അന്ന് രാത്രി പുതിയ അതിഥികളെ വരവേൽക്കാനുള്ള വിരുന്നായിരുന്നു ഗ്രാമത്തിൽ. പലതരം വിഭവങ്ങളും ഗ്രാമത്തിൽ ഉണ്ടാക്കിയിരുന്ന മദ്യവും സുലഭമായി ഒഴുകി. അരുണിന് ഇതെല്ലം ഒരു പുതുമയായിരുന്നു, പുസ്തകങ്ങളിൽ മാത്രം കണ്ടറിഞ്ഞ ഒരു ജീവിതം. വൃത്താകൃതിയിലാണ് ഗ്രാമം ഒരുക്കിയിരിക്കുന്നത്. നടുക്ക് ഒരു വലിയ ഇടം അവരുടെ സൽക്കാരങ്ങൾക്കും ഉത്സാവങ്ങൾക്കും ഒക്കെ ഉപയോഗിക്കുന്ന പോലെ ഒരുക്കിയിരിക്കുന്നു. ആ വൃത്തത്തിന്റെ ഒരു വശത്തു അവരുടെ പ്രാർത്ഥനാലയം. നിറയെ ദീപങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു അതിനടുത്തേക്കു അരുൺ ചെന്നു. വളരെ ഉയരമുള്ള ഒരു പ്രതിമയാണ് അതിന്റെ ഉള്ളിൽ. ബലിഷ്ഠമായ ശരീരമുള്ള ഒരു പാതി മനുഷ്യനും പാതി മൃഗവും ആയിട്ടുള്ള ഒരു രൂപമായിരുന്നു അത്. കൂടെ ഒരു ഭീമാകാരനായ നായും ഉണ്ട്. ആ മുറ്റത്തിന്റെ നടുക്കായി ഒരു വലിയ മേശ വച്ചിരിക്കുന്നു. മേശയെക്കാളും ഒരു സ്റ്റേജ് പോലെ ആണത് ഇരിക്കുന്നത്. രണ്ടു വശത്തും ചെറിയ പടികൾ ഉണ്ട്. ഇപ്പോൾ അവിടെയായാണ് വിഭവങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നത്. അരുൺ നോക്കി നിൽക്കെ ഒരു നൃത്ത സംഗം അവിടേക്കു കടന്നു വന്നു. ഒരു പാട്ടിന്റെ അകമ്പടിയോടെ അവർ നൃത്തം തുടങ്ങി മറ്റുള്ള ആളൂകളിൽ നിന്ന് വ്യത്യസ്തമായി നൃത്തം വയ്ക്കുന്ന എല്ലാവരും നഗ്നരാണ്. ശരീരത്തിൽ മുഴുവൻ പെയിന്റ് പോലെ എന്തോ പുരട്ടിയിട്ടാണ് അവർ.
നൃത്തത്തിന്റെയും സംഗീതത്തിന്റെയും ഇടയിൽ അവന്റെ അടുത്തേക്ക് രണ്ടു പയ്യന്മാർ കടന്നു വന്നു. അവൻറെ പ്രായത്തിലുള്ള പയ്യന്മാരാണ് അവർ. ഭാഷാ അറിയില്ലെങ്കിലും അവർ ഉടനെ തന്നെ ചിരപരിചിതരെ പോലെ സുഹൃത്തുക്കളായി. ആംഗ്യങ്ങളിലൂടെയും ഭാവങ്ങളിലൂടെയും അവർ സംസാരിക്കാൻ തുടങ്ങി. അതെ സമയം സംഗീതയുടെ അടുത്തേക്ക് മുഖ്യന്റെ ഭാര്യ നടന്നു വന്നു. അവർ ആണ് ആ ഗ്രാമത്തിലെ ‘അമ്മ. അവർ സ്വയം പരിചയപ്പെടുത്തി. സ്ത്രീകൾക്കു പ്രാധാന്യം അധികമുള്ള ചുരുക്കം ചില വംശങ്ങളിൽ ഒന്നാണ് ഇത് എന്ന് സംഗീത കേട്ടിട്ടുണ്ട്. അമ്മയാണ് ഗ്രാമത്തിലെ പ്രധാന തീരുമാനങ്ങൾ എല്ലാം അനുമതി കൊടുത്തിരുന്നത്. അവർക്കു തനിയെ ഒരു കുടിൽ തന്നെ ഉണ്ട്. ഗ്രാമത്തിലെ ഏറ്റവും വലിയ കുടിൽ അവരുടേതാണ്. സംഗീതയോടു ഇംഗ്ലീഷിൽ സംസാരിച്ച അവർ സംഗീതയുടെ അമ്പരപ്പ് കണ്ടു ചിരിച്ചു കൊണ്ട് പറഞ്ഞു. നിങ്ങളെ ഇങ്ങോട്ടു കൊണ്ട് വന്ന നകിബോ എന്റെ മകനാണ്. അവനാണ് എന്നെയും അവന്റെ അച്ഛനെയും ഈ ഭാഷ പഠിപ്പിച്ചത്. നിങ്ങള്ക്ക് ഇവിടെ വേണ്ട സൗകര്യങ്ങൾ എല്ലാം ഞാൻ ചെയ്തിട്ടുണ്ട്. എന്റെ കുടിലിന്റെ അടുത്ത് തന്നെയാണ് നിങ്ങളുടെ കുടിൽ. രണ്ടു കയർ കട്ടിലുകളും മറ്റെല്ലാ സൗകര്യങ്ങളും അവിടെ ഉണ്ട്. കാലത്തു നേരത്തെ എല്ലാ സ്ത്രീകളും ചേർന്ന് നിങ്ങൾ ഇപ്പോൾ വന്ന ആ നദിയുടെ ഒരു അരുവിയിൽ ആണ് കുളിക്കുക. അതിനു ശേഷം നിങ്ങളുടെ ഗവേഷണത്തിനുള്ള യാത്രകൾ എങ്ങനെ ആണെകിലും ചെയ്യാം. എത്ര ആളുകളെ വേണമെങ്കിലും അതിനു വിട്ടു തരാം. ഞങ്ങളുടെ ഗ്രാമത്തിലെ അടുത്ത പരമ്പരാഗതമായ ചടങ്ങു ഇവിടെ നിന്ന് ഒരു മാസത്തിനു ശേഷം ആണ്. യുവപൂജ എന്നാണ് അത് അറിയപ്പെടുന്നത്. ഒരു പയ്യൻ യുവാവായി എന്ന് അറിയിക്കുന്ന ചടങ്ങു ആണ് അത്.