കോകില മിസ്സ് 7 [കമൽ]

Posted by

വെറുതെ എന്തിനാ.അല്ല എല്ലാം പ്രതീക്ഷിച്ചു വേണമല്ലോ പോവാൻ?, തിരക്കുള്ള ബസ്സ് ആയിരുന്നെങ്കിലും ബസ്സിലെ ജാക്കി അവന് പണ്ടേ ഹറാമാണ്. സ്കൂൾ കവാടം കടന്ന് അകത്തേക്ക് നടക്കുമ്പോൾ ജിതിന്റെ ഉള്ളിൽ ഒരു നൂറ് സംശയങ്ങളും പദ്ധതികളും തമ്മിലുള്ള വടംവലിയായിരുന്നു. ആദ്യമേ തന്നെ ഐശ്വര്യമായി കത്രീന മാഡത്തിന്റെ ഓഫീസിൽ ചെന്ന് കിട്ടാനിരുന്ന ഇംഗ്ലീഷ് ഫോർമൽ തെറിയുടെ ബാക്കിയും അല്പം ഉപദേശവും ചെവി നീട്ടി വാങ്ങി. തള്ളേടെ കാലിൽ പിടിച്ച് തൂക്കിയെടുത്ത് രണ്ടലക്കലക്കാൻ തോന്നി. ഓഫീസ് വിട്ട് പുറത്തിറങ്ങുമ്പോൾ അടുത്ത ലക്ഷ്യം സോണിയായിരുന്നു. എന്നാൽ മുകളിലേക്കുള്ള വഴി മധ്യേ ചിലവന്മാരുടെ കലിപ്പ് മുഖങ്ങൾ കണ്ടു. ചില പെണ്ണുങ്ങൾ വഴി മാറി തരുന്നു. ആകെ മൊത്തം താൻ ഒരു കേന്ദ്ര ബിന്ദു ആയ പോലെ. ഇതെന്ത് മൈര്??
“ആ ജിത്തു മച്ചാ…. നീയെത്തിയോ? എങ്ങനുണ്ടായിരുന്നു അഞ്ചാറു ദിവസം?”
പേര് പോലും അറിയാത്ത ഏതോ ഒരുത്തൻ കയ്യും പൊക്കി നടന്നടുക്കുന്നു.
“ഒന്ന് പോയേ മൈരേ, തെറി കേട്ട് പൊളിഞ്ഞു വരുമ്പോഴാ കോത്തിൽ ചുണ്ണാമ്പ് തേക്കാൻ വരുന്നത്.”
ജിത്തു അവനെ കടന്ന് പോയി. അടുത്തു വന്നവൻ കൈ അങ്ങിനെ തന്നെ പൊക്കിപ്പിടിച്ചു മ്ലേച്ഛനായി വാ പൊളിച്ചു നിന്നു. അവൻ പടികൾ കയറി ക്ലാസ്സിലെത്തി. അവൻ പ്രതീക്ഷിച്ചവരിൽ ചിലർ നേരത്തെ തന്നെ എത്തിയിട്ടുണ്ട്. എന്നാൽ അവൻ ആദ്യം കാണാൻ ആഗ്രഹിച്ചവൻ ഇതു വരെ വന്നിട്ടില്ല. സോണി അങ്ങനെ വൈകുന്നതല്ലല്ലോ? അവൻ ഇതെവിടെപ്പോയി? അവൻ ചുറ്റും നോക്കുന്നതിനിടയിൽ ഇടതു വശത്തെ ബെഞ്ചിൽ ഇരുന്ന് അന്നയും പൂജയും കൈ വീശി കാണിച്ചു. അവരുടെ ഡെസ്കിന് മുകളിൽ അധികാരത്തോടെ ഇരിക്കുന്ന ഫൈസലിനെ പേടിച്ചിട്ടെന്നോണം അവനെ നോക്കി അവർ കൈ താഴ്ത്തി. അവന്റെ വാലുകൾ രണ്ടു പേരും അവന്റെ കൂടെത്തന്നെയുണ്ടായിരുന്നു. അവൻ ബെഞ്ചിൽ ചെന്നിരുന്നപ്പോൾ മുതൽ ക്ലാസ്സിലെല്ലാവരും അവനെയും ഫൈസലിനെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു. അതിൽ ഭൂരിഭാഗം പേരും അവർ തമ്മിൽ നോട്ടം കൊണ്ടെങ്കിലും ഒരു ഉരസൽ പ്രതീക്ഷിച്ചു. ബാക്കിയുള്ളവർ ഇതൊന്നും തങ്ങളെ ബാധിക്കുന്നില്ല എന്ന ലാഘവത്തിൽ അവരവരുടെ കാര്യങ്ങളിൽ മുഴുകി. ഫൈസൽ ഒരു ചെറു ചിരിയോടെ, എന്നാൽ കൂർപ്പിച്ച കണ്ണുകളോടെയാണ് ജിതിനെ നോക്കിയിരുന്നത്. ജിതിൻ അവനെ ശ്രദ്ധിക്കാൻ നിൽക്കാതെ രണ്ടു കയ്യും കൈവിരൽ കോർത്തു പിടിച്ച് ബെഞ്ചിന് മുകളിൽ കുത്തി മൂക്കിന് താഴെ ചേർത്ത് വെച്ചിരുന്നു. ഇടക്കവൻ വാച്ചിൽ നോക്കി. ഛേ, അസംബ്ലി കൂടാൻ ഇനി പത്തു മിനിട്ടെ ഉള്ളല്ലോ, ഈ കഴുവേറി ഇതെവിടെ പോയി കിടക്കുന്നു? അവൻ സോണിയെ പ്രാകി. ആ പ്രാക്ക് കേട്ടിട്ടെന്നോണം സോണി പെട്ടെന്ന് ക്ലാസ് മുറിയിലേക്ക് ഓടിക്കിതച്ചു കയറി വന്നു.

“നീയ്യിത് എവ്വഡെപ്പോയി കിടക്കുവാരുന്നെടാ, ഇതാണോ മൈരേ ക്ലാസ്സിൽ വരുന്ന സമയം?” ജിതിൻ ഉച്ചത്തിൽ കലിച്ചു ചോദിക്കുന്നത് കേട്ട് ക്ലാസ് ഒരു നിമിഷം നിശബ്ദമായി. ജിതിൻ ഒന്ന് സംശയിച്ചു ചുറ്റും നോക്കി. പെട്ടെന്ന് ക്ലാസ് മുറിയാകെ ചിരിയൊച്ചകൾ അലയടിച്ചു. ക്ലാസ്സിലുള്ളവർ തന്റെ നേരെ നോക്കി ചിരിക്കുന്നത് കണ്ട് സോണി ഒരു നിമിഷത്തേക്ക് പൊട്ടനെപ്പോലെ നോക്കി നിന്നു. ജിതിൻ അവന്റെ കയ്യിൽ പിടിച്ചിരുത്തി.
“അവരെ ശ്രദ്ധിക്കണ്ട, നീയിരി.”

Leave a Reply

Your email address will not be published. Required fields are marked *