കോകില മിസ്സ് 9 [കമൽ]

Posted by

കോകില മിസ്സ് 9

Kokila Miss Part 9 | Author : Kamal | Previous Parts

മൂന്ന് ദിനങ്ങൾ…, മൂന്ന് ദിനങ്ങൾ കടന്നു പോയത് പെട്ടെന്നാണ്. ഇതിനിടയിൽ അധികമൊന്നുമില്ലെങ്കിലും കുറച്ചൊക്കെ സംഭവിച്ചു. ഫൈസൽ പഴയത് പോലെ തന്നെ അവനോട് മിണ്ടാതെ, അവനിൽ നിന്നും മുഖം തിരിച്ച്, ജിതിന്റെ മുന്നിൽ നിന്നും ഒഴിഞ്ഞു മാറി നടന്നു. സാരമില്ല. അവനിൽ മാറ്റങ്ങൾ കണ്ടു തുടങ്ങുന്നത് നല്ലതാണ് എന്ന് ജിതിൻ കരുതി. അത് അവന്റെ നല്ലതിന് വേണ്ടിയാണോ എന്ന് തീരുമാനിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും അവന്റേതാണ്. കഴിഞ്ഞ ദിവസം അന്നയോടൊപ്പം സ്കൂൾ വിട്ട് നടന്നു പോകുന്നത് ജിത്തു കണ്ടു. അന്ന സന്തോഷവതിയായിരുന്നു. അവളുടെ മുഖവും ചിരിയും പെരുമാറ്റവും കണ്ടാലറിയാം. ഒരിക്കൽ കൂടി തമ്മിൽ കാണുവാനും ഒരുമിച്ചു സമയം ചിലവഴിക്കാനും ഒരു തവണ റീനാ മിസ്സ് അവനോട് ആഗ്രഹമറിയിച്ചു. അവൻ ആ ക്ഷണം സ്നേഹപൂർവ്വം നിരസിച്ചു. തന്നിലും പ്രായവും പക്വതയുമുള്ള റീനാ മിസ്സിനോട് അതിനുള്ള കാരണം പറഞ്ഞു ബുദ്ധിമുട്ടേണ്ടി വന്നില്ല ജിത്തുവിന്. അവന്റെ മറുപടിക്കുള്ള സ്നേഹസമ്മാനമായി അവർ അവന്റെ കവിളിൽ ഒരു മുത്തം നൽകി, അവന്റെ കവിളിൽ തലോടി ചിരിച്ചു കൊണ്ട് പിന്തിരിഞ്ഞു നടന്നു പോയി. കോകിലയുമായി ജിതിൻ വീണ്ടും പഴയത് പോലെ ചിരിച്ചു കളിച്ചു പെരുമാറാൻ ശ്രമിച്ചു. തന്റെ ക്ലാസ് തുടങ്ങുന്ന സമയത്ത് അവൾ വീണ്ടും റോസാപ്പൂക്കൾ കണ്ടു തുടങ്ങി. അവന്റെ കുസൃതികളും തമാശകളും ഏറെ പ്രതീക്ഷിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്ന കോകിലയെ അവൻ പിന്നീട് നിരാശപ്പെടുത്തിയില്ല. അവളുടെ നുണക്കുഴി കാട്ടിയുള്ള ചിരിയും, തിളക്കം മാറാത്ത കണ്ണുകളും കാണുമ്പോഴൊക്കെ അവന്റെ ഉള്ളിൽ നിന്നാരോ പൊട്ടിക്കരയുന്നത് അവന് കേൾക്കാമായിരുന്നു. എങ്കിലും, അതിലും ഏറെ, അവൻ കാണാൻ ആഗ്രഹിച്ച ഒന്ന്, അതവൾ മനസ്സു നിറഞ്ഞനുഭവിക്കുന്നുണ്ട് എന്ന തോന്നൽ, അവന്റെ മനസ്സിനെ കബളിപ്പിച്ച് അവന്റെ മുഖത്ത് പുഞ്ചിരി തെളിച്ചു. അവളുടെ സന്തോഷം. അവൾ എവിടെപ്പോയി മറഞ്ഞാലും, തന്റെ കൂടെ ഇനി ചിലവഴിക്കുന്ന ഓരോ നിമിഷവും അവൾ സന്തോഷവതിയായിരിക്കാൻ അവൻ അതിയായി ആഗ്രഹിച്ചു. തുറന്നു പറയാത്ത അവന്റെ ആഗ്രഹ സഫലീകരണം നടപ്പിലാക്കാൻ ക്ലാസ്സിലെ എല്ലാവരും സഹകരിച്ചു. ആ മൂന്ന് ദിവസങ്ങളും ആരുടെയും ശല്യമില്ലാതെ, കോകിലക്ക് പാഠങ്ങളിൽ മുഴുവൻ മനസ്സും അർപ്പിച്ച്, മനസ്സ് നിറഞ്ഞ് പഠിപ്പിക്കാൻ കഴിഞ്ഞു. ഒരു മാറ്റവുമില്ലാഞ്ഞത് സോണിക്ക് മാത്രമായിരുന്നു. അല്ലേലും ആ മൈരനെന്തിന് മാറണം? അവൻ മാറിയാൽ, ജിതിൻ പിന്നെ ടയറില്ലാത്ത സൈക്കിൾ പോലെയാണ്.

Leave a Reply

Your email address will not be published. Required fields are marked *