ഹിതയുടെ കന്നംതിരിവുകൾ 1 [സിമോണ]

Posted by

ഛെ… ഇതിലും ഭേദം ബ്രേസിയർ ഇടായിരുന്നു…”
കടുത്ത ഇച്ഛാഭംഗം നേരിട്ടതിനാൽ നാക്കിൽ വന്ന പച്ചത്തെറി, “ഉയിരേ.. ഉയിരേ” എന്ന പാട്ടിന്റെ ഈണത്തിലേക്ക് മൊഴിമാറ്റം നടത്തി, അവിടെ നിന്ന് മെല്ലെ മൂളി..

ജ്യൂസ് കയ്യിലെടുത്ത് ചുണ്ടിലേക്കടുപ്പിക്കും മുൻപേ ആ കണ്ണുകൾ വീണ്ടും എന്റെ കണ്ണുകളുമായി ഇടഞ്ഞു..
എന്റെ മുഖം പൊടുന്നനെ ഉയർന്ന ലജ്ജയാൽ കുനിഞ്ഞുപോയിരുന്നു…
മേൽക്കണ്ണിലൂടെ നോക്കിയപ്പോൾ ഗ്ലാസ്സിലേക്കൊന്നു സൂക്ഷിച്ചുനോക്കി, അവൻ മെല്ലെ ഗ്ലാസ് കയ്യിലിട്ടു തിരിക്കുന്നത് കണ്ടു..
പിന്നെ എന്നെ നോക്കി ഒന്നുകൂടി പുഞ്ചിരിച്ച് ഗ്ലാസ്സിലേക്ക് ചുണ്ടമർത്തി…

“ഹിത.. അല്ലേ…”
എന്റെ പേര് അവന്റെ ഭംഗിയുള്ള ചുണ്ടുകൾക്കിടയിലൂടെ ഇടറിവീണപ്പോൾ, ജീവിതത്തിലാദ്യമായി ആ പേരിൽ ഞാൻ അഹങ്കരിച്ചു…
“ഇന്ദിരാ പ്രിയദർശിനി” എന്ന് പേരിടാഞ്ഞതിന്, ഞാൻ ഇടയ്ക്കിടയ്ക്ക് കുത്തി നോവിച്ചിരുന്ന പാവം എന്റെ അപ്പനോടും അമ്മച്ചിയോടും മനസ്സാ മാപ്പുപറഞ്ഞ്, ഞാൻ അവന്റെ മുന്നിൽ നമ്ര നിരസ്കയായി തലയാട്ടി..

“യെസ് സാർ.. ദിസ് ഈസ് മൈ വൈഫ് ഹിത അലക്സ്..
ഷീ ഈസ് എ ഹൌസ് വൈഫ് സാർ..
ഷീ കുക്ക് വെരി വെൽ സാർ..
ടുഡേ ഔർ സ്‌പെഷ്യൽ, ഈസ് ഹെർ ചിക്കൻ ബിരിയാണി സാർ..”
അത് കേട്ടതും എന്റെ ഉള്ളു മൊത്തം കാളി മൂക്കിലൂടെ പുകവന്നപോലൊരു ഫീലിംഗ് വന്നു..

“കർത്താവെ…
വേറെ ഏതേലും കള്ള കന്യാസ്ത്രിമാരുടെ തലേൽ കെട്ടി വെക്കേണ്ടതിന് പകരം, ഈ അന്തക്കാലനെ നീ എന്തിനെനിക്ക് തീറെഴുതി തന്നു???”
ഞാൻ നോക്കുമ്പോ മനോഹരേട്ടനും ഡാനിയുമെല്ലാം വാ പൊത്തി ചിരിയമർത്തുന്നു…

“തരാം.. കള്ളപ്പന്നികളെ..
ഇനിം ഇവിടെ ബർത്ത് ഡേയും ആനിവേഴ്‌സറിയുമൊക്കെ വരും…
ഞാൻ വല്ല പുല്പായ ചുറ്റിപ്പൊതിഞ്ഞു നിക്കും..
നീയൊക്കെ എന്തോന്നെടുത്തുവെച്ച് വെള്ളമൊലിപ്പിക്കുമെന്ന് ഞാനൊന്ന് കാണട്ടെ..”
പല്ലിറുമ്മി മനസ്സിൽ പറഞ്ഞുകൊണ്ട്, കലിപ്പിൽ ഞാനൊന്നു നോക്കിയതും, മനോഹരേട്ടൻ ടപ്പേ ന്നു ഡീസന്റായി..
ഡാനി മൂപ്പരുടെ തൊട്ടപ്പുറത്തായതിനാൽ എന്റെ നോട്ടം കണ്ടില്ല..

ഫ്രൻസ് സിനിമയിലെ ശ്രീനിവാസനെപ്പോലെ, ചിരി നിർത്താൻ പാടുപെടുന്ന അവനെനോക്കി മനോഹരേട്ടൻ മെല്ലെ ആത്മഗതം ഇറക്കി…
“ഹതഭാഗ്യൻ”

കള്ളു ചെറുതായി തലയ്ക്കു പിടിച്ചതോണ്ടാവും…
തന്റെ ബോസ് “ഹിത അല്ലേ” ന്നു മലയാളത്തിൽ ചോദിച്ചത് ഇച്ചായന്റെ ചെവിയിലോട്ടു കയറിയിരുന്നില്ലെന്നു തോന്നുന്നു..

Leave a Reply

Your email address will not be published. Required fields are marked *