ശുഭദിനം സംഗീത മാഡം. അവൻ പറഞ്ഞു. ഹ്രസ്വമായ ഒരു പരിചയപ്പെടലിനു ശേഷം അവൻ അവരെ അവന്റെ കാറിലേക്ക് കൊണ്ട് പോയി. ഇനി ഒരു രണ്ടു മണിക്കൂർ യാത്ര. ഒരു ചെറിയ ഹോട്ടലിൽ എത്തി കുളിച്ച ഫ്രഷ് ആയിട്ടു അവിടെ നിന്ന് ഒരു ജീപ്പ് യാത്രയാണ്. ഏഴു മണിക്കൂർ നീളുന്ന ആ യാത്രക്ക് ശേഷം അവർ നകിബോയുടെ ഗ്രാമത്തിലെത്തും. നകിബോ ഒരു കറുത്തവർഗക്കാരനാണ്. സംഗീത പോകുന്ന ആദിവാസി ഗ്രാമത്തിനോട് സംസാരിച്ചിട്ടുള്ള വളരെ ചുരുക്കം വ്യക്തികളിൽ ഒരാളാണ് അയാൾ. പക്ഷെ ഇത് വരെ മറ്റൊരു നാട്ടിൽ നിന്നുള്ള ആരും അങ്ങോട്ട് വന്നിട്ടില്ല. നകിബോ പക്ഷെ വളരെ വിദ്യാഭ്യാസമുള്ള വ്യക്തിയാണ് . അയാൾ തന്റെ യാത്രകളിൽ ആ ഗ്രാമമുഖ്യനെ കുറച്ചു ഇംഗ്ലീഷ് എല്ലാം പഠിപ്പിച്ചിട്ടുണ്ടത്രെ. സംഗീതക്ക് അത് കുറച്ചു ആശ്വാസമായി.
നീണ്ട യാത്ര സംഗീതയെ ഒരു ഗാഢനിദ്രയിലാഴ്ത്തി. വൈകീട്ട് അവർ നകിബോയുടെ ഗ്രാമത്തിലെത്തി. അന്ന് രാത്രി അവിടെ താങ്ങി അതിരാവിലെയാണ് അടുത്ത യാത്ര. ഇരു ചെറിയ കുടിലിൽ കയറു കൊണ്ടുണ്ടാക്കിയ ഒരു ചെറിയ കട്ടിലിൽ അമ്മയും മകനും കിടന്നുറങ്ങി. അതിരാവിലെ രണ്ടു കൂട്ടുകാരെയും കൊണ്ടാണ് നകിബോ വന്നത്. സംഗീതയുടെയും അരുണിന്റേയും ബാഗുകൾ എടുത്തു അവർ നടന്നു. സാമ്പ്ൾസ് ശേഖരിക്കാനും, നോട്സും മറ്റുമായി കുറച്ചു കനമുണ്ടായിരുന്നു ബാഗിന്, അവിടെ നിന്ന് ഒരു പത്തു മിനിറ്റ് കാട്ടിലൂടെ നടന്നു അവർ ഒരു അരുവിക്കടുത്തെത്തി. ഒരാൾ ഒരു ചെറിയ തോണി മരങ്ങൾക്കിടയിൽ നിന്ന് വലിച്ചെടുത്തു. തോണിയിൽ ആ സംഘം യാത്ര തുടർന്നു. അരുവി പതിയെ ഒരു നടിയുമായി ചേരുന്നു. ആ നദിയിലൂടെ ഒരു മണിക്കൂർ പോയിട്ടുണ്ടാകും അവർ ഒരു കരക്ക് തോണി അടുപ്പിച്ചു. അവിടെ അവർ അകത്തു ആറ് പേര് നിൽക്കുന്നുണ്ടായിരുന്നു. ഒരു എൺപതു വയസ്സായ മെലിഞ്ഞ ഒരു മനുഷ്യൻ ആയിരുന്നു ഗ്രാമത്തലവൻ എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലായി. വെളുത്തു നരച്ച നീളൻ തലമുടിയായിരുന്നു അയാൾക്ക്. മറ്റുള്ളവരെല്ലാം മുപ്പതുകളിൽ ഉള്ളവരായിരുന്നു. സംഗീത മാഡത്തിനെ കണ്ട മൂപ്പൻ വിശാലമായി ഒന്ന് ചിരിച്ചു. അവരെ സ്വാഗതം ചെയ്തു. അരുണിനെ ഓരോരുത്തരായി വന്നു കെട്ടിപ്പിടിച്ചു തങ്ങളുടെ കൂട്ടത്തിലേക്കു സ്വാഗതം ചെയ്തു. കുറച്ചു നേരം സംസാരിച്ചതിന് ശേഷം നകിബോ സംഗീതയുടെ അടുത്ത് എത്തി. “മേഡം, ഇനി ഞാൻ തിരിച്ചു പോകുകയാണ്. ഇവർ നിങ്ങളുടെ കാര്യങ്ങളൊക്കെ നന്നായി നോക്കിക്കോളും, എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ മാഡത്തിന്റെ കയ്യിലുള്ള സാറ്റലൈറ്റ് ഫോണിൽ വിളിച്ചാൽ മതി. ഇടയ്ക്കു സോളാർ ചാർജിങ് ചെയ്യാൻ മറക്കരുത്. മൂപ്പനും മറ്റു സഹായികളും മാഡത്തിന്റെ ഗവേഷണത്തിന് സഹായിക്കും.ഈ വംശത്തിനു കുറെ പ്രത്യേകതകളും ആചാരങ്ങളും ഉണ്ട്. അതിനെ അപമാനിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം ” ഇത്രയും പറഞ്ഞു നകിബോ മൂപ്പന്റെ അടുത്ത് ചെന്ന് അവരുടെ ഭാഷയിൽ അഞ്ചു മിനിറ്റ് സംസാരിച്ചു. അതിനു ശേഷം, സഹായികളുടെ കൂടെ അവർ തിരിച്ചു യാത്രയായി.