“പിന്നെ സാറിനു എന്ത് സങ്കടമുണ്ടെന്നാ ഈ പറയുന്നേ”
“പ്രദീപേ അതൊന്നും നിനക്ക് പറഞ്ഞാല്‍ മനസിലാകില്ല…അല്ലങ്കില്‍ തന്നെ സത്യമാണോ അല്ലയോ എന്ന് തന്നെ ആര് കണ്ടു”
അത് പറഞ്ഞു നെടുവീര്‍പ്പിട്ടുക്കൊണ്ട് ജൊസഫ് നടന്നകന്നു…
“സാര്‍ എങ്ങോട്ടാണ്…രണ്ടു പ്രോഗ്രാമുകള്‍ കൂടെ ഉണ്ട് ഒരെണ്ണം കോച്ചിലും മറ്റൊരണ്ണം”
“കാനസല്‍ ഓള്‍…സുകുവേട്ട ..നമുക്ക് കുഞ്ഞപ്പന്റെ അടുത്ത് പോകാം”
“ഓ ആയിക്കോട്ടെ”
“സാര്‍ അപ്സെറ്റ് ആണോ”..
മരിയയുടെ ആ ചോദ്യത്തിന് പക്ഷെ ഉത്തരം പറയാതെ വിനു കണ്ണുകള്‍ അടച്ചു കൊണ്ട് സീറ്റില്‍ ചാരി ഇരുന്നു..
വഴികള്‍ ദൂരം പിന്നിട്ടുക്കൊണ്ട് കാര്‍ ചെറിയൊരു കുന്നു കയറി പഴയ ഒരു വഴി വീധിയിലേക്ക് തിരിഞ്ഞു..മണ്ണിട്ട റോഡിലൂടെ പാഞ്ഞു പോകുമ്പോള്‍ സമയം സന്ധ്യ കഴിഞ്ഞിരുന്നു….വലിയൊരു ബംഗ്ലാവിന്‍റെ മുന്നിലേക്ക് വന്നു നിന്ന വണ്ടിക്കു വേണ്ടി പഴകാലത്തിന്റെ ഓര്‍മ്മകള്‍ പേറുന്ന ആ ഗേറ്റ് ഒരു മധ്യ വയസ്കന്‍ തള്ളി തുറന്നു…
അകത്തു കയറിയ കാറില്‍ നിന്നും അല്‍പ്പം ഉറക്കചതവോടെ വിനു ഇറങ്ങി..കൈ കാലുകള്‍ ഒന്ന് അനക്കി അയാള്‍ നിന്നു..
“വരുമെന്ന് ഒന്ന് പറഞ്ഞിരുന്നില്ല”
കള്ളിമുണ്ടും മുഷിഞ്ഞ ഒരു ബനിയനും തോളില്‍ ഒരു കിറ തോര്‍ത്തും ഇട്ടു വന്ന അയാള്‍ ചോദിച്ചു .
“അങ്ങനെ പറഞ്ഞിട്ട് വന്നാല്‍ എന്താ ഒരു സുഖം കുഞ്ഞപ്പാ…വരുമ്പോള്‍ ദ ഇത് പോലെ വരണം അപ്പോള്‍ അല്ലെ എല്ലാം കണ്ടു പിടിക്കാന്‍ പറ്റുകയുള്ളു ..സത്യം പറ ജാനകി വളഞ്ഞോ”
അയാളുടെ ചെവിയില്‍ പതിയെ ചോദിച്ച വിനുവിനെ സ്നേഹത്തോടെ അടിച്ചു കൊണ്ട് കുഞ്ഞപ്പന്‍ പറഞ്ഞു
”ഒന്ന് പോ കുഞ്ഞേ..”’
“വിനു കുഞ്ഞേ മടക്കം ഉടനെ കാണോ”
വണ്ടിയില്‍ നിന്നും ഒരു പെട്ടി ഇറക്കി വച്ചുക്കൊണ്ട് സുകുവാണ് അത് ചോദിച്ചത്
“മടക്കം…മടങ്ങാം..രണ്ടു ദിവസം കഴിയട്ടെ സുകുവേട്ട…മനസൊന്നു തണുക്കും വരെ ദാ ആ കാണുന്ന മലയും അതിനു താഴ്വാരത്തുള്ള പുഴയെയും സ്നേഹിച്ചു കൊണ്ട് ഒരു രണ്ടു മൂന്ന് നാള്‍…ഓട്ടങ്ങള്‍ കൂടി കൂടി വരുമ്പോള്‍ വീണു പോകാതിരിക്കാന്‍ ഇടക്കൊന്നു വിശ്രമിക്കാം..അല്ല കുഞ്ഞപ്പ”