അങ്ങനെ ഫ്ലൈറ്റ് ലാൻഡ് ചെയ്തു കാലത്തു 2മണിക്കാണ് ഫ്ലൈറ്റ് ലാൻഡ് ചെയ്തത് 2.10ഓടെ ഞാൻ വെളിയിൽ എത്തി അവിടെ എന്റെ ചങ്കു vp ഉണ്ടായിരുന്നു എന്റെ കട്ട കോളേജിൽ വച്ചാണ് എനിക്ക് അവനെ കിട്ടുന്നത് പിന്നെ അവന്റെ സുഹൃത്തുക്കൾ എന്റെയുമായി ഞാൻ എങ്ങനെ അവനുമായി അടുത്ത് എന്നത് എനിക്കും അവനും ഇപ്പോഴും അറിയില്ല അവനോടൊപ്പം ഞാൻ അവന്റെ വണ്ടിയിൽ കയറി യാത്ര തുടങ്ങി എന്റെ വീട്ടിലേക്കു vp എന്നോട് ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു ഞാൻ ഉത്തരങ്ങളും നൽകികൊണ്ടിരുന്നു കൃത്യ 4മണിയോടുകൂടി ഞാൻ വീട്ടിൽ എത്തിചേർന്നു എന്നെ കാത്തു ഉമ്മ കൊലയിൽ തന്നെ ഉണ്ട് അനിയനും പെങ്ങളും ഉണ്ട് കൂടെ ഞാൻ വന്നു എന്ന് പെങ്ങൾ വിളിച്ചുപറഞ്ഞപ്പോൾ ഉപ്പയും അളിയനുഅകത്തുനിന്നും പുറത്തേക്കു വന്നു
ഞാൻ വണ്ടിയിൽ നിന്നും ചാടിയിറങ്ങിയതും ഉമ്മ എന്നെ കെട്ടിപിടിച്ചു കരച്ചിൽ തുടങ്ങി ഇതിപ്പോ ഞാൻ അവസാനമായി വന്നിട്ട് ഇപ്പൊ 3വർഷം കഴിഞ്ഞു ഞാൻ അങ്ങനെ ഒന്നും നാട്ടിൽ വരാറില്ല ഗൾഫിൽ ഉള്ളകാലം മാക്സിമം അവിടെ നിന്ന് പണം ഉണ്ടാക്കുക അതായിരുന്നു എന്റെ ലൈൻ അതുകൊണ്ടിപ്പോ എന്തൈ ദൈവം സഹായിച്ചു കുഴപ്പമില്ലാത്ത ഒരു സമ്പാദ്യം എന്റെ കയ്യിൽ ഉണ്ട്
ഉപ്പയും അളിയനും പുറത്തേക്ക് വന്നു അളിയൻ കെട്ടിപിടിച്ചു എന്നെ സ്വീകരിച്ചു
ഉപ്പ ഗൗരവം വിടാതെ തന്നെ നിൽക്കുകയാണ്
നിന്റെ യാത്ര സുഖമാണോ എന്ന് മാത്രം ചോദിച്ചു അത്രതന്നെ
അല്ലെങ്കിലും ഉപ്പമാർ അങ്ങനെ ആണ് ഉള്ളിൽ ഭയങ്കര സ്നേഹം ആണെകിലും പുറത്തു കാണിക്കില്ലല്ലോ
എന്റെ ഉപ്പ ഒന്നിനും എന്നെ നിര്ബന്ധിക്കാറില്ല എന്തു പടിക്കണമെന്നോ എന്തു ചെയ്യണമെന്നോ പറഞ്ഞിട്ടുമില്ല എല്ലാം എന്റെ ഇഷ്ടത്തിന് വിട്ടുതന്നു ഡിഗ്രിക്ക് 4ബാക്ക്പാപ്പേർ ഉണ്ടായിട്ടും ഉപ്പ എന്നെ ശാസിച്ചില്ല മൗനമായി അപ്പോഴും എന്നോടൊപ്പം നിന്ന്
പാവം കുറെ കഷ്ടപ്പെട്ട് ഇപ്പൊ ഞാൻ തുടങ്ങിയ പെയിന്റ് കട നടത്തുകയാണ് പുള്ളി
മൂപ്പർക്ക് പണ്ട് പെയിന്റ് കടയിൽ ആയിരുന്നു ജോലി
അതാ ഞാൻ പെയിന്റ് കട തന്നെ തുടങ്ങിയത് ഇപ്പൊ അതു നന്നായി പോകുന്നു ഉപ്പ ഒന്നിൽ ഇറങ്ങിയാൽ പിന്നെ അതിൽ തന്നെ കോണ്സെന്ട്രേറ്റ് ചെയ്യും പാവം
ആ കട ഇപ്പൊ ഇത്ര വലിയ വിജയം കൈവരിച്ചത് തന്നെ പുള്ളിയുടെ കഴിവാണ് ആളുകളോട് ഒന്ന് മുഖം കറുപ്പിച്ചു സംസാരിക്കുക പോലും ഇല്ല പഞ്ചപാവം ആണ് എന്റെ ഉപ്പ
നന്മ നിറഞ്ഞവൻ [അഹമ്മദ്]
Posted by