മൃഗം 22 [Master]

Posted by

“ഹലോ” സ്പീക്കറിലൂടെ ദിവ്യയുടെ മധുരസ്വരം ഒഴുകിയെത്തിയപ്പോള്‍ രവീന്ദ്രന്റെ രോമങ്ങള്‍ എഴുന്നുനിന്നു.
“ഹായ് ദിവ്യ..ഇത് ഞാനാടീ രതീഷ്‌” രതീഷ്‌ പറഞ്ഞു.
“ഉം? എന്താ” തീരെ താല്‍പര്യമില്ലാത്ത മട്ടില്‍ ദിവ്യ ചോദിച്ചു.
“നീ എന്നോട് പിണക്കമാണോ? നമ്മള്‍ രണ്ടാളും ഒരിക്കല്‍ പരസ്പരം സ്നേഹിച്ചിരുന്നതാണ്. പക്ഷെ ഇന്ന് നീ എന്നെ കണ്ടാല്‍ നോക്കുക പോലുമില്ല..എന്ത് തെറ്റാണ് ദിവ്യ ഞാന്‍ ചെയ്തത്?” രതീഷ്‌ അച്ഛന് വേണ്ടി അവളെ സ്വാധീനിക്കാന്‍ ശ്രമിച്ചുകൊണ്ട് ചോദിച്ചു.
“നീ ഒരു തെറ്റും ചെയ്തില്ല. എല്ലാം ചെയ്തത് ഞാനാണ്. അതുകൊണ്ട് ഇനി ആരുടേയും സൗഹൃദം എനിക്ക് ആവശ്യവുമില്ല. മേലാല്‍ എന്നെ വിളിച്ചു പോകരുത്” അവള്‍ അത്രയും പറഞ്ഞിട്ട് ഫോണ്‍ കട്ട് ചെയ്തു.
രതീഷ്‌ അച്ഛനെ നോക്കി. അയാള്‍ ഷണ്ഡനെപ്പോലെ നില്‍ക്കുകയായിരുന്നു.
“പറഞ്ഞില്ലേ അച്ഛാ..അവള്‍ പഴയ ദിവ്യയല്ല” അവന്‍ പറഞ്ഞു.
രവീന്ദ്രന്‍ ആലോചനയോടെ തലയാട്ടി. അവന്‍ പറഞ്ഞത് ശരിയാണ്. പെണ്ണ് ആ പഴയ ചപലയല്ല. അവള്‍ മാറിയിരിക്കുന്നു. പക്ഷെ തനിക്ക് മാറാന്‍ പറ്റില്ലല്ലോ.
“ശരി..നീ പൊക്കോ. എനിക്കൊരിടം വരെ പോകണം”
അയാള്‍ പറഞ്ഞു. രതീഷ്‌ പുറത്തേക്ക് പോയപ്പോള്‍ അയാള്‍ വേഗം വേഷം മാറി സ്കൂട്ടറില്‍ നേരെ ദിവാകരന്റെ വീട്ടിലേക്ക് വിട്ടു. സംസാരത്തിന് ഊര്‍ജ്ജം ലഭിക്കാനായി ഒരു കുപ്പി മദ്യവും രവീന്ദ്രന്‍ ഡിക്കിയില്‍ കരുതി. അയാള്‍ ചെല്ലുമ്പോള്‍ ദിവാകരന്‍ പുറത്ത് വരാന്തയില്‍ തന്നെയുണ്ട്.
“ങാ സാറോ..ഞാനങ്ങോട്ടു മനസ്സില്‍ ഓര്‍ത്തതെ ഉള്ളു” ഒരു ഇളിയോടെ ദിവാകരന്‍ പറഞ്ഞു.
രവീന്ദ്രന്‍ സ്കൂട്ടര്‍ സ്റ്റാന്റില്‍ വച്ച ശേഷം ഡിക്കിയില്‍ നിന്നും മദ്യക്കുപ്പി എടുത്ത് വരാന്തയിലേക്ക് കയറി. അതുകണ്ടപ്പോള്‍ പുന്നെല്ലു കണ്ട എലിയെപ്പോലെ ദിവാകരന്റെ കണ്ണുകള്‍ തിളങ്ങി.
“ഹോ എന്റെ സാറെ വൈകിട്ട് തൊണ്ട നനയ്ക്കാന്‍ ഒരു തുള്ളി സാധനമില്ലല്ലോ എന്ന് വിഷമിച്ചിരിക്കുകയായിരുന്നു ഞാന്‍. ഇന്ന് പോകാനും ഒത്തില്ല” അയാള്‍ ആക്രാന്തത്തോടെ പറഞ്ഞു.
“താന്‍ കുറച്ച് വെള്ളോം ഗ്ലാസും എടുക്ക്. തൊട്ടുനക്കാനും വല്ലോം എടുത്തോ” ഒരു കസേരയിലേക്ക് ഇരിക്കുന്നതിനിടെ രവീന്ദ്രന്‍ പറഞ്ഞു.
ഉള്ളില്‍ നിന്നും ഏതോ സീരിയലിലെ നായികയുടെ അട്ടഹാസം അയാള്‍ കേട്ടു. ദിവാകരന്റെ അമ്മ ടിവി കാണുകയാണ്. തള്ളയ്ക്ക് എപ്പോള്‍ വന്നാലും ഇതുതന്നെ പണി എന്ന് രവീന്ദ്രന്‍ മനസിലോര്‍ത്തു. സമയം സന്ധ്യയോടടുത്ത് ഇരുണ്ടുതുടങ്ങിയിരുന്നു. തള്ള ഉച്ചത്തില്‍ ടിവി വയ്ക്കുന്നതിനാല്‍ അവര്‍ക്ക് വരാന്തയില്‍ ഇരുന്ന് എന്തും സുഖമായി സംസാരിക്കാന്‍ സാധിക്കുമായിരുന്നു. ഉള്ളിലേക്ക് പോയ ദിവാകരന്‍ രണ്ട് ഗ്ലാസുകളും വെള്ളവും ഒരു പ്ലേറ്റില്‍ കുറച്ച് മീന്‍ വറുത്തതും കൊണ്ടുവച്ചു. അയാള്‍ ഇരുന്നു കഴിഞ്ഞപ്പോള്‍ രവീന്ദ്രന്‍ മദ്യക്കുപ്പി തുറന്ന് രണ്ട് ഗ്ലാസുകളിലും പകര്‍ന്നു വെള്ളമൊഴിച്ചു. ആദ്യത്തെ പെഗ്ഗ് ഒരൊറ്റ വലിക്ക് രണ്ടുപേരും അകത്താക്കിയ ശേഷം അല്‍പ്പം മത്സ്യം എടുത്ത് കഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *