും ക്ലീഷെ ചോദ്യം.