ഏതാണ്ട് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഓല മൊത്തം ചീകി തീര്‍ന്ന് അമ്മ എഴുന്നേറ്റു.
“ആ സരോജനിയുടെ വീട് വരെ ഒന്ന് പോണം മോളെ..അവള്‍ കഴിഞ്ഞ ആഴ്ച തേങ്ങേം വാങ്ങി പോയതാ..ഇതുവരെ കാശ് തന്നിട്ടില്ല” അമ്മ പറഞ്ഞു.
“ഏത് സരോജനിയാ ആന്റീ” നന്നേ വിയര്‍ത്ത കക്ഷങ്ങള്‍ കാട്ടി മുടി അഴിച്ചുകെട്ടുന്നതിനിടെ ചേച്ചി ചോദിച്ചു.
“അക്കരെ താമസിക്കുന്ന, ആ പപ്പടം വിക്കാന്‍ വരുന്നവളെ നിനക്ക് അറിയത്തില്ലേ?”
“ഓ..അത് കുറെ ദൂരെയല്ലേ, എങ്ങനെ പോകും?”
“നടന്നു പോകും..ചെന്നില്ലങ്കി അവള് മറന്നു പോകും; ചന്തേന്നു കുറച്ചു മീനും മേടിക്കണം”ഈര്‍ക്കില്‍ ഒരുമിച്ചുകൂട്ടി ചണച്ചരടുപയോഗിച്ച് കെട്ടിക്കൊണ്ട് അമ്മ പറഞ്ഞു.
“ശരി..ആന്റി എന്നാ പോയിട്ടുവാ”
അമ്മ വേഷം മാറാനായി ഉള്ളിലേക്ക് കയറിയപ്പോള്‍ ചേച്ചി സ്റ്റൂളില്‍ നിന്നും എഴുന്നേറ്റു.
“എന്താടാ വായിക്കുന്നത്” എന്നെ നോക്കി ചേച്ചി ചോദിച്ചു.
“നാന”
“ഓ..സിനിമാ വാരികയാന്നോ..വേറേം ഉണ്ടോടാ?”
“ഉണ്ട്..പക്ഷെ പഴേതാ”
“അതുമതി. എനിക്കു തരാമോ.വെറുതെ ഇരിക്കുമ്പോ വായിക്കാനാ”
ഞാന്‍ തലയാട്ടി.
“സിനിമാ വാരിക മാത്രേ ഉള്ളോ? മനോരമയോ മംഗളമോ ഉണ്ടോ?”
“ഞാന്‍ അതൊന്നും വായിക്കത്തില്ല”
“ഓ വല്യൊരു സിനിമാക്കാരന്‍” ചേച്ചി ചുണ്ട് വക്രിച്ചു. നല്ല ശേലുണ്ടായിരുന്നു അതുകാണാന്‍.
“എന്നാ ഞാന്‍ പോയിട്ട് വരാം..എടാ നീ ഇവിടിരിക്കുവാണേല്‍ മുന്‍പിലെ കതക് വന്നടയ്ക്ക്” അമ്മ വേഷം മാറി വന്നു പറഞ്ഞു.
ഞാന്‍ എഴുന്നേറ്റ് വീടിനുള്ളിലേക്ക് കയറി.
“ഞാന്‍ പോയേച്ചു വരാം മോളെ; നിനക്ക് ചന്തേന്നു വല്ലോം വേണോ” ചേച്ചിയോട് അമ്മ ചോദിക്കുന്നത് ഞാന്‍ കേട്ടു.
“വേണ്ട ആന്റി; എല്ലാമുണ്ട്”
“എന്നാ ശരി”
“ശരി ആന്റി”