നന്മ നിറഞ്ഞവൻ
Nanma Niranjavan Part 1 | Author : Ahmed
കുവൈറ്റ് എയർപോർട്ട് അന്നൗൺസ്‌മെന്റ് കേട്ടുകൊണ്ടാണ് ഞാൻ എയർപോർട്ടിന് അകത്തേക്ക് കയറുന്നത്
ഞാൻ ഞാൻ തന്നെയാണ് ഇതിലെ ഹീറോ അഹമ്മദ് ഒരു പാവം പ്രവാസി ഇപ്പൊ 30വയസ്സ് ഒരു സാധാരണ മലയാളി കാണാൻ ഇപ്പൊ വലിയ കുഴപ്പമില്ല എന്നുതന്നെ ആണ് എന്റെ പക്ഷം ഇപ്പോഴും ഒറ്റയാൻ ആണ് അതായത് സ്റ്റിൽ സിംഗിൾ എന്ന്
അപ്പൊ നിങ്ങൾ ചോദിക്കും ഇത്ര വിഷമം ഉണ്ടെങ്കിൽ കെട്ടികൂടായിരുന്നോ എന്ന് അല്ലെ പക്ഷെ ഒരു പ്രവാസി ആയികൊണ്ട് കല്യാണം കഴിക്കുന്നതിൽ എനിക്ക് വലിയ താല്പര്യമില്ലയിരുന്നു
അപ്പൊ നിങ്ങൾ കരുതും ഞാൻ ഒരു സംശയ രോഗി ആണെന്ന് അല്ലെ എന്നാൽ നിങ്ങള്ക്ക് തെറ്റിപ്പോയി ഇപ്പൊതന്നെ വീട്ടിൽ നിന്നും ഇങ്ങോട്ട് വരുമ്പോൾ ഉമ്മയും പെങ്ങളും തന്നെ ആവശ്യത്തിന് കരയുന്നുണ്ട് ഇനി ആാാ കൂട്ടത്തിലേക്കു എന്തിനാ ഒരു പുതിയ മെമ്പർ കൂടി എന്ന് കരുതി അത്രെ
ഇപ്പൊ ഇത് വായിക്കുന്ന നിങ്ങൾ പെൺകുട്ടികൾ പറയും എടാ പൊട്ടാ ഞങ്ങൾ സ്ത്രീകൾക്ക് ആ ദുഃഖത്തിലും സന്തോഷം കണ്ടെത്താൻ കഴിയുമെന്നു അല്ലിയോ
ചിലപ്പോ സെരിയായിരിക്കാം പക്ഷെ എനിക്ക് അതു അറിയില്ലല്ലോ അല്ലെകിൽ തന്നെ +2വരെ പഠിച്ചത് ബോയ്സ് സ്കൂളിൽ കോളേജിൽ ആണെകിൽ നമുക്ക് പെൺകുട്ടികളോട് അങ്ങനെ സംസാരിക്കാനും പറ്റുന്നില്ല
എല്ലാം നമ്മുടെ കോംപ്ലക്സ് തന്നെ അല്ലാണ്ട് എന്താ പറയാ
മറ്റുള്ളോരെക്കെ പെൺകുട്ടികളെ കുപ്പിയിലാകുമ്പോൾ ഞാൻ മാത്രം ശശി
അല്ലെങ്കിൽ തന്നെ നമുക്ക് ഇതൊന്നു പറഞ്ഞിട്ടില്ല എന്ന് കരുതാൻ ആയിരുന്നു എനിക്ക് ഇഷ്ടം
അങ്ങനെ 3വർഷം കൊണ്ട് എനിക്ക് പെൺകുട്ടികളെ പറ്റി ഒന്നും മനസിലായില്ല എന്ന് നിങ്ങള്ക്ക് ഇപ്പൊ മനസിലായില്ലേ
ഇനി എന്നെപ്പറ്റി പറയാം അല്ലിയോ കോലം ഒക്കെ നിങ്ങള്ക്ക് മനസിലായല്ലോ അല്ലെ സ്വഭാവവും വ്യക്തം ഇനി കുടുംബത്തെ പറ്റി പറയാം വീട്ടിൽ ഉമ്മ ഉപ്പ പെങ്ങളൂട്ടി അനിയചാർ