‘അവനെ അവിടെ നിന്ന് അറസ്റ്റ് ചെയ്താൽ പോരെ മിസ്റ്റർ ഗുപ്ത?’ ശ്വേത ചോദിച്ചു.
‘പറ്റില്ല, ശ്വേതമാഡം.അങ്ങനെ ചെയ്താൽ അവൻ മിസൈൽ എവിടെയാണു സ്ഥാപിച്ചതെന്ന് ഒരിക്കലും നമ്മൾക്കറിയാൻ സാധിക്കില്ല.നമ്മൾ എന്തൊക്കെ ചെയ്താലും അവൻ പറയില്ല,അത്തരം പരിശീലനം നേടിയ കള്ളനാണ് അവൻ.’ മുഷ്ടിചുരു്ട്ടിക്കൊണ്ട് ഗുപ്ത പറഞ്ഞു.
‘ശേഖറിനു വീക്ക്‌നെസ് എന്തെങ്കിലുമുണ്ടോ, നമ്മൾക്കു ട്രാപ് ചെയ്യാൻ പറ്റിയ രീതിയിൽ’ ശേഖർ ചോദിച്ചു.
‘ഉവ്വ്, അതിസുന്ദരികളായ സ്ത്രീകളെ പരിചയപ്പെടാനും അവരുമായി രമിക്കാനും യൂസഫിനു താൽപര്യമാണ്.അവർക്കുവേണ്ടി എന്തും ചെയ്യാൻ അവനു മടിയില്ല. അതാണ് അവന്‌റെ ഒരേയൊരു വീക്ക്‌നെസ്സ്.’ ഗുപ്ത പറഞ്ഞു.
‘സർ, ഒരു ഐഡിയ’ തിങ്കൾ പറഞ്ഞു.’നാളെ ഡാൻസ് ബാറിൽ യൂസഫിനു മുന്നിൽ ഞാൻ ഡാൻസ് കളിക്കാം.അവനെ പരിചയപ്പെട്ട് ഹണിട്രാപ്പ് ചെയ്തു വിവരങ്ങൾ ചോർത്താം.’അവളുടെ കണ്ണുകളിൽ ആത്മവിശ്വാസം തിളങ്ങിനിന്നു.ആശയം നല്ലതാണെന്നു ശേഖറിനും തോന്നി.
‘മികച്ച ആശയമാണ്,’ ഗുപ്ത പറഞ്ഞു.’പക്ഷേ തിങ്കൾ വിചാരിക്കുന്നതു പോലെ എളുപ്പം വീഴുന്ന ഒരാളല്ല യൂസഫ്. അതീവസുന്ദരികളായ സ്ത്രീകൾ, നടികൾ, മോഡലുകൾ…ഇവരൊക്കെ വിചാരിച്ചാലേ അവനെ വലയിലാക്കാൻ കഴിയൂ.’
തിങ്കളിന്‌റെ മുഖം മങ്ങി.
‘ഇനിയിപ്പോ സുന്ദരികളെ തേടി എവിടെപ്പോകും.’ശേഖർ ചോദിച്ചു.
‘എന്തിനു തേടിപ്പോകണം, നമ്മുടെ കൂടെത്തന്നെയുണ്ടല്ലോ..’ഗുപ്ത കള്ളച്ചിരിയോടെ ശ്വേത വർമയെ ചൂണ്ടിക്കാട്ടി പറഞ്ഞു. ‘ഇതിലും വലിയ ഒരു സുന്ദരി മുംബൈയിൽ ഇല്ല.മാഡം വിചാരിച്ചാൽ യൂസഫിനെ ട്രാപ് ചെയ്യാം, ഈ നാടിനെ രക്ഷിക്കാം.’
‘വാട്ട് ഞാനോ,’ സിഗററ്റ് വായിൽ നിന്നെടുത്ത് അദ്ഭുതം കൂറിക്കൊണ്ടു ശ്വേത ചോദിച്ചു.ഗുപ്തയുടെ പുകഴ്ത്തൽ അവർക്കു നന്നായി ഇഷ്ടപ്പെട്ടിരുന്നു. തന്‌റെ മാദകസൗന്ദര്യത്തിൽ അവർക്കു വളരെ അഭിമാനമായിരുന്നു.
‘നോ, അതൊന്നും ശരിയാവില്ല.മമ്മിയെ അപകടകരമായ ഈ കാര്യത്തിലേക്കു വലിച്ചിഴക്കാൻ ഒന്നും പറ്റില്ല.’ശേഖർ പറഞ്ഞു.
ഗുപ്ത ശ്വേതയെ നോക്കി.
‘ശേഖർ, ഗുപ്ത പറഞ്ഞതിലും കാര്യമുണ്ട്. പറയത്തക്ക സൗന്ദര്യമൊന്നുമില്ലാത്ത തിങ്കളിനെപ്പോലെ ഒരു സാധാരണ പെൺകുട്ടിക്ക് ഈ ദൗത്യം നടപ്പാക്കാൻ പറ്റില്ല. അതിസുന്ദരിയായ ഞാൻ വിചാരിച്ചാൽ അവനെ വലയിൽ വീഴ്ത്താം,രാജ്യത്തെ രക്ഷിക്കുകയാണു ഇപ്പോൾ നമ്മുടെ മുന്നിലുള്ള കടമ’ തിങ്കൾ വാര്യരിനെ ഒന്നു ചെറുതാക്കിയും സ്വന്തം സൗന്ദര്യത്തെ ഒന്നു പുകഴ്ത്തിയും ശ്വേത പറഞ്ഞു.
ശേഖറിനു ഉത്തരം മുട്ടി.മമ്മി അപകടത്തിലാകുന്നതു അവനു ചിന്തിക്കാൻ വയ്യായിരുന്നു. എന്നാൽ ശ്വേതയുടെ തീരുമാനങ്ങൾക്ക് എന്നും വിധേയനാണു ശേഖർ.ഏതായാലും ഗുപ്തയുടെ മുഖം തെളിഞ്ഞു.’താങ്ക്‌സ് മാഡം’ അയാൾ പറഞ്ഞു.
അതിനു മമ്മിക്കു ഡാൻസ് ഒന്നും അറിയില്ലല്ലോ, ഇതൊന്നും ശരിയാവില്ല, മമ്മി ഇതിൽ ഇറങ്ങേണ്ട അവൻ വീണ്ടും പറഞ്ഞു.
‘നീയെന്‌റെ കയ്യിൽ നിന്നു അടി വാ്ങ്ങും, ചൂരൽ എടുത്തുകൊണ്ടുവരണോ ഞാൻ.’ശ്വേത ദേഷ്യപ്പെട്ടു.ശേഖർ നിശബ്ദനായി.ആഗോളകില്ലാഡിയായ ശേഖറിനു ജീവിതത്തിൽ ആരെയങ്കിലും പേടിയുണ്ടെങ്കിൽ അതു തന്‌റെ മമ്മി ശ്വേതയെ മാത്രമാണ്. ദേഷ്യം വന്നാൽ ശ്വേത ഒരു മൃഗമാണ്. ശേഖറിനെ അടിക്കാനായി ഇന്നും ഒരു വലിയ ചൂരൽ അവരുടെ കൈയിലുണ്ട്. പലപ്പോഴും അവരതു പ്രയോഗിക്കാറുമുണ്ട്.
ഏജന്‌റ് ശേഖർ [സീന കുരുവിള]
Posted by