ഇന്ന് ഫാത്തിമ ടീച്ചർ നെ സ്കൂളിൽ കണ്ടില്ല. സ്കൂളിൽ ഉള്ള എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഫാത്തിമ. സുഹൃത്താണെങ്കിൽ പോലും ജോസഫ് സർ ന്റെ കാര്യം ആരോടും ഞാൻ പറഞ്ഞില്ല. ആ ദിവസങ്ങളിൽ ഒന്നും ഞാൻ ഫാത്തിമ ടീച്ചർ നോട് സംസാരിയ്ക്കാൻ പോലും ഞാൻ ശ്രമിച്ചില്ല. ടീച്ചർ ഉം എന്നെ പോലെ താല്കാലികമായിട്ട് കയറിയതാണ് . ടീച്ചർ നു രണ്ടു മക്കളും ഉണ്ട്. ഇളയ കുട്ടിയ്ക് എന്തെങ്കിലും അസുഖം ഉണ്ടായതുകൊണ്ടാണോ വരാത്തതെന്നു അറിയില്ല. ഇളയ കുട്ടിയ്ക് ഇടയ്ക്ക് ഇടയ്ക്ക് അസുഖങ്ങൾ വരാറുള്ളതാണ്.
ഞാൻ ക്ലാസ്സ് എടുത്തോണ്ടിരുന്നപ്പോൾ ജോസഫ് സർ ഓഫീസിലേയ്ക് പോകുന്നത് കണ്ടു. ആ പീരിയഡ് കഴിഞ്ഞ് നേരെ സർ നെ കാണാൻ ചെന്നു. എന്നെ കണ്ടതും സർ
“ആ പൂർണിമയോ, വാ ഇന്നലെ എന്നെ വിളിച്ചായിരുന്നു അല്ലെ. ”
“അതെ സർ. ജോലി യുടെ കാര്യം എന്തായിന്ന് അറിയാമായിരുന്നു “ഞാനും പറഞ്ഞു
“അതൊക്കെ ഞാൻ അപ്പോഴേ പറഞ്ഞില്ലേ, സ്ഥിരം ആയി. ഞാൻ സ്ഥിരം ആക്കി. “സർ ചിരിച്ചോണ്ട് പറഞ്ഞു
“താങ്ക് യു സർ… “ഞാൻ സന്തോഷത്തോടെ പറഞ്ഞു
“നന്ദിയൊന്നും വേണ്ട. ഇടയ്ക്കിടയ്ക്ക് നമുക്ക് ഇതുപോലെ കാണണം. “സർ പറഞ്ഞു
“ഓ. പിന്നെന്തേ സർ ഏയ്. “ഞാനും തിരിച്ചു പറഞ്ഞു.
“സർ ഏയ് ഞാൻ എന്നാൽ പൊയ്ക്കോട്ടേ “ഞാൻ അവിടന്ന് ഇറങ്ങി ക്ലാസ്സിൽ പോയി.
വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ മുറ്റത് ഒരു കാർ കിടക്കുന്നു. ഇതുവരെ ഇവിടെ ഇങ്ങനെ ഒരു കാർ വന്നത് കണ്ടിട്ടില്ല. ആരാണെന്നു അകത്തേയ്ക്കു കയറുമ്പോൾ അറിയാലോ….
(തുടരും….. )
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ചെയുക. നല്ലതും ആകാം മോശവും ആകാം.
എന്ന്,
സ്വസ്തിക (സ്വാതി )