അങ്ങനെ ആ ബസ്സിൽ [Arrow]

Posted by

അങ്ങനെ ആ ബസ്സിൽ

Angine Aaa Bussil | Author : Arrow

 

മഴയത്ത് ഓടി ആ ബസ് സ്റ്റോപ്പിൽ വന്നു നിന്നപ്പോൾ സത്യത്തിൽ ഞാൻ എന്റെ പൊന്ന് ചേട്ടായിയെ മനസ്സിൽ നല്ല നാല് തെറി വിളിക്കുകയായിരുന്നു. കാര്യം അവൻ ഒറ്റ ഒരുത്തൻ കാരണം ആണ് ഞാൻ ഇങ്ങനെ ഈ മഴയത്ത് ബസ്സും കാത്തു നിൽക്കേണ്ടി വന്നത്.

അല്ലേൽ ഞാൻ ഇപ്പോ വീട്ടിൽ എത്തിയേനെ. എന്റെ ബുള്ളറ്റിൽ മഴയും നനഞ്ഞ് അങ്ങനെ പോവുന്നത് തന്നെ ഒരു സുഖം ആണെ. ടെക്നിക്കലി സ്പീക്കിങ് അത്‌ എന്റെ ബുള്ളറ്റ് അല്ല അവന്റെ ആണ്, എന്റെ ചേട്ടായിയുടെ. അതായത് ഒരു മൂന് കൊല്ലം മുൻപ് ആണ് ചേട്ടായിക്ക് ഗൾഫിലേക്ക് ഒരു വിസ കിട്ടി അവൻ പോയത്, കഴിഞ്ഞ കൊല്ലം എനിക്ക് കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോൾ  അവൻ പൊന്നുപോലെ നോക്കിയിരുന്ന അവന്റെ ബുള്ളറ്റ് എന്നോട് കൊണ്ട് നടന്നോളാൻ പറഞ്ഞു. അങ്ങനെ അത്‌ എന്റെ ആയി.

പക്ഷെ ആ മഹാൻ ഇന്നലത്തെ ലീവിന് നാട്ടിൽ ലാൻഡ് ചെയ്തു. അവൻ ബുള്ളറ്റ് അവന് എവിടേയോ പോണം എന്നും പറഞ്ഞു രാവിലെ എടുത്തോണ്ട് പോയി. അങ്ങനെ ഞാൻ ഇന്ന് ഈ ബസ്റ്റോപ്പിൽ ബസും കാത്ത് ഇരിക്കേണ്ടി വന്നു. പോരാത്തതിന് നല്ല മഴയും. അവന്റെ ബുള്ളറ്റ് അങ്ങനെ വീട്ടിൽ ഇരിക്കുന്നത് കൊണ്ട് പിശുക്കൻ ആയ എന്റെ അപ്പൻ എനിക്ക് വേറെ ബൈക്ക് വാങ്ങി തരുന്നൂം ഇല്ല.

ഇങ്ങനെ ഓരോന്ന് ആലോചിച്ചു കൊണ്ട് ഇരുന്നപ്പോൾ പെട്ടന്നാണ് അവൾ ആ ബസ്റ്റോപ്പിലേക്ക് ഓടി വന്നത്. എന്നെ അപ്രതീക്ഷിതമായി ആ  ബസ്റ്റോപ്പിൽ കണ്ടപ്പോൾ അവളും, അവളെ കണ്ടപ്പോൾ ഞാനും ഒരേ പോലെ ഞെട്ടി. അവൾ എന്ന് പറഞ്ഞാൽ എന്റെ അയൽവാസി ആയിരുന്നു, പിന്നെ ഞങ്ങൾ ഒൻപത്തിലോ മറ്റോ പഠിക്കുന്ന സമയത്ത് അവർ സ്ഥലം മാറിപ്പോയി മീൻസ് അത്ര അകലേക്ക്‌ ഒന്നും അല്ല മെയിൻ റോഡിനോട് ചേർന്ന് ഒരു സ്ഥലം ചുളുവിലക്ക് കിട്ടിയപ്പോൾ അവർ അങ്ങോട്ട്‌ മാറി ഒരു നാല് സ്റ്റോപ്പ്‌ അപ്പുറം, സൊ എന്റെ ബാല്യകാല സുഹൃത്ത് ആയിരുന്നു, പോരാത്തതിന് ഒന്നാം ക്ലാസ് മുതൽ ഇപ്പോ ഈ ഡിഗ്രി കാലഘട്ടത്തിൽ വരേ അവൾ എന്റെ ക്ലാസ്സ്‌മേറ്റ് കൂടെ ആണ്. പക്ഷെ എന്ത് കാര്യം ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ട് തന്നെ ഒന്നോ രണ്ടോ കൊല്ലം ആയിരിക്കുന്നു. സംഗതി പത്തിലോ മറ്റൊ വെച്ച് ഉണ്ടായ സൗന്ദര്യ പിണക്കം ആണ്, എന്താണ് കാര്യം എന്ന് പോലും ഞാൻ ശരിക്കും ഓർക്കുന്നില്ല. എന്തോ ഒരു ഈഗോ കാരണം ഞങ്ങൾ പരസ്പരം മിണ്ടില്ല, ആ പിണക്കം അങ്ങനെ തന്നെ തുടർന്നുപോരുന്നു.

Leave a Reply

Your email address will not be published. Required fields are marked *