‘ജിമ്മിലേക്ക്, പിന്നെ ഹെൽത്ത് ക്ലബിൽ പോയി ഒരു മസാജ് ചെയ്യണം. കുനാലിന്‌റെ ബർത്ത് ഡേ പാർട്ടി ജുഹുവിലുണ്ട്. അതിലും പങ്കെടുക്കണം, ഞാൻ ഇന്ന് രാത്രി ഒരുപാട് വൈകും.’ സ്വർണവർണമുള്ള മുടി മാടിയൊതുക്കി ശ്വേത മറുപടി നൽകി.ശ്വേതയുടെ അടുത്ത കൂട്ടുകാരനും അഭ്യുദയകാംക്ഷിയുമാണ് ബിസിനസ്സുകാരനായ കുനാൽ മൽഹോത്ര.
‘നിൽക്കാൻ സമയമില്ല. ഞാൻ പോകട്ടെ. ടേക്ക് കെയർ ബേബി’ ശേഖറിന്‌റെ കവിളിൽ തട്ടി, റോൾസ് റോയസിന്‌റെ കീ വിരലിൽ ചുഴറ്റിക്കൊണ്ട് ശ്വേതാവർമ വെളിയിലേക്കു ലാസ്യവിലാസിതയായി നടന്നു.ചെറിയ നിക്കറിനുള്ളിൽ ശ്വേതയുടെ ഗജരാജനിതംബങ്ങൾ , നടപ്പിനനുസരിച്ച് കിടന്ന് തുള്ളിത്തുളുമ്പി. ഇടക്കൊച്ചി-ഫോർട്ടുകൊച്ചി, ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി എന്നു കൊച്ചിയിലെ പ്രൈവറ്റ് ബസ് കണ്ടക്ടർമാർ വിളിക്കുന്ന താളത്തിലായിരുന്നു പത്തുകിലോ തൂക്കം വരുന്ന ആ പൊളപ്പൻ ചന്തിപ്പന്തുകളുടെ തുള്ളിത്തുളുമ്പൽ.പഴയകാലത്തെ അമ്പാസിഡർ കാറുകളുടെ ഡിക്കിപോലെയുള്ള ശ്വേതയുടെ വൻകിട ചന്തികളിലേക്കു നോക്കി ചാക്കോച്ചേട്ടൻ നെടുവീർപ്പിട്ടു.
ഓഫിസ് റൂമിലേക്കു കയറിച്ചെന്ന ശേഖർ കണ്ടത് അക്ഷമനായി സിഗരറ്റ് വലിച്ചുകൊണ്ടിരുന്ന ഗുപ്തയെയാണ്.
‘എന്താണ് ഗുപ്ത സാർ, എന്താണ് പ്രശ്‌നം’ കസേര വലിച്ചിട്ട് മുഖവുര ഒന്നും കൂടാതെ ശേഖർ ചോദിച്ചു. ഗുപ്ത പറയാമെന്ന് ആംഗ്യം കാട്ടിയ ശേഷം സിഗരറ്റ് വലി തുടർന്നു.
ടീപ്പോയിലിരുന്ന രണ്ടു ഗ്ലാസുകൾ മലർത്തി വച്ച് അതിലേക്കു വിസ്‌കികുപ്പി തുറന്ന് രണ്ട് ലാർജുകൾ ശേഖർ ഒഴിച്ചു, കാസറോളിൽ നിന്ന് ഐസ്‌ക്യൂബുകൾ ഗ്ലാസിലിട്ട ശേഷം സോഡയൊഴിച്ച് മിക്‌സ് ചെയ്തു. ഒരു ഗ്ലാസ് അവൻ ഗുപ്തയ്ക്കു നൽകി.
‘ചീയേഴ്‌സ’ ശേഖർ ഗുപ്തയോടു പറഞ്ഞു.
‘ചീയേഴസ് പറയാനുള്ള മൂഡിലല്ല ശേഖർ ഞാൻ.’വിസ്‌കി മെല്ലെ നുണഞ്ഞുകൊണ്ട് ഗുപ്ത പറഞ്ഞു.
