‘ഓഫിസ് ഫോണിന്‌റെ സിം ഊരിവച്ചുകാണും മയിരൻ കഴുവേറി’, ഗുപ്ത മനസ്സിൽ പറഞ്ഞു.
ശേഖറിന്‌റെ പേഴ്‌സണൽ നമ്പറിൽ വിളിക്കാമെന്നു വ്ച്ചാൽ അതു പരമരഹസ്യമാണ്. ഗുപ്തയ്ക്കു പോലും അതറിയില്ല. ഇനിയെന്തു വഴി..അവസാനശ്രമമെന്ന രീതിയിൽ ഗുപ്ത ശേഖറിന്‌റെ വീട്ടിലെ ലാൻഡ് ലൈൻ നമ്പറിൽ വിളിച്ചു.ആദ്യത്തെ തവണ ആരും ഫോണെടുത്തില്ല. ഒന്നു കൂടി വിളിച്ചു. നാലു റിങ്.
‘ഹലോ’, വശ്യമായതും എന്നാൽ ഗാംഭീര്യമുള്ളതുമായ ഒരു സ്ത്രീശബ്ദം മറുവശത്തു ഫോണിൽ മറുപടി നൽകി.
‘ഹലോ, ശ്വേതാമേഡം, ഇതു ഗുപ്തയാണ്.ശേഖറിനൊന്നു കൊടുക്കാമോ?’ തിരക്കിട്ടു ഗുപ്ത പറഞ്ഞു.
‘ഹലോ മിസ്റ്റർ ഗുപ്ത, എന്തുണ്ട് വിശേഷം , ശേഖർ പുറത്തുപോയിരിക്കുകയാണ്.രാത്രി വൈകിയേ വരുവെന്നാണു പറഞ്ഞത്. എന്തെങ്കിലും അത്യാവശ്യം?’ സ്ത്രീ ശബ്ദം ചോദിച്ചു.
‘വളരെ അത്യാവശ്യമുണ്ട്, മേഡം ശേഖറിനെ വിളിച്ച് ഒന്നു വീട്ടിലെത്താൻ പറയുമോ, ഞാൻ ഇപ്പോൾ അങ്ങോട്ടുവരാം’.ഗുപ്ത പറഞ്ഞു.
‘ശരി അങ്ങനെയാകട്ടെ…’അപ്പുറത്തു ഫോൺ ക്രാഡിലിൽ വീഴുന്ന ശബ്ദം.
തന്‌റെ തൊപ്പി തലയിൽ വച്ച് ഗുപ്ത പോകാനായി എഴുന്നേറ്റു. ശേഖറുണ്ടെന്ന അറിവ് അദ്ദേഹത്തിനു സ്വൽപം ധൈര്യമേകി.
മുംബൈ
നരിമാൻ പോയിന്‌റ്
ഇന്ത്യൻ എക്‌സ്പ്രസിന്‌റെ വലിയ ഓഫിസിനു മുന്നിൽ തന്‌റെ ഹോണ്ട കാറിൽ കാത്തിരുന്നു മുഷിയുകയായിരുന്നു ഏജന്‌റ് ശേഖർ ബാലു. റോയുടെ ഏറ്റവും മികച്ച ഓഫിസർ.സ്വദേശത്തും വിദേശത്തുമുള്ള നിരവധി ഓപ്പറേഷനുകളിൽ ചാരസംഘടനയ്ക്ക് വലിയ നേട്ടങ്ങൾ ചുരുങ്ങിയ കാലത്തിനുള്ളിൽ നേടിക്കൊടുത്ത പ്രതിഭാശാലി. ദുബായിലെ മലയാളി വ്യവസായി ബാലു മേനോന്‌റെയും മുൻ സൗന്ദര്യറാണി ശ്വേതാ വർമയുടെയും ഒറ്റ മകൻ.സുന്ദരൻ, സുമുഖൻ.
ഇന്ത്യൻ എക്‌സ്പ്രസിന്‌റെ മുംബൈ ബ്യൂറോയിൽ ചീഫ് റിപ്പോർട്ടറാണ് ശേഖറിന്‌റെ കാമുകിയായ പ്രസീത മേനോൻ. അവളെക്കാത്താണ് ഇത്ര കഷ്ടപ്പെട്ട് ശേഖർ സമയം കഴിക്കുന്നത്. സിനിമ, ഫാഷൻ തുടങ്ങിയ മേഖലകളിൽ ലേഖികയായ പ്രസീത ഒരിക്കൽ ശേഖറിന്‌റെ അമ്മയെ ഇന്‌റർവ്യൂ ചെയ്യാനായി എത്തിയതോടെയാണ് ഇരുവരും തമ്മിൽ പ്രണയം തുടങ്ങുന്നത്. അന്ന് , ജോണി ഡിസൂസ എന്ന ഗോവക്കാരൻ കസ്റ്റംസ് ഓഫിസറുടെ ഭാര്യയായിരുന്നു പ്രസീത. ശേഖറുമായുള്ള പ്രണയം കടുത്തതോടെ പ്രസീത വിവാഹമോചിതയായി. ഉടനെയെങ്ങും വിവാഹം കഴിക്കാൻ ഇരുവർക്കും പ്ലാനൊന്നുമില്ല. നന്നായി അടിച്ചുപൊളിച്ചശേഷം മതിയെന്നാണു പ്രസീതയുടെ തീരുമാനം.
‘ഹായ് ശേഖു’, കാറിന്‌റെ വിൻഡോ ഗ്ലാസിൽ തട്ടിക്കൊണ്ട് ഒരു സ്ത്രീശബ്ദം ശേഖറിനെ വിളിച്ചു.ശേഖർ ഗ്ലാസ് താഴ്ത്തി. പ്രസീത.