മൃഗം 22 [Master]

Posted by

“മോള്‍ ഇവിടെത്തന്നെ ആണോ വച്ചത്? അതോ സ്കൂളിനുള്ളില്‍ കൊണ്ട് പോയാരുന്നോ?”
“ഇല്ല ചേട്ടാ..ഞാനിവിടെതന്നെയാണ് വച്ചിരുന്നത്..ശ്ശൊ..ഇനി എന്ത് ചെയ്യും?”
“എന്തൊരു കാലമാണ്. സൈക്കിള്‍ മോഷ്ടിക്കാനും ഓരോരോ തെണ്ടികള്‍..മോള് നടന്നു പോ..അല്ലാതെന്ത് ചെയ്യാന്‍..”
“ഒത്തിരി ദൂരമുണ്ട്..”
“കഷ്ടം തന്നെ..ഇവനൊന്നും ഗുണം പിടിക്കത്തില്ല..പാവം പിള്ളേരുടെ സൈക്കിള്‍ മോട്ടിക്കാന്‍ നടക്കുന്നു..”
എന്ത് ചെയ്യണം എന്നറിയാതെ നിന്ന ദിവ്യയുടെ സമീപം രവീന്ദ്രന്റെ വാന്‍ എത്തി നിന്നു.
“ദിവ്യ മോള്‍ അല്ലെ? എന്താ മോളെ എന്ത് പറ്റി?” അയാള്‍ നിഷ്കളങ്കമായ ചിരിയോടെ ചോദിച്ചു.
“എന്റെ സൈക്കിള്‍ കാണുന്നില്ല അങ്കിള്‍..ആരോ മോഷ്ടിച്ചതാണ്..” അപ്പോഴത്തെ ഗതികേട് കൊണ്ട് അവള്‍ പറഞ്ഞു.
“ങേ..മോഷ്ടിച്ചോ?” അയാള്‍ വണ്ടിയില്‍ നിന്നും ഇറങ്ങി.
“എവിടാ മോള് സൈക്കിള് വച്ചിരുന്നത്?”
“ഇവിടെ..എന്നും ഇവിടാ ഞാന്‍ സൈക്കിള് വക്കുന്നത്”
“താന്‍ കണ്ടോടോ ആരേലും സൈക്കിള്‍ കൊണ്ട് പോകുന്നത്” അയാള്‍ കടക്കാരനോട് ചോദിച്ചു.
“ഇല്ല സാറെ..ഞാന്‍ കടേല്‍ ജോലിത്തിരക്കില്‍ അല്ലെ..എത്ര പേരാ വന്നു പോകുന്നത്. ആരാണെന്ന് ആര്‍ക്കറിയാം”
“ഉം..മോള് പേടിക്കണ്ട. ഇവിടെ പോലീസ് ഉണ്ട്..ഞങ്ങള്‍ കണ്ടുപിടിച്ചോളാം അവനെ..” അയാള്‍ അവളുടെ സൌന്ദര്യം കോരിക്കുടിച്ചുകൊണ്ട് പറഞ്ഞു.
“എങ്ങനെങ്കിലും കണ്ടുപിടിക്കണേ അങ്കിള്‍”
“പിന്നെ കണ്ടുപിടിക്കാതെ..അവനെ പിടിച്ചു ഞാന്‍ മോള്‍ടെ മുന്‍പില്‍ എത്തിച്ചു തരും..ഇനി എങ്ങനാ വീട്ടിലോട്ടു പോകുന്നത്?” അയാള്‍ ചോദിച്ചു.
“നടക്കണം”
“ഇത്രേം ദൂരമോ..വാ വണ്ടിയിലോട്ടു കേറ്..ഞാന്‍ വിടാം അങ്ങോട്ട്‌…”
“വേണ്ട അങ്കിള്‍..നടന്നു പൊക്കോളാം”
“മോളെ എല്ലാം അറിഞ്ഞോണ്ട് ഇങ്ങനെ സംസാരിക്കരുത്. തനിച്ച് അത്രേം ദൂരം നടക്കുന്നത് അപകടമാണ്. രാവിലെ അച്ഛനോട് സ്കൂളില്‍ കൊണ്ടുവിടാന്‍ പറയണം. സൈക്കിള്‍ ഇല്ലാതെ തനിച്ചു നടന്നു വരരുത്..വാ വന്നു കേറ്”
“ചെല്ല് മോളെ..സാറ് കൊണ്ടുവിടും”
കടക്കാരന്‍ പ്രോത്സാഹിപ്പിച്ചു. അവസാനം മനസ്സില്ലാമനസ്സോടെ ദിവ്യ അയാളുടെ വണ്ടിയില്‍, പിന്നിലെ സീറ്റില്‍ കയറി ഇരുന്നു. ഒരു രാജ്യം വെട്ടിപ്പിടിച്ച സേനാനായകന്റെ മനോഭാവത്തോടെ രവീന്ദ്രന്‍ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു. അത് മെല്ലെ മുന്‍പോട്ടു നീങ്ങി. രവീന്ദ്രന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. ഇത്ര സുഖമായി അവള്‍ കയറിക്കിട്ടും എന്നയാള്‍ കരുതിയിരുന്നില്ല. സൈക്കിള്‍ പോയ വിഷമം കാരണമാണ് അവള്‍ കയറിയത് എന്നയാള്‍ക്ക് അറിയാമായിരുന്നു.
രവീന്ദ്രന്റെ വാന്‍ കടയുടെ മുന്‍പില്‍ നിന്നും നീങ്ങി കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍, അല്‍പ്പം മാറി പിന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കറുത്ത പജേറോ ഒന്നിളകി. അതിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന അര്‍ജ്ജുന്‍ ധരിച്ചിരുന്ന കണ്ണാടി ഒന്നിളക്കി വച്ച ശേഷം ഗിയര്‍ മാറ്റി. വണ്ടി മെല്ലെ മുന്‍പോട്ടു നീങ്ങാന്‍ തുടങ്ങി. അതിന്റെ പിന്നിലെ സീറ്റില്‍ ഒരു മദ്യടിന്‍ ചുണ്ടോടു ചേര്‍ത്ത് സ്റ്റാന്‍ലിയും, മുന്‍പിലുള്ള രണ്ടാമത്തെ സീറ്റില്‍ ഒരു ച്യൂയിംഗ് ഗം ചവച്ചുകൊണ്ട് മാലിക്കും ഉണ്ടായിരുന്നു.
“ഏതവനാടാ അവന്‍?”

Leave a Reply

Your email address will not be published. Required fields are marked *