ഇക്കയുടെ ഭാര്യ 8 [മാജിക് മാലു]

Posted by

ഇക്കയുടെ ഭാര്യ 8 – GANG WAR.

മാജിക് മാലു | Previous Part

ത്രില്ലെർ / ഫാന്റസി / അവിഹിതം / പ്രണയം.

പിറ്റേ ദിവസം, കാലത്ത് ഒരു 5 മണിക്ക് എന്റെ ഫോൺ റിങ് ചെയ്തു, ഞാൻ നല്ല ഉറക്കത്തിൽ ആയിരുന്നത് കൊണ്ട് എടുക്കാൻ പറ്റിയില്ല. ഒരു രണ്ട് മൂന്നു തവണ കാൾ വന്ന് കട്ട്‌ ആയി, ഞാൻ പെട്ടന്ന് എണീറ്റ് ഫോൺ എടുത്തു നോക്കിയപ്പോൾ അതു റംല ബീഗത്തിന്റെ ഫോൺ ആയിരുന്നു. അറ്റൻഡ് ചെയ്യാത്തത് കൊണ്ട് ടെക്സ്റ്റ്‌ ചെയ്തിരിക്കുന്നു, “പ്ലീസ് കം ഹോം, ഇമ്മീഡിയറ്റ്ലി” ഞാൻ തിരിച്ചു വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. ഞാൻ വേഗം തന്നെ ഡ്രസ്സ്‌ മാറ്റി ബൈക്ക് എടുത്തു ബീഗത്തിന്റെ വീട്ടിലേക്ക് പോയി, ദൂരെ നിന്നും തന്നെ എനിക്ക് കാണാം ആയിരുന്നു ബീഗത്തിന്റെ വീടിനു മുന്നിൽ പോലിസ് ജീപ്പ് കിടക്കുന്നത്. ഞാൻ അല്പം ടെൻഷൻ ആയി അകത്തേക്ക് ചെന്നു. ഹാളിൽ എല്ലാം പോലിസ് ആയിരുന്നു, ഞാൻ പടവുകൾ കയറി ബീഗത്തിന്റെ പ്രൈവറ്റ് റൂമിൽ എത്തി. അവിടെ സോഫയിൽ റംല ബീഗം തല താഴ്ത്തി ടെൻഷൻ അടിച്ചു ഇരിക്കുന്നു , ഒപ്പം സ്റ്റീഫൻ അവളെ സമാധാനിപ്പിക്കുന്നു. ഞാൻ നിലത്തേക്ക് നോക്കിയപ്പോൾ ജനൽ ചില്ലുകൾ പൊട്ടി നുറുങ്ങി കിടക്കുന്നു, എന്നെ കണ്ടതും പോലിസ് ചോദിച്ചു.
പോലിസ് : – നീ ഏതാടാ? ആരാണ് നിന്നോട് ക്രൈം സീനിൽ വരാൻ പറഞ്ഞത്?
അതുകേട്ടതും റംല ബീഗം തല ഉയർത്തി നോക്കി, എന്നെ കണ്ടതും റംല പോലീസിനോട് പറഞ്ഞു.
റംല : – സർ, അവൻ എന്റെ ഡ്രൈവർ ആണ്.
അപ്പോൾ, മുറിയുടെ ഒരു വശത്തു നിന്നും ഒരു സംസാരം കേട്ടു . “ഡ്രൈവർ ആണെങ്കിലും, ഇങ്ങോട്ട് വരാൻ ആരാണ് അധികാരം തന്നത്”? ആ സ്ത്രീ ശബ്ദം കേട്ട് ഞാൻ ആ ഭാഗത്തേക്ക് നോക്കി. അത് ക്രൈം ബ്രാഞ്ച് ഹെഡ് , രേണുക ചൗദരി ഐ പി എസ് ആയിരുന്നു. അവർ അവരുടെ കയ്യിൽ ഉണ്ടായിരുന്നു വടിയും ചുഴറ്റി എന്റെ അടുത്തേക്ക് നടന്നു വന്നു, എന്നെ മൊത്തത്തിൽ നോക്കി എന്നിട്ട് അപ്പുറത്തേക്ക് വിളിച്ചു കൊണ്ട് പോയി എന്നോട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *