“അതൊക്കെ ആകുമെടാ…നിനക്കങ്ങരെ കുറിച്ച് എന്തറിയാം..കഴിഞ്ഞ ആറു കൊല്ലമായി ഞാന്‍ സാറിന്റെ കൂടെ കൂടിയിട്ടു ആ വളര്‍ച്ചയെല്ലാം കണ്‍ കുളിര്‍ക്കെ നിന്നു കണ്ടവന്‍”
അത് പറയുമ്പോള്‍ സുകുവിന്‍റെ കണ്ണുകള്‍ അല്‍പ്പം ഈറനണിഞ്ഞു…അപ്പോളേക്കും മീറ്റിംഗ് കഴിഞ്ഞു കൊണ്ട് വിനുവും മറ്റുള്ളവരും താഴെ വന്നു..കാറിന്റെ അടുത്തെത്തിയപ്പോള്‍ പ്രദീപ് വിനുവിനെ വിനയ പുരസ്കാരം തൊഴുതുകൊണ്ട് അഭിസംഭോധന ചെയ്തു ..ഒരു നിമിഷം അവനെ നോക്കി വിനു ചിരിച്ചു..
“പുതിയ ആളാണ് വിനു കുഞ്ഞേ”
സുകു അത് പറയുമ്പോള്‍ അത്രയും സമയം സാര്‍ സാര്‍ എന്ന് പറഞ്ഞ ആള്‍ ഉടനെ കേറി വിനു കുഞ്ഞേ എന്ന് വിളിച്ചതില്‍ ഉള്ള ഔചിത്യം മാത്രം പ്രദീപിന് മനസിലായില്ല..
“എന്താ പേര്”
“പ്രദീപ്”
മരിയ നല്‍കിയ നൂറിന്‍റെ നോട്ടു കൈയില്‍ കൊടുത്തു ഒരിക്കല്‍ കൂടെ അവനു നേരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് വിനു കാറില്‍ കയറി പുറകില്‍ ഉള്ള മറ്റൊരു കാറില്‍ കൂടെ വന്നവരും വിനുവിന്‍റെ കാറിന്റെ മുന്‍ സീറ്റിലായി മരിയയും കയറി …ആ രണ്ടു വിലകൂടിയ കാറുകള്‍ ഭൂമിയെ ചവിട്ടി മേതിച്ചതെന്നപ്പോലെ ഓടി പോയി..
തനിക്കു കിട്ടിയ നൂറു രൂപ കൈയില്‍ നോക്കി കൊണ്ട് പ്രദീപ് സെകുരിട്ടി ക്യബിനടുതെക്ക് നടന്നു…
“ആഹ കാശു കിട്ടീലോടാ”
“വിനു സാര്‍ തന്നതാ ..പാവം മനുഷ്യന്‍ അല്ലെ..അല്ലങ്കില്‍ എനിക്കൊകെ കാശ് തരോ”
“അത് നീ പറഞ്ഞത് നേരാ..ആള് പാവമാ കനിവുള്ളവനും പക്ഷെ മനസില്‍ ഇപ്പോളും സങ്കടം മാത്രമാണ്”
“ഒന്ന് പോയെ ജോസെഫെട്ട ഇത്രയും കാശുള്ളവനും എന്തിനാ സങ്കടം…അങ്ങേരുടെ ഒക്കെ ജീവിതമാണ് ജീവിതം…കണ്ടില്ലേ”
“ഒന്ന് പോടാ …നിനക്കറിയോ അങ്ങേര്‍ക്കില്ലാത്ത ബിസ്സിനെസ് ഇല്ല …എത്ര പേര അങ്ങരുടെ കാരുണ്യം കൊണ്ട് പുതിയ ജീവിതം ഉണ്ടാക്കിയിട്ടുള്ളത് ദെ ഈ ഞാന്‍ പോലും സാറിന്‍റെ കാരുണ്യം കൊണ്ടാണ് ജീവിച്ചു പോകുന്നത്…എത്രയെത്ര അനാഥാലയങ്ങള്‍ അഗതി മന്ദിരങ്ങള്‍..വിനു എന്ന് വച്ചാല്‍ ദൈവമാണ് എല്ലാവര്‍ക്കും”
അനുവാദത്തിനായി [അച്ചു രാജ്]
Posted by