അവൾ രുഗ്മിണി 6 [മന്ദന്‍ രാജാ]

Posted by

……………………………………..

“‘ റീബാ നീ വീട്ടിലേക്ക് പോകുന്നില്ലേ ?”’ കോൾ കട്ടാക്കി സൂര്യപ്രസാദ്‌ റീബയെ നോക്കി .

“” ഇല്ല … ജെയ്‌മോന് ഇന്ന് മുഖം കൊടുക്കുന്നില്ല …നാളെ നോക്കാം “” മൊബൈലിൽ നിന്ന് കണ്ണെടുത്ത് സൂര്യപ്രസാദിന്റെ നേരെ തിരിഞ്ഞു റീബ പറഞ്ഞു .

സൂര്യന്റെ ബംഗ്ലാവിന്റെ ഇടതുവശത്തുള്ള ഗാർഡനിൽ ഇരിക്കുകയായിരുന്നു ഇരുവരും . മുന്നിലെ ടീപ്പോയിയിൽ പാതി നിറഞ്ഞ ഗ്ലാസുകളും വറുത്ത കപ്പലണ്ടിയും സോഡാമേക്കറും വെള്ളവും . സമീപത്തായി കുത്തിവെച്ച രണ്ടു സോളാർ ഗാർഡൻ ലൈറ്റിന്റെ വെള്ളി വെളിച്ചം മാത്രമേ അവരിരുന്ന സ്ഥലത്തുണ്ടായിരുന്നുള്ളൂ . മാവും ആലും പേരയുമെല്ലാം ഇടതൂർന്ന് വളർന്നു നിന്നിരുന്ന ആ സ്ഥലത്ത് നട്ടുച്ചക്ക് പോലും ഇരുളിമയായിരുന്നു .

“‘മഹേഷിന് അത്ര കുഴപ്പമില്ല , സലിമിന്റെ അവസ്ഥ അല്പം മോശമാണ് . പക്ഷെ രക്ഷപ്പെടും . ആയവസ്ഥ മഹേഷിനായിരുന്നുവെങ്കിൽ നമുക്കൊരു പിടിവള്ളിയായേനെ . കുറഞ്ഞതൊരു മൂന്നുവർഷം എങ്കിലും ജമാലിനെ അകത്തിടാൻ പറ്റുമായിരുന്നെന്നാ വക്കീല് പറഞ്ഞത് . “” സൂര്യൻ ഗ്ലാസ് എടുത്തു മൊത്തി .

“” മനോജിന് കുഴപ്പമൊന്നുമില്ലല്ലോ അല്ലെ ?”

“‘ഹേ ..ചെറിയ പരിക്ക് . ഒരു ഡ്രിപ്പ് ഇടാൻ പറഞ്ഞു .അവനാദ്യം അഡ്മിറ്റാകാൻ കൂട്ടാക്കിയില്ല . കേസിനൊരു ബലം ആകുമല്ലോ. അതുകൊണ്ട് നിർബന്ധിച്ചു ഞാനും മഹേഷും “‘ “‘

“‘ആ ചെറുക്കൻ നമ്മുടെ കൂടെ നിക്കുമോ സൂര്യാ ..അതോ ?”’

“”‘ അവനെങ്ങനെ മാറിയെന്നറിയില്ല . തള്ളേടെ കൊറേ കൊണം കിട്ടീട്ടുണ്ടാവുമല്ലോ . എല്ലാം നിർത്താൻ അവളെന്നോട് …ത്ഭൂ …!! “” സൂര്യന്റെ പല്ലുകൾ ഞെരിഞ്ഞു . അയാളൊറ്റവലിക്ക് ഗ്ലാസ് കാലിയാക്കി

“””അവൾക്ക് പറയാൻ എളുപ്പമാ …അവളെ കെട്ടിയത് തന്നെ ഞാൻ പിടിച്ചു നിൽക്കാനാ ..അവളെ കെട്ടിയ വകയിൽ കിട്ടിയ പണമെറിഞ്ഞും പിന്നെ , കട്ടും മോഷ്ടിച്ചും എന്തിന് കൂട്ടിക്കൊടുത്തും ഞാൻ ഉണ്ടാക്കിയതാണീ ഉള്ളതെല്ലാം . ഞാനീ തെരുവിൽ കാലണക്ക് വകയില്ലാതെ വന്നപ്പോൾ ആട്ടിപ്പായിച്ചവരെല്ലാം ഇപ്പോളെന്റെ കൂടെയും കീഴിലുമാണ് . “” സൂര്യപ്രസാദ്‌ ഒരു സിഗരറ്റിനു തീകൊളുത്തിയിട്ട് വീണ്ടും ഫോണെടുത്തു .

“‘ ശ്ശെ .. ആ നാറി വേണുവിനെകിട്ടുന്നില്ലല്ലോ “”‘

റീബ വീണ്ടും ഗ്ലാസ്സുകൾ നിറച്ചിട്ട് സോഡാ ഉണ്ടാക്കി മിക്സ് ചെയ്തു .

“‘ നിങ്ങളവളെ സത്യത്തിൽ റേപ്പ് ചെയ്തിരുന്നോ ?”’റീബ അയാൾക്ക്‌ നേരെ നിറച്ച ഗ്ലാസ് നീട്ടി

“‘പൊലയാടിമോളെ ..നിന്നോടെത്ര പ്രാവശ്യം പറയണം എനിക്കറിയില്ലന്ന് . അവരുടെ പുറകെ വെച്ചുപിടിക്കുമ്പോഴാ ആ മലയോര പാർട്ടീടെ മന്ത്രി വിളിക്കുന്നെ .. മയിരൻ ഫോണും വെക്കുന്നില്ല . എല്ലാ നാറികളേം കൂടെ നിർത്താൻ അവരെ സന്തോഷിപ്പിക്കണോല്ലോ . സലീമും മഹേഷും പറയുന്നത് അവളെ ഒന്നും ചെയ്തിട്ടില്ലാന്നാ . ഓരോമ്നിയേൽ അവര് കേറിപ്പോയെന്ന് .എനിക്കത്ര വിശ്വാസമില്ല . പക്ഷെ അവരെ അവിശ്വസിക്കാനും പറ്റില്ലല്ലോ . നമ്മടെ തലേലെ വരൂള്ളൂ എന്നറിഞ്ഞോണ്ട് തന്നെയാ ഹോസ്പിറ്റലിൽ പോയതും .. പക്ഷെ ജമാൽ…ആ നാറി ജമാൽ … അവനെന്റെ ആജന്മ ശത്രുവാ നിനക്കുമറിയാല്ലോ ?”‘. ”

Leave a Reply

Your email address will not be published. Required fields are marked *