താത്രിക്കുട്ടി 1
Thathrikutti | Author : Ramesh
ഞാൻ രമേശ്. ഒരു മലയാള ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. അച്ഛൻ വിഷ്ണു. ഒരു ദേവസ്വംബോർഡ് ക്ഷേത്രത്തിലെ ശാന്തി ആയിരുന്നു. അമ്മ സുശീല. പേരിനൊത്തപോലെ ഒരു കുലീനയായ സുന്ദരി. അമ്മയെ കുറിച്ച് പിന്നെ കൂടുതൽ പറയാം. എങ്കിലും ആരെയും ആകർഷിക്കുന്ന ഒരു സ്ത്രീ രത്നം തന്നെയായിരുന്നു.
അച്ഛന്റെ വരുമാനത്തിലൂടെ ഒരുവിധം അല്ലലില്ലാതെ കഴിഞ്ഞു പോയിരുന്നു. പിതൃസ്വത്തായി ലഭിച്ച അല്പം ഭൂമിയും പഴയതെങ്കിലും ഭേദപ്പെട്ട ഒരു വീടും ഉണ്ടായിരുന്നതിനാൽ മറ്റു ബുദ്ധിമുട്ടുകൾ ഏറെ ഉണ്ടായിരുന്നില്ല. പക്ഷെ എല്ലാം തകിടം മറിയുവാൻ അധികം സമയം വേണ്ടിവന്നില്ല. ഒരു കർക്കിടകമാസം പുലർച്ചെ ക്ഷേത്രത്തിലേക്ക് ആക്ടിവയിൽ പോയ അച്ഛനെ ഒരു മിനി ലോറി ഇടിച്ചു തെറിപ്പിച്ചു കടന്നു പോയി. അച്ഛന്റെ മരണം അങ്ങിനെ പെട്ടെന്നായിപ്പോയി. ഞാൻ ബിരുദം രണ്ടാം വർഷം പഠിക്കുമ്പോഴായിരുന്നു സംഭവം അത് ഞങ്ങളെ തകർത്തു കളഞ്ഞു. എന്നേക്കാൾ അമ്മയെ ആയിരുന്നു അത് ഏറെ വിഷമത്തിലാക്കിയത്. അപ്പോൾ അമ്മക്ക് 35 വയസ്സ്.
ജീവിതം ജീവിച്ചു തന്നെ തീരണമല്ലോ. അച്ഛന്റെ ഇൻഷുറൻസ് തുക തെല്ലൊരാശ്വാസമായി എങ്കിലും അമ്മ അമ്മക്കറിയാവുന്ന തൊഴിലിലേക്കു മെല്ലെ ശ്രദ്ധ തിരിച്ചു. പാചകവും പലഹാരം, അച്ചാറുകൾ, കൊണ്ടാട്ടങ്ങൾ എന്നിവ ഉണ്ടാക്കി ആവശ്യക്കാർക്ക് നൽകുക എന്നതും ആയിരുന്നു അത്. വെളുപ്പിനോട് വല്ലാതെ ഇഷ്ടപ്പെട്ടിരുന്ന അമ്മയെ സ്ഥിരം വെള്ള വസ്ത്രം മാത്രം ധരിക്കാൻ വിധിച്ചത് ദൈവത്തിന്റെ കളികൾ ആയിരിക്കാം
ഏതായാലും അമ്മയുടെ കൈപുണ്യമാകും അമ്മയുണ്ടാക്കുന്ന വിഭവങ്ങൾക്ക് ആവശ്യക്കാർ ഏറെയായി. എന്റെ പഠനം വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ടു പോയി. ബിരുദം അവസാന പരീക്ഷയും കഴിഞ്ഞപ്പോൾ മുതിർന്നവരുടെ അഭിപ്രായം മാനിച്ചു ഞാൻ ദേവസ്വം ബോർഡിൽ ഒരു അപേക്ഷ സമർപ്പിച്ചു. ആശ്രിത നിയമനം ഇല്ലാതിരുന്നിട്ടും എന്റെ അപേക്ഷ ബോർഡും ദൈവവും പരിശോധിച്ചു എനിക്ക് ഒരു ഗ്രൂപ്പ് അസിസ്റ്റന്റ് ആയി ആദ്യം തല്കാലകവും പിന്നെ സ്ഥിരമായും ഒരു ജോലി ലഭിച്ചു. അതും വീടിനു അടുത്തുതന്നെ.