“ഞാനും കൂട്ടുകാരും ഇന്നലെ മുതലേ ഇവുടെയുണ്ട്, വാ നമുക്ക് ഒന്ന് കറങ്ങിയിട്ട് വരാം”
“അതിനെന്താ പോകാല്ലോ”
അവന്റെ വണ്ടിയിൽ കേറി 5 മിനുറ്റ് കഴിഞ്ഞതും ഒരു കായലിന്റെ തീരത്തേക്കെത്തി. അവിടെ ഒരു ടീം തന്നേ ഇരുപ്പുണ്ട്.
“ടാ ഇതെല്ലാം നമ്മുടെ കൂട്ടുകാരാ”
അവൻ അവിടിരുന്ന ഓരോ ഊളകളെയും പരിചയപ്പെടുത്തി എല്ലാ എണ്ണവും fit ആണ്.
“Da ഇവിടെ വെള്ളമടി ആയിരുന്നോ”
ഞാനവനെ മാറ്റി നിറുത്തി ചോദിച്ചു
“മച്ചാനെ, നമുക്കെല്ലാവർക്കും കൂടി ഒരു cheers ഒക്കെ പറഞ്ഞങ് പിരിയാം, ഇങ്ങനൊക്കെ എപ്പോഴും പറ്റില്ലാലോ, നീ വന്നേ”
“Da വണ്ടിയില വന്നത് തിരിച് ഒട്ടിച്ചു അത്രദൂരം പോകേണ്ടതാ”
“നീ അതിനു പാമ്പാവണമെന്ന് പറഞ്ഞില്ലാലോ, da നല്ല johny walker black label അതും foreign whiskey”
അവൻ ഒരു ഗ്ലാസിൽ അതൊഴിച്ചുകൊണ്ടു, എന്റെനേരെ നീട്ടി…..
“Da വേണ്ട ശെരിയാവില്ല അതും dry”
“Dry, അത് നമുക്ക് ശെരിയാക്കാം, ദേ ഇതടിച്ചില്ലെകിൽ നഷ്ടമാകുമെ”
അവൻ വിസ്കിയിലേക്ക് തണുത്ത sprite ഒഴിച്ചു പറഞ്ഞു…
“നീ ഇനി ഒഴിവൊന്നും പറയാതെ ഇതൊന്നു പിടിപ്പിച്ചേ”
ഞാൻ പിന്നെ അധികമൊന്നും ആലോചിക്കാതെ അത് വാങ്ങി cheers പറഞ്ഞ് ഒറ്റവലി വലിച്ചു….
“സാധനം എങ്ങാനുണ്ടെടാ”
“Pwoli മോനെ”
അങ്ങനെ ഒന്നും രണ്ടും പറഞ്ഞ്, ഒരു സ്മാൾ കൂടി ഞാൻ അകത്താക്കി അവിടുന്ന് ഗുഡ് ബൈ പറഞ്ഞു അവനെന്നെ തിരികെ ഓഡിറ്റോറിയത്തിൽ കൊണ്ടിറക്കി….
തിരിഞ്ഞു നടന്ന് നേരെ പോയി നിന്നത് ചേച്ചിടെ മുന്നിൽ.
“നീ ഇതെവിടായിരുന്നു, എവിടെല്ലാം തിരക്കിനിന്നെ വാ കഴിച്ചിട്ട് ഇപ്പോ തന്നേ ഇറങ്ങണം ദേ നല്ല മഴകോളുമുണ്ട്”
അങ്ങനെ എല്ലാം കഴിഞ്ഞവിടെ നിന്നിറങ്ങി, വണ്ടി ഞാൻ വാങ്ങി ഓടിച്ചു. ഒരു 2 മിനുറ്റ് കഴിഞ്ഞതും….
“നീ വണ്ടി സൈഡിലേക്ക് നിര്ത്തിക്കേ”