വീട്ടില്‍ ചെന്ന് കയറിയതും അമ്മ പൊട്ടിക്കരഞ്ഞു ഓടി വന്ന് എന്നെ ആശ്ലേഷിച്ചു. പക്ഷെ അപ്പോഴും എന്റെ മനസ്സില്‍ അഞ്ജലിയായിരുന്നു. ഭാര്യയേയും മക്കളേയും ഒന്ന് വിളിക്കാന്‍ കൂടി ഞാന്‍ നിന്നില്ല. വേഗം കുളിച്ച് ഞാന്‍ ഓടി, അഞ്ജലിയെ കാണാന്‍.
അവളുടെ വീട്ടിലെത്തിയതും ഞാന്‍ കണ്ട കാഴ്ച എനിക്ക് വളരെയധികം വിഷമം ഉണ്ടാക്കി. വീടിന്റെ ഉമ്മറത്ത് തന്നെ രണ്ട് ചെക്കന്മാരോട് വര്‍ത്തമാനം പറഞ്ഞ് നില്‍ക്കുകയാണ് അവള്. അവളുടെ ക്ലാസ്സ്മേറ്റ്സ് ആണത്രേ. എനിക്കത് തീരെ പിടിച്ചില്ല. പക്ഷേ എന്നെ കണ്ടതും വിടര്‍ന്ന കണ്ണുകളോടെ അവള് എന്റെയടുത്ത് ഓടിയെത്തി എന്റെ കൈയ്യില്‍ പിടിച്ച് കൊണ്ട് ചോദിച്ചു. “ചേട്ടാ, എവിടെയായിരുന്നു” അവളുടെ ആ ചോദ്യം എന്നില്‍ കുളിര്‍മഴ പെയ്യിച്ചു.
“ഒന്നും പറയണ്ട എന്റെ പൊന്നു മോളേ, നരകമായിരുന്നു നരകം. അവസാനം തിരിച്ച് ഇങ്ങ് എത്തി. അത്ര തന്നെ” ഞാന്‍ നെടുവീര്‍പ്പോടെ പറഞ്ഞു.
“എന്റെ ചേട്ടനാ” അവള് തന്റെ കൂട്ടുക്കാര്‍ക്ക് പരിചയപ്പെടുത്തി. കൂട്ടുക്കാര് ഒട്ടൊരു അത്ഭുതത്തോടെ എന്നെ നോക്കി. കഴിഞ്ഞ രണ്ട് വര്‍ഷത്തെ നരക യാതന എന്റെ ചൈതന്യമെല്ലാം ചോര്‍ത്തിയിരുന്നു. മുടി വല്ലാതെ നരച്ചും പോയി. അല്ലെങ്കിലും അവളേക്കാള്‍ പത്തൊമ്പത് വയസ്സിന് മൂപ്പുണ്ടെനിക്ക്. കണ്ടാല്‍ അവളുടെ അച്ഛനെ പോലെയിരിക്കുന്ന ഒരാള്‍. ഇയാള്‍ എങ്ങനെ ഇവളുടെ ചേട്ടനായി എന്നതായിരുന്നു അവരുടെ അത്ഭുതം!!! ഞാന്‍ അവരെ പരിചയപ്പെട്ടു.
“ഞങ്ങള്‍ ഇവളുടെ ക്ലാസ്സ്മേറ്റ്സ് ആണ് ചേട്ടാ. ഇവളാണ് ഞങ്ങളുടെ ടോപ്പര്‍. ഒരു സ്വീകരണം ഒരുക്കുന്നുണ്ട്. അത് ഇവളുടെ ബര്‍ത്ത്ഡേക്ക് തന്നെ ആകാം എന്ന് തീരുമാനിച്ചു” അവര്‍ പറഞ്ഞു.
“ആണോ. വളരെ നല്ലത്.” ഞാന്‍ പറഞ്ഞു. “കന്ഗ്രാജുലെഷന്സ് മോളേ” എന്നും പറഞ്ഞ് ഞാന്‍ അവള്‍ക്ക് കൈ കൊടുത്തു. അവളുടെ സ്പര്‍ശനം എന്റെയുള്ളില്‍ വികാരങ്ങളുടെ ഒരു വേലിയേറ്റം തന്നെ സൃഷ്ടിച്ചു.
“താങ്ക് യൂ ചേട്ടാ” എന്നും പറഞ്ഞ് അവള് എന്നെ കെട്ടിപ്പിടിച്ചു. ഞാന്‍ അവളുടെ നെറുകയില്‍ ചുംബിച്ചു. ആ ചെക്കന്മാര് വെറും പൊട്ടന്മാരെ പോലെ ഞങ്ങളുടെ സ്നേഹപ്രകടനം കണ്ട് വാ പൊളിച്ച് നിന്നു.
“എന്നാ മോളുടെ ബര്‍ത്ത്ഡേ?” ഞാന്‍ ചോദിച്ചു.
“ഈ വരുന്ന പന്ത്രണ്ടാം തീയതി” ആ ചെക്കന്മാരാണ് പറഞ്ഞത്.
“ആണോ?” ഞാന്‍ അത്ഭുതം കൂറി. “അന്ന് തന്നെയാണല്ലോ എന്റെയും ബര്‍ത്ത്ഡേ. ഹോ കൊള്ളാമല്ലോ” എന്നും പറഞ്ഞ് ഞാന്‍ അവളെ ഒന്ന് കൂടി കെട്ടിപ്പിടിച്ചു.