മൃഗം 22 [Master]

Posted by

“ആ..അയ്യോ…..” ദിവാകരന്‍ ഉച്ചത്തില്‍ അലറി. ദിവ്യ കത്തി ഊരി അയാളുടെ കൈയിലും തോളിലും തുരുതുരാ കുത്തി. ചോര ചീറ്റി ഒഴുകി.
“എന്താടോ..” ദിവാകരന്റെ അലര്‍ച്ച കേട്ട രവീന്ദ്രന്‍ ഞെട്ടിത്തിരിഞ്ഞു ചോദിച്ചു. ചോര ചീറ്റുന്നതും കടുത്ത വേദനയില്‍ ദിവാകരന്‍ പുളയുന്നതും കണ്ടപ്പോള്‍ അയാള്‍ ഞെട്ടി.
“സാറേ ഇവളെന്നെ കുത്തി..അയ്യോ…” ഉറക്കെ അലറിക്കൊണ്ട്‌ ദിവാകരന്‍ പറഞ്ഞതും ദിവ്യ കത്തി അയാളുടെ അടുത്ത കാലിലും കുത്തി ഇറക്കി കഴിഞ്ഞിരുന്നു.
“എടീ നായിന്റെ മോളെ..നിന്നെ ഞാന്‍”
വണ്ടി ചവിട്ടി നിര്‍ത്തി രവീന്ദ്രന്‍ ചാടി വെളിയില്‍ ഇറങ്ങി. വേദന കൊണ്ട് പുളയുന്ന ദിവാകരന്റെ മീതെ കൂടി ചാടി കതക് വലിച്ചു തുറന്ന് പുറത്തിറങ്ങിയ ദിവ്യയുടെ നേരെ രവീന്ദ്രന്‍ പാഞ്ഞടുത്തു. ദിവ്യ ഒന്നും ആലോചിച്ചില്ല. അവള്‍ കത്തി അയാളുടെ നെഞ്ചിലേക്ക് തന്നെ കുത്തി. അവളെ പിടിക്കാനാഞ്ഞ രവീന്ദ്രന്‍ ഒരു അലര്‍ച്ചയോടെ കാലു തെറ്റി നിലത്ത് വീണു. ദിവ്യ കുനിഞ്ഞ് കത്തി വലിച്ചൂരി അയാളെ വീണ്ടും കുത്തി. ചോര മുകളിലേക്ക് ചീറ്റി അവളുടെ യൂണിഫോം മൊത്തം നനഞ്ഞു. അലര്‍ച്ചയും ബഹളവും കേട്ട് ആളുകള്‍ ഓടിക്കൂടുന്നത് കണ്ടപ്പോള്‍ ദിവ്യ അന്ധാളിച്ചു. പിന്നെ ലക്ഷ്യമില്ലാതെ ഓടി.
“ഒരു സ്കൂള്‍ കുട്ടി ആണല്ലോ? രണ്ടുപേരെയും കുത്തിയിട്ടുണ്ട്‌. എന്താ കാര്യം എന്നാര്‍ക്കറിയാം. പോലീസിനെ വിളിക്കടോ”
ആരോ വിളിച്ചു പറഞ്ഞു. ഈ സമയത്ത് പിന്നാലെ വന്നുകൊണ്ടിരുന്ന അറേബ്യന്‍ ഡെവിള്‍സിന്റെ പജേറോ അവിടെത്തി ബ്രേക്കിട്ടു. ചോരയില്‍ കിടന്നു പിടയുന്ന രവീന്ദ്രനെയും ദിവാകരനെയും നോക്കിയ ശേഷം അവര്‍ വണ്ടി മുന്‍പോട്ടെടുത്തു. ഓടിക്കൊണ്ടിരിക്കുന്ന ദിവ്യയെ പിടിച്ചു കയറ്റുക ആയിരുന്നു അവരുടെ ഉന്നം. തന്റെ തൊട്ടുപിന്നാലെ വരുന്ന കൊടിയ ആപത്ത് തിരിച്ചറിയാതെ, ദിവ്യ ഓടുകയായിരുന്നു. സംഭവിച്ചതൊക്കെ അവളുടെ മാനസികനില തന്നെ തെറ്റിച്ചിരുന്നു.
“കൊച്ചു കഴുവര്‍ടമോള് പുലിക്കുട്ടി ആണ്. ആ രണ്ടെണ്ണത്തിനെയും അവള്‍ കൈകാര്യം ചെയ്തത് കണ്ടില്ലേ. പെണ്ണെന്ന് പറഞ്ഞാല്‍ ഇവളാണ്. ഇതുപോലുള്ള പുലിക്കുട്ടികളെ പ്രാപിക്കുന്നതിന്റെ ഹരം കണ്ട ചകിണികളെ ചെയ്താല്‍ കിട്ടില്ല. സൗന്ദര്യവും ധൈര്യവും സ്റ്റാമിനയും ഒത്തുചേര്‍ന്ന ഉരുപ്പടി..നമ്മള്‍ മെനക്കെടുന്നത് ഒരു സാധാരണ പെണ്ണിന് വേണ്ടിയല്ല….” സ്റ്റാന്‍ലി ഓടിക്കൊണ്ടിരിക്കുന്ന ദിവ്യയെ നോക്കി പറഞ്ഞു.
“അളിയാ വണ്ടി നിര്‍ത്തണ്ട..അവളുടെ അടുത്തെത്തുമ്പോള്‍ ഒന്ന് സ്ലോ ചെയ്‌താല്‍ മതി..”
മദ്യടിന്‍ മാറ്റി വച്ചിട്ട് സ്റ്റാന്‍ലി പറഞ്ഞു. വണ്ടി ദിവ്യയുടെ സമീപം എത്തിയപ്പോള്‍ അര്‍ജ്ജുന്‍ അതിന്റെ വേഗത കുറച്ചു. ഇതൊന്നും അറിയാതെ ഭ്രാന്തു പിടിച്ചതുപോലെ ചോര പുരണ്ട തുണികളും കത്തിയുമായി ദിവ്യ ഓടുകയായിരുന്നു. അവളെ മറികടന്ന വണ്ടി മെല്ലെ ഒന്ന് പതുങ്ങി. അതിന്റെ പിന്നിലെ വാതില്‍ തുറക്കുന്നതും തന്റെ നേരെ ശക്തമായ ഒരു കൈ നീണ്ടുവരുന്നതും ദിവ്യ കണ്ടു. ഓടിത്തളര്‍ന്നിരുന്ന അവള്‍ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങിയതും സ്റ്റാന്‍ലി അവളുടെ കൈയില്‍ സ്പര്‍ശിച്ചു കഴിഞ്ഞിരുന്നു. പെട്ടെന്ന് അവരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ഒരു വാഹനം ബ്രേക്കിടുന്ന ശബ്ദം അവിടെ മുഴങ്ങി. അറേബ്യന്‍ ഡെവിള്‍സിന്റെ വണ്ടിയുടെ ഡോര്‍ തുറന്നത് പോലെ തന്നെ അടഞ്ഞു. പിന്നെ അതൊരു കുതിപ്പ് കുതിച്ചു; മിന്നായം പോലെ.

Leave a Reply

Your email address will not be published. Required fields are marked *