ഇക്കയുടെ ഭാര്യ 9 [മാജിക് മാലു]

Posted by

(ഞാൻ അവിടെ അവൾക്ക് മുന്നിൽ ആയി ഇരുന്നു ).
ഞാൻ : – ഷഹനാസ്, എന്തായിരുന്നു വരാൻ പറഞ്ഞത്.
ഷഹനാസ് : – പറയാം, അതിനു മുൻപ് കുടിക്കാൻ എന്താണ് വേണ്ടേ?
ഞാൻ : – എന്തായാലും കുഴപ്പം ഇല്ല.
(ഷഹനാസ് വെയ്റ്റർനെ വിളിച്ചു എനിക്ക് ഒരു എക്സ്പ്രസ്സോ ഓർഡർ ചെയ്തു, എന്നിട്ട് എന്നോട് പറഞ്ഞു.)
ഷഹനാസ് : – നീ പറഞ്ഞ കാര്യം ഞാൻ സേട്ടുമായി ഡിസ്‌കസ് ചെയ്തു, അദ്ദേഹം മലൈകയെ വിളിച്ചു കാര്യങ്ങൾ സംസാരിച്ചിരുന്നു. മലൈക സാഹിബുമായി സംസാരിച്ചു, അവർ ഇപ്പോൾ ഒരു ധാരണയിൽ എത്താമെന്ന് പറഞ്ഞിട്ടുണ്ട്. ഐ മീൻ ഒരു കോംപ്രമൈസ്.
ഞാൻ : – എന്ത് കോംപ്രമൈസ്?!
ഷഹനാസ് : – സാഹിബ്‌, ഇപ്പോൾ ബീഗത്തിനെ കൊല്ലാൻ മലൈകക്ക് കൊടുത്ത കൊട്ടെഷൻ പിൻവലിക്കാൻ തയ്യാറാണ്, ഇൻ വൺ കണ്ടിഷൻ.
ഞാൻ : – എന്ത് കണ്ടിഷൻ?
ഷഹനാസ് : – റംല ബീഗം, സാഹിബിന്റെ കയ്യിൽ നിന്നും സ്വന്തമാക്കിയ മുഴുവൻ ബിസിനസ് നെറ്റ്വർക്കും പിന്നെ അയാളുടെ സ്വത്തുക്കളും തിരികെ നൽകാൻ തയ്യാറാണെങ്കിൽ, ഈ കൊട്ടെഷൻ ക്യാൻസൽ ചെയ്യാൻ സാഹിബ്‌ ഒരുക്കമാണ്.
ഞാൻ : – അതു…. അത് ബീഗത്തിന് സമ്മതം ആവുമോ?
ഷഹനാസ് : – ലുക്ക്‌ ഷിഫാസ്, എനിക്ക് ഈ കാര്യത്തിൽ ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ പറ്റില്ല. പിന്നെ ബീഗത്തിനോട് കാര്യം പറ….. ചുവരുണ്ടെങ്കിൽ അല്ലേ ചിത്രം വരയ്ക്കാൻ പറ്റു? !
ഞാൻ : – ഹ്മ്മ് ഓക്കേ ഞാൻ സംസാരിക്കട്ടെ, എന്നിട്ട് ഷഹനാസിനെ അറിയിക്കാം.
ഷഹനാസ് : – ഓക്കേ, ആഹ് പിന്നെ ആ രേണുക ഐ പി എസ് നെ നീ ഒന്ന് നോക്കിക്കോ.
ഞാൻ : – എന്തു പറ്റി. എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?
ഷഹനാസ് : – നീ, ഈ കോഫീ ഷോപ്പിലെ 2 നമ്പർ ടാബിൽ കണ്ടോ, അതായത് നമ്മുടെ ഓപ്പോസിറ്റ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *