കോകില മിസ്സ് 7 [കമൽ]

Posted by

“ഒന്നും പറയണ്ട മച്ചമ്പി, രാവിലെ തന്നെ ആ പ്രിൻസി തള്ളയുടെ മുൻപിൽ ചെന്ന് പെട്ടു. അവർ ഓഫീസിൽ വിളിച്ചു കൊണ്ടു പോയി കുറെ ഗുണദോഷിച്ചു. അങ്ങാനാ സമയം പോയത്.”
“മം…. തോന്നി. എനിക്കും കിട്ടിയാരുന്നു. നൈസ് ആയിട്ട്.”
“ഹാവൂ, ആശ്വാസം. ആശ്വാസം….. അല്ല, ഈ മൈരന്മാരെന്താ നമ്മളെത്തന്നെ ഇങ്ങനെ തുറിച്ചു നോക്കുന്നത്? ഇവന്മാർക്ക് മതിയായില്ലേ?” സോണി ബാഗൂരി വച്ച് മൂവർ സംഘത്തെ നോക്കി കിതപ്പടക്കി ചോദിച്ചു.
“അങ്ങോട്ട് നോക്കല്ലേ മൈരേ. നമ്മൾ ഇപ്പൊത്തന്നെ ആവശ്യത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കി വച്ചിട്ടുണ്ട്. ഇനി വേണ്ട.”
“അത് ശെരി, നീയല്ലേ പറഞ്ഞത്, നമ്മൾ മാറ്റം കൊണ്ടു വരണം, രാജാവാകണം എന്നൊക്കെ?”
“അതൊക്കെ അവിടെ നിക്കട്ടെ. നമുക്കിട്ട് ഒരു എട്ടിന്റെ പണി വരുന്നുണ്ട്.”
“ഇനിയും പണിയോ???” സോണിയുടെ മുഖം മാറി. സ്കൂൾ ബെൽ കേട്ട് എല്ലാവരും താഴെക്കിറങ്ങാൻ തുടങ്ങി. ജിതിൻ സോണിയെ വലിച്ചെണീപ്പിച്ച് മറ്റുള്ളവരുടെ കൂടെ നീങ്ങി.
“പറയാം. കുറച്ചു കഴിയട്ടെ.”
അസ്സംബ്ലിക്കിടയിൽ മേഴ്‌സിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അസംബ്ലി കഴിഞ്ഞ് മുകളിലേക്ക് പോകാനൊരുങ്ങുമ്പോൾ കോകില മിസ്സ് അവനെ ശ്രദ്ധിക്കുണ്ടായിരുന്നു. അവൻ അവളെ വക വെക്കാതെ മുൻപോട്ട് നടന്നു. ക്ലാസിലിരുന്ന് തന്നെ ജിതിൻ കാര്യങ്ങളുടെ കിടപ്പ് വശം സോണിയെ പറഞ്ഞു കേൾപ്പിച്ചു. സോണി ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു.
“അവന്റെ ഒടുക്കത്തെ ഒരു പ്ലാനിംഗ്. നീ കാരണം ഇപ്പൊ ജീവിതം വഴിമുട്ടി. എന്റപ്പൻ എന്റെ കരണക്കുറ്റിക്കിട്ട് വീക്കി. ആ വേദന മാറാൻ രണ്ടു ദിവസമെടുത്തു. നിനക്കറിയോ, ഇപ്പൊ പല്ലു വേദനയാ ഒരാഴ്ചയായി.” സോണി കവിൾ തടവി.
“അപ്പൊ എന്റെ കാര്യമോ? ഇത്രേം പുകിലുണ്ടായിട്ടും നീയൊരു വാക്ക് വിളിച്ചു ചോദിച്ചോ? അതോ വീട്ടിലെ നമ്പർ മറന്നോ നീ?”
“ഞാൻ വിളിച്ചില്ലെങ്കിലും എന്റെ അപ്പൻ വിളിച്ചില്ലേ? അത് പോരേ?”
“നിന്റപ്പൻ എന്റെ വീട്ടിൽ വിളിച്ചെന്നോ? ഞാനറിഞ്ഞില്ല.”
“വേണ്ട, അറിയണ്ട. അല്ലേലും ഈ പറഞ്ഞ പുകിലൊക്കെ ഉണ്ടാക്കിയത് ഞാൻ മാത്രമാണോ? എന്നെ ഓരോന്ന് പറഞ്ഞ് ഇളക്കിയിട്ട്‌…” സോണി മുഖം വീർപ്പിച്ചു.
“ഹ, പിണങ്ങല്ലേ മുത്തേ… നിനക്ക് കേൾക്കാൻ മറ്റൊരു സർപ്രൈസ് കൂടെയുണ്ട്.”
“അതെന്താണാവോ….”
“പറയാം. നീ വെയ്റ്റ് ചെയ്യ്. ആവോളം കാത്തില്ലേ? ഇനി വേവോളം കാക്കൂ സോണിക്കുട്ടാ.”
“അവന്റെ ഒടുക്കിലത്തെ സസ്പെൻസ്. മേഴ്‌സിയെന്തിനാ വിളിച്ചത്?”
“അത്… അത് പിന്നെ സോണിമോനെ…” ജിതിൻ ഇരുന്ന് വിക്കി.
“ആ, ആ, പോരട്ടെ….”
“എടാ… റീനാ മിസ്സിന്റെ കാര്യം ആര് പറഞ്ഞതാന്നാ നിന്റെ വിചാരം?”
“നമ്മടെ മേഴ്‌സിയോ? അവളിതെങ്ങനെ അറിഞ്ഞു?”
“ആവോ, അവളെങ്ങനെയോ അറിഞ്ഞു. ഞാനതൊന്നും ചോദിച്ചില്ല.”
“അത് പറയാൻ വേണ്ടി മാത്രമാണോ അവൾ വിളിച്ചത്? വേറൊന്നും സംസാരിച്ചില്ല നിങ്ങൾ?” സോണി ഡിക്ടക്ടീവ് ആനന്ദായി മാറി.
“ഇല്ലെന്നേ… അവൾക്കെന്തോ എന്നോട് ഒരു സോഫ്ട് കോർണർ ഉണ്ടെന്ന് തോന്നുന്നു. അതാ അവൾ എന്നെ വിളിച്ചു കാര്യം പറഞ്ഞത്.”

Leave a Reply

Your email address will not be published. Required fields are marked *