ശംഭുവിന്റെ ഒളിയമ്പുകൾ 9 [Alby]

Posted by

ശംഭുവിന്റെ ഒളിയമ്പുകൾ 9

Shambuvinte Oliyambukal Part 9 Author : Alby

Previous Parts

 

അതോ ചേച്ചിക്ക് തോന്നിയതാവും.

അല്ല,അതങ്ങനെ വെറും തോന്നലല്ല

ഈ ചേച്ചി,ടീച്ചറീ രാത്രി ഒറ്റക്ക് അത്രേടം പോണോ എന്നാരുന്നു മനസ്സില്.അത്‌ ചേച്ചി ചോദിക്കുവേം ചെയ്തു.പിന്നെന്നാ ഒരു സംശയം.

ഒന്നുല്ല സംശയങ്ങൾ,അതല്ലെ മോനെ നമ്മളെ ഉത്തരങ്ങൾ തേടാൻ പ്രേരിപ്പിക്കുന്നത്?

ഇങ്ങനെ എല്ലാത്തിനും കേറി സംശയിച്ചാൽ വട്ടാണെന്ന് വിചാരിക്കും.

ഡാ ഡാ…. വേണ്ട.പിടിച്ചോളാം ഞാൻ. തല്ക്കാലം വണ്ടി എടുക്ക്.പോകുന്ന വഴിക്ക് ഏതേലും നല്ല റെസ്റ്റോറന്റ് നോക്കി നിർത്ത്.വിശന്നുതുടങ്ങി.

ഇവിടെയടുത്തൊരു റെസ്റ്റോറന്റുണ്ട്. ഒരു സാധാ ചായക്കട. പക്ഷെ ഫുഡ്‌ കിടു ആണ്.സീസണൽ ലോക്കൽ ഫുഡ്‌ ആണ് അവരുടെ ട്രേഡ് മാർക്ക്‌

കൊള്ളാവുന്നത് ആണോടാ.

ഞാനും മാഷും പോവാറുണ്ട് അവിടെ.

എന്നാ അവിടുന്നാവാം.എന്താവും സ്പെഷ്യൽ

ഇപ്പൊ ചക്കയുടെ സീസൺ അല്ലെ. അതുകൊണ്ടുള്ള വിഭവങ്ങൾ ആയിരിക്കും.

എന്താടാ ചക്ക കൊണ്ട് ഇതിനും വിഭവങ്ങൾ.

എന്താ ഇല്ലാത്തത്.തോരൻ, പായസം,എരിശേരി,പുഴുക്ക്, പിന്നെ ചക്കക്കുരു മാങ്ങ ഇട്ട് വക്കും അങ്ങനെ എത്ര വിഭവങ്ങൾ.
ചക്കപ്പുഴുക്ക് ഒപ്പം നല്ല മീൻകറിയും അല്പം തേങ്ങയരച്ച ചമ്മന്തിയും അതാ ബെസ്റ്റ്.പിന്നെ ടീച്ചറുണ്ടാക്കും ചക്കകൊണ്ട് കുറെ പലഹാരങ്ങൾ ചക്കകൊണ്ട് പുട്ട് വരെ ഉണ്ടാക്കി കഴിപ്പിച്ചിട്ടുണ്ട്.

കൊതിപ്പിക്കാതെ അങ്ങോട്ട്‌ വിട്. വിശപ്പിന്റ കൂടെ നിന്റെ പറച്ചിലും, സഹിക്കുന്നില്ല മാൻ.

ദാ എത്താറായി ചേച്ചി,ഇങ്ങനൊരു കൊതിച്ചി.

എനിക്ക് ഫുഡ്‌,അത്‌ വിട്ടൊരു കളിയും ഇല്ല മോനെ.അതിന് എന്ത് തന്നെ പറഞ്ഞാലും ശരി.

ഇത്രയും കഴിച്ചിട്ടും ഈ ഫിഗർ കാണുമ്പോഴാ….

Leave a Reply

Your email address will not be published. Required fields are marked *