ഇക്കയുടെ ഭാര്യ 9 [മാജിക് മാലു]

Posted by

മാളിന്റെ പുറത്തേക്ക് പോയി. ഞാൻ എന്റെ ബൈക്ക് ഓടിച്ചു വീട്ടിലേക്ക് പോവുന്നു അപ്പോൾ കണ്ണാടിയിലൂടെ ഞാൻ നോക്കിയപ്പോൾ, കോഫീ ഷോപ്പിൽ ഇരുന്ന പോലിസ് എന്നെ വേറെ ബൈക്കിൽ ഫോളോ ചെയ്യുന്നു. ഞാൻ വേഗം ബൈക്ക് ഓടിച്ചു ഞാൻ എന്റെ വീടിന്റെ മുന്നിൽ ബൈക്ക് നിർത്തി ഇറങ്ങി നിന്നു, അയാൾ ബൈക്ക് എന്നെ കണ്ടതും പെട്ടെന്ന് പകുതി വഴിയിൽ നിന്നും തിരിച്ചു പോയി. ഞാൻ വീടിന്റെ ഗേറ്റ് തുറന്നു ബൈക്ക് എടുത്തു അകത്തേക്ക് പോയി. ഞാൻ വീടിന്റെ ബെൽ അടിച്ചു, ഉമ്മ വന്ന് വാതിൽ തുറന്നു തന്നു ഞാൻ അകത്തേക്ക് കയറി മുകളിലേക്ക് പോവാൻ നിന്നപ്പോൾ ഉമ്മ എന്നോട് പറഞ്ഞു.
ഉമ്മ : – ഷിഫാസ് നിനക്ക് എന്തോ ഒന്ന് കൊറിയർ വന്നിട്ടുണ്ട്. (അതും പറഞ്ഞു ഉമ്മ അകത്തു പോയി ഒരു ബോക്സ്‌ എടുത്തു കൊണ്ട് വന്ന് എനിക്ക് തന്നു, ഞാൻ അതുമായി മുകളിൽ എന്റെ റൂമിലേക്ക് പോയി. )
റൂമിൽ എത്തിയ ഞാൻ വാതിൽ ലോക്ക് ചെയ്തു, ആ ബോക്സ്‌ എടുത്ത് കത്രിക ഉപയോഗിച്ച് ബോക്സ്‌ കട്ട്‌ ചെയ്തു . തുറന്ന് നോക്കിയപ്പോൾ ഒരു ലെറ്റർ പിന്നെ ഒരു ബ്ലാക്ക് ബോക്സും. ഞാൻ ലെറ്റർ തുറന്നു വായിച്ചു നോക്കി അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു “കീപ് ഇറ്റ് വിത്ത്‌ യു, ഫോർ യുവർ സേഫ്റ്റി – ഷഹനാസ്” ഞാൻ ബ്ലാക്ക് ബോക്സ്‌ എടുത്തു ആകാംഷയോടെ തുറന്ന് നോക്കി. ഞാൻ ഞെട്ടി….അതിൽ ഒരു “9mm കോംപാക്റ്റ് ഗൺ” ആയിരുന്നു ഉണ്ടായിരുന്നത്. ഞാൻ ആകെ പരിഭ്രാന്തി ആയത് പോലെ ആയി, പെട്ടെന്ന് വാതിലിൽ ആരോ മുട്ടുന്നു ഞാൻ ഞെട്ടി ഗൺ വേഗം അലമാര തുറന്നു അതിൽ ഒളിപ്പിച്ചു എന്നിട്ട് മുഖമൊക്കെ പ്രസന്നമാക്കി വാതിൽ തുറന്നു.
വാതിൽ തുറന്ന ഞാൻ വീണ്ടും ഞെട്ടി, എന്റെ മുന്നിൽ ചിരി തൂകികൊണ്ട് നിൽക്കുന്നു “സാബിറ അമ്മായി” ഞാൻ പെട്ടന്ന് എല്ലാ പ്രോബ്ലങ്ങളും മറന്നത് പോലെ തോന്നി.

Leave a Reply

Your email address will not be published. Required fields are marked *