ഹിതയുടെ കന്നംതിരിവുകൾ 1 [സിമോണ]

Posted by

ഏതാണ്ടൊരു അലർച്ചയോടെയാണ് ഞാൻ ബെഡ്‌റൂമിലേക്ക് ചാടിക്കയറിയത്..
എങ്ങാൻ ചിക്കൻ പാത്രത്തിൽ കൈ തൊട്ടാൽ, “ഹീയാ!!!..” ന്നുള്ള അലർച്ചയും ഒരു ഫ്രണ്ട് കിക്കും, ഒരു ഹുക്ക് പഞ്ചും വഴി രണ്ടിനേം ശരിപ്പെടുത്തി പാത്രം തട്ടിപ്പറിച്ച് കിച്ചണിലേക്ക് ഓടണം, എന്ന് തീർച്ചപ്പെടുത്തി തന്നെ..

പച്ചപ്രാക്കുകൾ..
ഇത്രനേരം ബിരിയാണിച്ചെമ്പിൽ മുങ്ങിത്താണ ക്ഷീണത്തിൽ ബെഡ്‌റൂമിൽ മലർന്നു കിടപ്പായിരുന്നു..
പാപ്പന്മാർ രണ്ടും ബാൽക്കണിയിൽ നിന്ന് പുറം കാഴ്ച നോക്കിക്കൊണ്ടിരിക്കുന്നു…
എന്റെ ശ്വാസം നേരെവീണു… കിളി വീണ്ടും മുഖം വീർപ്പിച്ച് തലയിൽ കയറി..
പഞ്ചും കിക്കും വെറുതെയായി…

“അതേയ്.. നിങ്ങളിങ്ങനെ നിന്നാൽ എങ്ങനാ…
അവിടെ സാർ ചോദിച്ചു, ഇച്ചായന്റെ ബന്ധുക്കൾ ആരും വന്നില്ലേ ന്ന്..
അങ്ങോട്ട് ചെന്നേ..”
ഞാൻ ബാൽക്കണിയിലേക്ക് തലയിട്ട് പാപ്പന്മാരെ വിളിച്ച്, തിരികെ ബെഡിലേക്ക് വന്ന്, ഇളയമ്മയുടെ കൈ പിടിച്ചു വലിച്ചു..

“ഞങ്ങളൊന്ന് കിടക്കട്ടെടി.. യാത്രെടെ ആവും.. നല്ല ക്ഷീണം..
ദേ..
നിങ്ങള് രണ്ടാളും ആ ബാൽക്കണീൽ എന്തോ എടുക്കുവാ..
അങ്ങോട്ട് ചെന്നേ.. നമ്മടെ മോന്റെ കമ്പനീലെ വെല്യേ മേനേജരാ വന്നേക്കുന്നെ..
ചെന്ന് വിശേഷം ചോദിച്ചേ…”
ഇളയമ്മയുടെ ഉത്തരവ് കേട്ടതും രണ്ടു പാപ്പന്മാരും “റാൻ” മൂളിക്കൊണ്ട് ഹാളിലേക്ക് നടന്നു.

“ശരി..
എന്നാ കിടന്നോ.. ഞാൻ കഴിക്കാറാവുമ്പോ വിളിക്കാം..”
ഒന്നര കിലോമീറ്ററോളം കാറിൽ വന്നതിന്റേം, ഒന്നരകിലോ കോഴി കൊത്തി വിഴുങ്ങിയതിന്റേം ക്ഷീണം തീർക്കാൻ അവരെ അനുവദിച്ച്, ഞാൻ മെല്ലെ കബോഡിനടുത്തേക്കു ചെന്ന്, അവര് കാണാതെ വാതിൽ പൂട്ടി താക്കോൽ ബ്ലൗസിനകത്തേക്കിട്ടു..
ഇനി ആ ടെൻഷൻ വേണ്ട.

തിരികെ ഹാൾ വഴി കിച്ചണിലേക്ക് നടക്കുമ്പോൾ, മനോഹരേട്ടൻ ഇച്ചായനോടൊപ്പം സാറിന്റെ മുന്നിൽ ഇരുന്നു മലയാളത്തിൽ എന്തോ വളിപ്പടിച്ചു പൊട്ടിച്ചിരിക്കുന്നുണ്ട്…
കൂടെ വില്യമും….

ഇപ്പോഴേ എല്ലാറ്റിനും സംഗതിയുടെ കിടപ്പു മനസ്സിലായിട്ടുള്ളു..

ഗോസായി ആണേലും, പൂസായിട്ടാണേലും, മലയാളം നമ്മക്കിടയിൽ ചിലപ്പോഴെല്ലാം ഒരു ഐസ് ബ്രെയ്ക്കർ തന്നെ… സംശയമില്ല.
ഞാൻ എഴുത്തച്ഛനെ വീണ്ടുമൊന്ന് സ്മരിച്ചു…

എന്റെ മലയാളം… പുന്നാര മലയാളം..
ഉമ്മ….

(അലമ്പായില്ലേൽ തുടരും)

Leave a Reply

Your email address will not be published. Required fields are marked *