എന്റെ നിലാപക്ഷി 2 [ ne-na ]

Posted by

എന്റെ നിലാപക്ഷി 2
Ente Nilapakshi Part 2 | Author : Ne-Na | Previous part

 

ദിവസങ്ങൾ കഴിയുംതോറും ശ്രീഹരിയും ജീനയും തമ്മിലുള്ള സൗഹൃദത്തിന്റെ ദൃഢത കൂടി വന്നു. അവളിപ്പോൾ അവനോടു വാ തോരാതെ സംസാരിക്കും… വീട്ടിൽ ആയാലും കോളേജിൽ ആയാലും ഏതു സമയവും അവനോടൊപ്പം തന്നെയായിരുന്നു ജീന.. കുഞ്ഞു കുഞ്ഞു ചോദ്യങ്ങളും നിഷ്കളങ്കമായ ചിരിയോടും അവൾ കൂടെ ഉള്ളത് അവനും സന്തോഷമായിരുന്നു.
സമർത്ഥമായി പഠിക്കുന്ന അവളെ അധ്യാപകർക്കും ഇഷ്ട്ടമായിരുന്നു. വീട് തൂത്തു തുടച്ച്, അവന്റെ ഉൾപ്പെടെയുള്ള ഡ്രെസ്സുകൾ കഴുകി, പാചകവും കഴിഞ്ഞു അവളെപ്പോഴാണ് പഠിക്കാൻ സമയം കണ്ടെത്തുന്നതെന്ന് ശ്രീഹരിക്കൊരു അത്ഭുതമായിരുന്നു.
ഇതിനിടയിൽ ദിവസേനയുള്ള കൂടിക്കാഴ്ചകളിലൂടെയും ഫോൺവിളികളിലൂടെയും ശ്രീഹരിയും ക്ലാരയും മാനസികമായി ഒരുപാട് അടുത്തിരുന്നു. രണ്ടുപേരുടെയും ഉള്ളിൽ പ്രണയം ഉണ്ടായിരുന്നെങ്കിലും അവർ അത് തുറന്നു പറഞ്ഞിരുന്നില്ല. പക്ഷെ രണ്ടുപേർക്കും അത് പറയാതെ തന്നെ അറിയുകയും ചെയ്യാമായിരുന്നു.
ശ്രീഹരിയെ പോലെ തന്നെ ക്ലാരക്കും ജീനയെ ഒരുപാട് ഇഷ്ട്ടമായിരുന്നു. ശ്രീഹരിയും ക്ലാരയും കണ്ടുമുട്ടുന്ന സമയങ്ങളില്ലാം അവർക്കിടയിലെ നിറ സാനിദ്യമായിരുന്നു ജീന. പല സന്ദർഭങ്ങളിലും അവർക്കു സ്വകാര്യത സമ്മാനിക്കുന്നതിനായി ജീന ഒഴിഞ്ഞു പോകാറുണ്ടെങ്കിലും ക്ലാര അവളെ കൂടെ പിടിച്ചു നിർത്തുകയാണ് ചെയ്തിരുന്നത്.
അന്നൊരു ഞാറാഴ്ച ദിവസം രാവിലെ ക്ലാരയുമായി ഫോണിൽ സംസാരിച്ചുകൊണ്ട് ബെഡിൽ കിടക്കുകയായിരുന്നു ശ്രീഹരി.അപ്പോഴാണ് കോഫിയുമായി ജീന അവന്റെ റൂമിലേക്ക് കയറി വന്നത്.
“ആഹാ.. ഇന്ന് സൺ‌ഡേ ആയിട്ട് നേരത്തെ എഴുന്നേറ്റോ?”
അവൻ ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടുകൊണ്ട് പറഞ്ഞു.
“എന്റെ ഉറക്കം കളയാനായിട്ട് നിന്റെ ചേച്ചി രാവിലെതന്നെ വിളിച്ചുണർത്തി.”
അത് കേട്ട ക്ലാര ഫോണിൽ കൂടി പറഞ്ഞു.
“എന്റെ ജീനേ.. ഇവനെ പോത്തുപോലെ ഉറങ്ങാൻ സമ്മതിക്കാതെ രാവിലെതന്നെ ചവിട്ടു ഉണർത്തിക്കൂടേ നിനക്ക്?”
അതുകേട്ട ജീന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *