“‘ മനോജിന്റെ കൂടെ പഠിക്കുന്നതാ ..”
“‘മനുവിന്റെ ഗേൾഫ്രണ്ട് ?”’
“‘ഹേയ് ..ഇവളെക്കൊണ്ടൊരു ആവശ്യമുണ്ട് . “”‘സൂര്യൻ പറഞ്ഞിട്ട് ആ പെൺകുട്ടിയെ നോക്കി .
“‘ നിനക്കുള്ള ഡ്രെസ് ഡ്രൈവർ കൊണ്ടുവന്നിട്ടുണ്ട് . അഴുക്ക് പുരളണ്ട. കോളേജ് വിടുന്ന സമയത്ത് തിരിച്ചു പോകേണ്ടതല്ലേ “”
“‘ശെരി സാർ …”” അവൾ അകത്തേക്ക് പോയി .
“”സൂര്യാ അടുത്ത ലേലം ഇന്നല്ലേ .. പോകുന്നില്ലേ ?”’
“‘ നമ്മുടെ ആളുകളുണ്ട് . റീബ ചെല്ല് ..ഞാൻ വന്നേക്കാം . പുറത്തുണ്ടാവും ഞാൻ “‘
“‘എന്നാൽ ശെരി …””‘റീബ കാറിന്റെ അടുത്തേക്ക് നീങ്ങി .
…………………………………………….
“” ബോബി ….എന്തായി കാര്യങ്ങൾ ?”” റീബ സൂര്യന്റെ ബംഗ്ലാവിനു പുറത്തേക്കിറങ്ങിയപ്പോൾ സീറ്റിനടിയിൽ നിന്നൊരു മൊബൈൽ എടുത്ത് ബ്ലൂടൂത്ത് വഴി കണക്റ്റ് ചെയ്തു .
“” ഞാൻ ലേലം നടക്കുന്നിടത്തേക്ക് പോകുവാണ് .. റീബേച്ചി എത്തിയോ ?””
“‘ ഞാൻ സൂര്യന്റെ വീട്ടിൽ നിന്നിറങ്ങി .. സൂര്യന് ഇതുവരെ മനസ്സിലായിട്ടില്ല നമ്മളാണ് ലേലം പിടിച്ചതെന്ന് . ഹഹഹ ?”’
“‘ റീബേച്ചി…അത് .,… ചെറിയൊരു പ്രശ്നമുണ്ട് . “‘ബോബിയുടെ ശബ്ദത്തിലെ പതറിച്ച മനസ്സിലാക്കിയ റീബ നെറ്റി ചുളിച്ചു .
“‘എന്താടാ ..”” റോഡിൽ ടയർ കത്തിയമരുന്നശബ്ദവും സ്മെല്ലും , അവൾ വണ്ടി സൈഡിലേക്കൊതുക്കി .