അനുവാദത്തിനായി [അച്ചു രാജ്]

Posted by

മുന്നോട്ടു കയറി നടക്കാന്‍ ആരംഭിച്ച വിനുവിനെ മുട്ടോളം എത്തുന്ന ചാര കളറില്‍ ഉള്ള വസ്ത്രം അണിഞ്ഞ് തലമുടി ബോബ് ചെയ്ത മരിയ കൈയില്‍ ഒരു ബാഗുമായി അവനു പിന്നിലായി നടന്നപ്പോള്‍ വിനുവിന് ഇരുവശങ്ങളിലും പുറകിലുമായി നാലോളം ആളുകള്‍ ഗുണ്ടകള്‍ക്ക് സമാനമായ ശരീര സാദൃശ്യം പ്രകടിപ്പിച്ചുകൊണ്ട് അവനെ അനുഘമിച്ചു..
മുപ്പതില്‍ പരം നിലകള്‍ ഉള്ള ആ വലിയ കെട്ടിടത്തിന്‍റെ പതിനാറാം നിലയില്‍ ആ ലിഫ്റ്റ്‌ എത്തി നിന്നു.വിനുവും മറ്റുള്ളവരും അതില്‍ നിന്നും ഇറങ്ങി നടന്നു..വലിയൊരു ചില്ല് വാതില്‍ തനിക്കായി തുറന്നു നല്‍കിയ സെക്യുരിറ്റിയെ ചിരിയോടെ നോക്കി കൊണ്ട് വിനു അകത്തേക്ക് നടന്നു…
വിനുവിനെ കണ്ടതും വലിയൊരു കൊണ്ഫെറന്‍സ് ടേബിളിനു ചുറ്റും ഇരുന്ന കുറെ ആളുകള്‍ എണീറ്റ്‌ നിന്നു കൊണ്ട് വിനുവിനെ അഭിസംഭോധന ചെയ്തു..
“സോറി ഗയ്സ് ഫോര്‍ ദി ലേറ്റ് ..പ്ലീസ് സിറ്റ്…ഗൌതം വി ക്യാന്‍ സ്റ്റാര്‍ട്ട്‌ …”
ആ മുറിയിലെ വെളിച്ചം അല്‍പ്പം അരണ്ടാതായി മുന്നിലെ പ്രോജെക്ടര്‍ സ്ക്രീനില്‍ എഴുത്തുകള്‍ നിരന്നു..ഗൌതം എന്ന മറ്റൊരു സുമുഖന്‍ പാശ്ചാത്യ ഭാഷയില്‍ പറഞ്ഞുകൊണ്ടേയിരുന്നു..
പുറത്തെ ഗൈറ്റില്‍ ഡ്രൈവര്‍ സുകുമാരന്‍ എന്ന സുകു ചുണ്ടില്‍ സിഗരറ്റും വച്ചു ആഞ്ഞു വലിച്ചു..
“ആരാ ചേട്ടാ ഇപ്പോള്‍ ആ കയറി പോയത്”
പിന്നില്‍ കേട്ട ശബ്ദത്തിനു നേരെ നോക്കികൊണ്ട്‌ സുകു നെറ്റി ചുളിച്ചു..
‘താന്‍ ഇവിടെ പുതിയതാണോ”
തന്‍റെ നേരെ ചോദ്യം ഉയര്‍ത്തിയ ചെറുപ്പക്കാരനായ സെക്യുരിറ്റിയോടു സുകു ചോദിച്ചു
“അതെ ചേട്ടാ”
“ഹാ എന്നാ കുഴപ്പമില്ല …നീയും ഞാനും അടക്കം ഒരു പത്തറന്നൂറു പേരുടെ അന്നധാതാവാ ഇപ്പോള്‍ കയറി പോയത് മനസിലായോ”
“ദൈവമേ ഇതാണോ വിനു..അല്ല വിനു സാര്‍ ..ഞാന്‍ ആദ്യമായ കാണുന്നെ പുള്ളി വിധേശത്തെവിടെയോ ആണെന്നാണല്ലോ ഇന്നലെ ഇവിടുത്തെ പഴയ ചേട്ടന്‍ പറഞ്ഞത്”
“എടാ കൊച്ചനെ എന്തുവാ നിന്‍റെ പേര്?”
“പ്രദീപ്‌”
‘”ഹ …പ്രദീപ്‌ മോനെ ആ പോയത് ലോകം എമ്പാടും ഒരുപാട് ബിസ്സിനെസ് ഉള്ള ഒരാള അദ്ദേഹം ഇന്ന് ഇവിടാരിക്കും നാളെ വേറെ എവിടേലും ആരിക്കും അതൊക്കെ നമ്മള്‍ അറിയണ്ട കാര്യമുണ്ടോ?”
“ഇല്ല”
“ഹാ മിടുക്കന്‍”
“ഹോ ജനിക്കുവാണെങ്കില്‍ അങ്ങേരെ പോലെ ഒക്കെ ജനിക്കണം ..കണ്ടില്ലേ ..എന്നാ ഒരു ഇതാ”’
“എടാ കൊച്ചനെ അങ്ങനെ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചു വീണവന്‍ ഒന്നുമല്ല വിനു സാര്‍ ..നല്ലപ്പോലെ കഷ്ട്ടപ്പെട്ട ഈ നിലയില്‍ എത്തിയത് മനസിലായോ”
പ്രദീപ് മനസിലായി എന്ന് തല കുലുക്കി കാണിച്ചു ..
“എന്നാലും ഇങ്ങനെ ഒക്കെ ആളുകള്‍ കാശുകാര്‍ ആകോ ചേട്ടാ ..നമ്മളൊക്കെയും അദ്ധ്വാനിക്കുന്നവര്‍ അല്ലെ.”

Leave a Reply

Your email address will not be published. Required fields are marked *