നന്മ നിറഞ്ഞവൻ 3
Nanma Niranjavan Part 3 | Author : Ahmed | Previous Part
അങ്ങനെ എന്റെ യാത്ര തുടങ്ങുകയാണ്
ഞാൻ വൈകീട്ട് ഒരു 3മണിക്ക് ഇറങ്ങി ഒരു 5.30മണിക്കൂർ ഡ്രൈവ് ഉണ്ടാവും ഫ്ലൈറ്റ് എന്തായാലും 10.30ആവും ഞാൻ അവിടെ എത്തിയിട്ട് food ഒക്കെ കഴിച്ചു നിൽക്കാം എന്ന് കരുതി പക്ഷെ എന്റെ ഭാഗ്യം കൊണ്ട് നല്ല ബ്ലോക്ക് ഉള്ളത്കൊണ്ട് തന്നെ ഞാൻ 10.45ആയി എയർപോർട്ടിൽ എത്താൻ
ഞാൻ ഭയന്നുപോയ പക്ഷെ ഫ്ലൈറ്റ് അരമണിക്കൂർ ലേറ്റ് ആണെന്ന് അറിഞ്ഞതോടെ ആണ് എനിക്ക് സമാധാനം ആയി കാരണം മറ്റൊന്നും അല്ല ഇക്കയുടെ മകൾ ആളൊരു presure കേസ് ആണെന്നാണ് ഞാൻ അറിഞ്ഞത് ബാംഗ്ലൂർ ഓഫീസിൽ തന്നെ അവളുടെ പെർഫോമൻസ് വളരെ പ്രശ്സതമായിരുന്നു എന്നാണ് കേട്ടിട്ടുള്ളത് ഇതിപ്പോ ഫ്ലൈറ്റ് ലേറ്റ് ആയതുകൊണ്ട് പ്രശ്നം ഇല്ല ഇല്ലെങ്കിൽ ചിലപ്പോൾ ഇന്നുതന്നെ എന്റെ കാര്യത്തിൽ ഒരു തീരുമാനം എടുത്തേനേ പടച്ചോൻ കാത്തു
അങ്ങനെ 1മണിക്കൂർ നേരത്തെ കാത്തിരിപ്പിനൊടുവിൽ എന്റെ മൊബൈലിൽ റിങ് വന്നു ഞാൻ ഫോൺ എടുത്തു
ഞാൻ -ഹലോ
മാഡം- അഹമ്മദ് അല്ലെ ഞാൻ ഹമീദിന്റെ മകൾ ആണ് ഞാൻ എയർപോർട്ടിൽ ഉണ്ട് താൻ എവിടെയാ ഉള്ളത് (ഒരൽപ്പം ഗൗരവം കൂടിയ സ്വരം )
ഞാൻ -എയർപോർട്ടിൽ തന്നെ ഉണ്ട് മാഡം പാർക്കിനിങ്ങിൽ ഉണ്ട്
മാഡം-താനവിടെ എന്തുചെയ്യാ ഇവിടെവന്നു ഈ ബാഗ് ഒക്കെ എടുത്തുകൊണ്ടു പോടോ
ഞാൻ-സോറി മാഡം ഞാൻ ഇപ്പൊ വരാം വണ്ടി പാർക്ക് ചെയ്‌യായിരുന്നു
പടച്ചോനെ ഇതിപ്പോ ഞാൻ വിചാരിച്ചതിനെക്കാളും സീൻ ആണല്ലോ ഇത് പണിയാകും ആദ്യം തന്നെ നല്ലോണം കിട്ടി
ഞാൻ പെട്ടന്ന് തന്നെ മുന്നിൽ എത്തി, ഒരു പർദ്ദ ഇട്ടൊരു പെൺകുട്ടിയെ കണ്ടപ്പോ എനിക്ക് ഇതാണ് ആളെന്ന് തോന്നി എന്റെ പെങ്ങളെ പ്രായം കാണും നല്ല മാന്യമായി തന്നെ വസ്ത്രം ധരിച്ചിട്ടുണ്ട് ഞാൻ അടുത്തുപോയി സംസാരിച്ചു ആളെ ഉറപ്പിച്ചു ഞാൻ പെട്ടിയും എടുത്തു മുന്നിൽ നടന്നു എന്റെ വണ്ടിയുടെ അടുത്ത് എത്തിയപ്പോ ഞാൻ നിന്നു ഡിക്കി തുറന്നു പെട്ടി ഒക്കെ അതിൽ വച്ചു മാഡം അപ്പോയെക്കും വണ്ടി ഒന്ന് നോക്കി പിന്നിൽ കയറി ഇരുന്ന് ഞാൻ വണ്ടി മുന്നോട്ട് പായിച്ചു
താൻ വണ്ടി sea ക്വീൻ ഹോട്ടലിലേക്ക് വിട് എന്ന് ഗൗരവം വിടാതെ പറഞ്ഞു ഇക്കയെ ഫോൺ ചെയ്തു ലാൻഡ് ചെയ്ത കാര്യം വിളിച്ചുപറയുന്നുണ്ടായിരുന്നു
ഞാൻ വണ്ടി ഗൂഗിൾ മാപ് നോക്കി ഹോട്ടലിൽ എത്തി
മാഡം അകത്തുകയറി റിസെപ്ഷനലിൽ പോയി