വീണ്ടും ചില കുടുംബ വിശേഷങ്ങൾ 2
Veendum chila kudumba visheshangal Part 2 | Author : Manthnaraja
Previous Part
‘ മഹേശ്വരി .. കുന്നേൽ വീട് “‘ മഹേശ്വരിയുടെ നെറ്റി ചുളിഞ്ഞു , അയാൾ തന്റെ പേരും വീട്ടുപേരും പറയുന്നത് കേട്ട് . ഇതേവരെ കണ്ടിട്ട് പോലുമില്ല ..ആരാണിയാൾ ?
തന്റെ പേരെന്തിനാണിയാൾ പറയുന്നത് ? എവിടെയോ കണ്ടിട്ടുള്ള മുഖം പോലെ ..പക്ഷെ ?
“‘ എന്താ ചേച്ചീ ?”’ മഹേഷ് കടയിലേക്ക് വന്നു കേറിയപ്പോൾ മഹേശ്വരിക്ക് ശ്വാസം നേരെ വീണു .
“‘ എന്താ സാറെ ?” മഹേശ്വരിയുടെ മുഖഭാവം കണ്ട മഹേഷ് വന്നയാളിനെ നോക്കി ചോദിച്ചു
“” ഹേയ് …ഞാൻ മഹേശ്വരിയെ വെറുതെയൊന്ന് പേടിപ്പിച്ചതല്ലേ . ഞാൻ പോത്തൻ . ….പോത്തൻ തരകൻ . മായയെ വിവാഹം കഴിച്ചിരിക്കുന്നത് എന്റെ മോനാ , ജേക്കബ് പോത്തൻ “‘
“‘ ആഹാ … ചേച്ചി പറഞ്ഞു കേട്ടിട്ടുണ്ട് ..ചേച്ചിക്കും ആളെ മനസ്സിലായില്ലേ ?”
മഹേശ്വരി അന്തം വിട്ടു നിൽക്കുവായിരുന്നു അപ്പോഴും .
“‘ അത് ..അത് പിന്നെ സാറ് … കല്യാണത്തിന് വന്നില്ലല്ലോ .അത് കൊണ്ട് പെട്ടന്ന് ..എനിക്ക് മനസ്സിലായില്ല “‘
“‘അത് കൊള്ളാം ..എന്നാൽ ചേച്ചി വേണേൽ പൊക്കോ ..ഗസ്റ്റ് ഉള്ളതല്ലേ …സാറെ ഒരു ചായ കുടിച്ചാലോ “”‘
“‘ ഹേ വേണ്ട …”‘
“‘സാറെന്ന് എത്തി ? തനിച്ചേ ഉള്ളോ ?””
“”ഞാൻ ഇന്നലെയിങ്ങെത്തിയതേ ഉള്ളൂ. മായ പ്രെഗ്നന്റാ ..അതുകൊണ്ടവൾ ഡെലിവറിയൊക്കെ കഴിഞ്ഞേ ഉള്ളൂ .. “”‘ “‘
“‘ മഹേഷേ …”” പോകാനായി ബാഗും മറ്റും എടുക്കാനായി അകത്തേക്ക് പോയ മഹേശ്വരി മഹേഷിനെ വിളിച്ചു .
“‘ പൈസ വല്ലതും വേണോ ചേച്ചീ .. അങ്ങേരൊക്കെ വലിയ ആൾക്കാരാ . ചേച്ചിയൊരു കാര്യം ചെയ്യ് . പാലും വല്ല ചെറുകടീമൊക്കെ വാങ്ങിക്കൊണ്ട് പൊക്കോ . ഞാൻ ആരുടേലും കയ്യിൽ ഇച്ചിരി കോഴിയോ വല്ലോം മേടിച്ചു കൊടുത്തു വിട്ടേക്കാം “‘ മഹേഷ് അകത്തു ചെന്ന് മഹേശ്വരിയോട് പറഞ്ഞു .
“‘ അത് മതി …വല്യ ഉപകാരം മഹേഷേ “‘ മഹേശ്വരി അവൻ നീട്ടിയ പൈസ വാങ്ങി വേഗം പുറത്തേക്ക് നടന്നു .
“‘ വണ്ടി ഒണ്ടെടി മഹേശ്വരീ … അവനെപ്പോ വരും ? അതോ വീട്ടിലൊണ്ടോ ?”’ മഹേശ്വരി പുറത്തേക്ക് വന്നപ്പോൾ പോത്തൻ റേഷൻ കടയുടെ അപ്പുറത്ത് നിർത്തിയിട്ടിരിക്കുന്ന പജീറോയുടെ മുൻ ഡോർ തുറന്നു .
ഒന്ന് മടിച്ചിട്ട് മഹേശ്വരി മുന്നിൽ കയറി .
“‘ വൈകിട്ടാകും … സാറെ ആ കാണുന്ന കടേടെ മൂന്നിലൊന്നു നിർത്തണേ “”