എന്റെ സാരി നശിപ്പിച്ചു.. ഇനിം മിണ്ടിയാൽ ഞാൻ തുണിയില്ലാണ്ട് നടക്കും…
പറഞ്ഞില്ലെന്നു വേണ്ട…”
മുഖം കനപ്പിച്ച് ബോംബ് പോലാക്കി ഞാൻ പുറംതിരിഞ്ഞുനിന്നു..
“……എന്റെ കുഞ്ഞുമോളേ… നീ ഇച്ചായനോട് ക്ഷമിക്കെടി…
എടി, നീ ഇച്ചായനോട് ക്ഷമിചില്ലേൽ പിന്നെ ഇച്ചായനെന്നാത്തിനാടി ജീവിച്ചിരിക്കുന്നെ.
അല്ലേൽ വേണ്ട!!.. എന്റെ കുഞ്ഞുമോള് ക്ഷമിക്കണ്ട!!..
ഇച്ചായൻ കള്ളുകുടിച്ചു മരിക്കാൻ പോവാ…
എല്ലാം അവസാനിക്കട്ടെ…
ആ കള്ളു മുഴുവൻ കുടിച്ച് ഇന്നത്തോടെ കുഞ്ഞുമോൾടെ ഇച്ചായൻ തീരട്ടെ…”
പറച്ചിലും, കർട്ടനിൽ തൂങ്ങി ഒറ്റ നടത്തവും…
കഴിഞ്ഞു!!!…
നല്ല ബെസ്റ്റ് കെട്ട്യോൻ….
ആ കുപ്പി ഇപ്പം തീരും…
എന്തായാലും സംഗതി ഏറ്റു…
നമ്മടെ കാര്യം നടന്നല്ലോ…
എന്റെ പെര്ഫോമസ് കണ്ട് ചിരിയമർത്തിയിരുന്നിരുന്ന വില്യത്തെ നോക്കി കണ്ണിറുക്കിക്കൊണ്ട് ഞാൻ ബെഡ്റൂമിലേക്ക് ചെന്നു..
കൂർക്കം വലി ഗ്രാൻഡ് സ്ലാം സിംഗ്ൾസിൽ, മാറി മാറി സ്മാഷുകൾ കൈമാറിക്കൊണ്ട് മുന്നേറിക്കൊണ്ടിരുന്ന കുഞ്ഞാനകളെ ഉണർത്താതെ, മെല്ലെ കബോർഡ് തുറന്ന്, എന്റെ കണങ്കാൽ ഇറക്കമുള്ള ഇളംനീല സാറ്റിൻ നൈറ്റി ഞാൻ വലിച്ചെടുത്തു..
ഇത് മതിയാവും…
ഇതാവുമ്പം ഓർണമെന്റ്സിനോട് മാച്ചായിരിക്കുകേം, അകത്തുള്ളതൊക്കെ കാണിക്കാതെ കാണിക്കുകേം ചെയ്തോളും..
അല്ലേൽ പിന്നെ വളയും മാലയും ഒക്കെ മാറ്റാൻ നിക്കണം..
മെനക്കേടാണ്…
നൈറ്റിയുമെടുത്ത് മെല്ലെ ഗസ്റ്റ് റൂമിലേക്ക് നടക്കുമ്പോൾ, ഇച്ചായന്റെ സോഫയ്ക്ക് പിറകിൽ നിന്നുകൊണ്ട് കർട്ടൻ അല്പം മാറ്റി അവനെ എത്തിനോക്കി….
ഇച്ചായനും കൂട്ടരും എന്തൊക്കെയോ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞുകൊണ്ടിരിപ്പുണ്ട്…
മൂന്നാളുടേം ശബ്ദം അത്യാവശ്യം തരക്കേടില്ലാതെ കുഴയുന്നു..
പാപ്പന്മാർ… പ്രാക്കന്മാർ… കസേരയിൽ ചാരി കണ്ണടച്ച് ഗഹനമായ ചിന്തയിലായിരുന്നു….