ഏജന്‌റ് ശേഖർ [സീന കുരുവിള]

Posted by

‘നൃത്തം തുടങ്ങാറായി,മേംസാബുമാർ റെഡിയായോ?, തിങ്കൾ മേംസാബിന്‌റെയാണ് ആദ്യം’ അവൻ പറഞ്ഞു.
ഏതായായലും കൂടുതൽ ഉടക്ക് ഉണ്ടാകാതിരിക്കാൻ അതു സഹായിച്ചു, പയ്യനൊപ്പം തിങ്കൾ സ്റ്റേജിലേക്കു നടന്നു.
ഹാളിലെ സ്റ്റേജിന്‌റെ കർട്ടൻ കാതടിപ്പിക്കുന്ന സംഗീതത്തിനൊപ്പം മേലേക്ക് ഉയർന്നു. ഗുപ്തയും ശേഖറും ആകാംഷയോടെ യൂസഫിനെ നോക്കി നിൽക്കുകയായിരുന്നു. സ്‌റ്റേജിനു സമീപമുള്ള ഒരു കസേരയിലാണ് അവൻ ഇരിക്കുന്നത്. നാലോളം ലാർജുകൾ അകത്താക്കിയ അവൻ ചിക്കൻ സൂപ്പ് ആസ്വദിച്ചു കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.കൈയിൽ ഒരു സിഗരറ്റുമുണ്ട്.
കർട്ടൻ പൂർണമായും ഉയർന്നു കഴിഞ്ഞു.സ്റ്റേജിൽ വിവിധ ലൈറ്റുകൾ മിന്നിക്കത്തി.കറുത്ത മിനിസ്‌കർട്ടും, വെളുത്ത ബ്ലൗസും ധരിച്ച ഒരു ഉത്തരേന്ത്യൻ പെണ്ണ് മൈക്കുമായി സ്റ്റേജിലേക്കു വന്നു. കടുംചുവപ്പു നിറത്തിലുള്ള ലിപ്സ്റ്റിക് ധരിച്ച അവൾ പ്രസന്നമായ മുഖഭാവത്തോടെ എല്ലാവരെയും സ്വാഗതം ചെയ്തു.
‘നമസ്‌തേ…പങ്കജ് ഡാൻസ് ബാർ വെൽക്കംസ് ആൾ…ഇന്നു രണ്ടു സുന്ദരിമാരാണ് നിങ്ങൾക്കുവേണ്ടി ഇവിടെ നൃത്തം ചെയ്യുന്നത്, സോ ലെറ്റസ് എൻജോയ് ദ ഡാൻസ്.’അവൾ ഹിന്ദിയിലും ഇംഗ്ലിഷിലുമായി അനൗൺസ് ചെയ്തു.
‘ടൈം ഫോർ ഫസ്റ്റ് പെർഫോർമൻസ് , ലെറ്റസ് വേൽക്കം തിങ്കൾ വാര്യർ, ദി ബ്യൂട്ടിഫുൾ ഗേൾ ഫ്രം ലോഖണ്ട് വാല..’അനൗൺസ്‌മെന്‌റ കഴിഞ്ഞ് പെൺകുട്ടി ഇറങ്ങിപ്പോയി, വേദിയിൽ ചുവന്ന പ്രകാശം തെളിഞ്ഞു.
സത്യമേവ ജയതേയിലെ ദിൽബർ ദിൽബർ എ്ന്ന ഗാനം വേദിയിൽ മുഴങ്ങി.തിങ്കൾ വാര്യർ വേദിയിലേക്കെത്തി. ഗാനത്തിനൊപ്പിച്ചു തിങ്കൾ ചുവടു വച്ചുതുടങ്ങി. ബെല്ലിഡാൻസായിരുന്നു. തന്‌റെ പരന്ന അണിവയർ അങ്ങോട്ടുമിങ്ങോട്ടും തെറ്റിച്ചു വശ്യമായ രീതിയിൽ തിങ്കൾ നൃത്തമാടി.സദസ്സിൽ കരഘോഷം മുഴങ്ങി.
യൂസഫ് തലയുയർത്തി വേദിയിലെ ഡാൻസ് തെല്ലുനേരം കണ്ടു. എന്നിട്ടു താൽപര്യമില്ലാത്ത മട്ടിൽ തന്‌റെ സൂപ്പുകുടിക്കൽ തുടർന്നു.ഇടയ്ക്കു മൊബൈലിലെ സന്ദേശങ്ങളും നോക്കാൻ തുടങ്ങി.തിങ്കളിന്‌റെ ഡാൻസ് പരാജയമാണെന്നു ഗുപ്തയ്ക്കും ശേഖറിനും മനസ്സിലായി. അവരുടെ ഉള്ളിൽ ഭീതി നിറഞ്ഞു.തിങ്കളിന്‌റെ നൃത്തം അവസാനഘട്ടത്തിലേക്കെത്താൻ തുടങ്ങി.
അടുത്ത പ്രകടനത്തിനു സമയമായെന്നു ശ്വേതാവർമയുടെ മുറിയിൽ അറിയിപ്പു കിട്ടിയത് അപ്പോഴാണ്. കടും ചുവപ്പു നിറമുള്ള ലിപ്സ്റ്റിക് ചുണ്ടിൽ ഒരു തവണ കൂടി എഴുതിയ ശേഷം ശ്വേത വേദിയെ ലക്ഷ്യമാക്കി പതിയെ നടന്നു. വേദിയിലേക്കുള്ള ഇടനാഴിയിൽ ഒരു ബൗൺസർ നിൽ്പ്പുണ്ടായിരുന്നു.ശ്വേതാ വർമയെ കണ്ട് അയാളുടെ കണ്ണു തള്ളി.രണ്ടു കൈയും ഉയർത്തി അവരെ തടഞ്ഞുകൊണ്ട് അയാൾ ഓടി വന്നു.
‘മാഡം ഇത്തരം വസ്ത്രങ്ങൾ ഇട്ടുകൊണ്ട് നൃത്തം ചെയ്യാൻ പറ്റില്ല, ഇറ്റ്‌സ് ഇല്ലീഗൽ’ കൈകൾ വശങ്ങളിലേക്കു വിടർത്തി തടസ്സമുണ്ടാക്കിക്കൊണ്ട് അയാൾ പറഞ്ഞു.
‘വസ്ത്രം എന്തുവേണമെന്നു ഞാൻ തീരുമാനിച്ചോളാം,യൂ സ്‌റ്റേ എവേ’ അമർഷത്തോടെ ബൗൺസറിനു നേർക്കു നോക്കി ശ്വേതാവർമ മുരണ്ടു.
‘പറ്റില്ല, ഈ വേഷമിട്ട് സ്‌റ്റേജിൽ കേറാൻ ഞാൻ സമ്മതിക്കില്ല.’ബൗൺസർ കൂടുതൽ അടുത്തു നിന്നു, മുന്നോട്ടാഞ്ഞ ശ്വേതയുടെ ശരീരത്തിൽ അയാളുടെ കൈകൾ മുട്ടി..

Leave a Reply

Your email address will not be published. Required fields are marked *