ശേഖർ അക്ഷമനായി അയാളുടെ മുഖത്തേക്കു നോക്കി. എന്തോ കാര്യമായ പ്രശ്‌നമുണ്ട് ശേഖർ മനസ്സിലോർത്തു. അല്ലാതെ ഗുപ്ത ഇത്രയ്ക്കു സമ്മർദ്ദത്തിലാകില്ല.റൂമിലെ എസിയുടെ തണുപ്പിലും ഗുപ്ത വിയർക്കുന്നുണ്ടായിരുന്നു.
ഇതിനിടെ ചാക്കോച്ചേട്ടൻ ഒരു പിഞ്ഞാണത്തിൽ കരിമീൻ പൊള്ളിച്ചതുമായി വന്നു.നല്ല ഒന്നാന്തരം ഫ്രഷ് കരിമീൻ നാട്ടിൽ നിന്നു ഫ്‌ളൈറ്റിൽ വരുത്തിയതാണ്. കാന്താരിയും പച്ചക്കുരുമുളകും സമം ചേർത്തരച്ചു ഫിഷ്മസാലയും ചേർത്തു വെളിച്ചെണ്ണയിൽ പൊരിച്ചെടുത്ത മീനിന്‌റെ സുഖകരമായ ഗന്ധം അവിടെ പരന്നു. കുനുകുനെ അരിഞ്ഞ സവാളയും തക്കാളിയും കുക്കുമ്പറും സാലഡായി പാത്രത്തിന്‌റെ അരികിൽ.
നന്നായി മൊരിഞ്ഞ മീനിന്‌റെ ഒരു കഷണം അടർത്തി വായിലിട്ടു ഗുപ്ത ചവച്ചരച്ചു, അതിന്‌റെ കൂടെ ഒരു പെഗ് വിസ്‌കി കൂടി കുടിച്ച ശേഷം അയാൾ സംസാരിക്കാനായി തുടങ്ങി. അരിഞ്ഞ തക്കാളിയുടെ ഒരു കഷണം വായിലിട്ടു ചവയ്ക്കുകയായിരുന്നു ശേഖറപ്പോൾ.
‘യൂസഫ് ഷാ ഇന്ത്യയിലേക്കു കടന്നു’ ഗുപ്്ത പറഞ്ഞു.
‘ ആര്, ഭീകരൻ യൂസഫാണോ’ ഒരു ഞെട്ടലോടെ ശേഖർ ചോദിച്ചു.അതേയെന്നു ഗുപ്ത തലയാട്ടി
ഏഷ്യൻ ടെറർ ഗ്രൂപ്പ് അഥവാ എടിജി എന്ന രാജ്യാന്തര ഭീകരസംഘടനയുടെ മുന്നണിപ്പോരാളിയാണു യൂസഫ്. മരണത്തിന്‌റെ ദൂതൻ, മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത തീവ്രവാദി.ഇന്ത്യയുൾപ്പെടെ പല ഏഷ്യൻ രാജ്യങ്ങളുടെയും ഉറക്കം കെടുത്തുന്ന ക്രിമിനൽ.അതി തീവ്രമായ ഭീകരാക്രമണങ്ങളാണ് പാക്കിസ്ഥാനിൽ വേരുകളുള്ള എടിജിയുടെ മുഖമുദ്ര. ഒരു നഗരം പാടെ നശിപ്പിക്കുക, ലക്ഷക്കണക്കിനു പേരെ ഒരുമിച്ചു കൊന്നൊടുക്കുക തുടങ്ങിയവയാണ് ഇവരുടെ ചെയ്തികൾ.ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കാൻ ചൈനയുടെ ആയുധ, സാമ്പത്തിക സഹായവും എടിജിക്കു ലഭിക്കുന്നുണ്ട്.
ഏജന്‌റ് ശേഖർ [സീന കുരുവിള]
Posted by