മാത്യൂസ് സുമേഷിന്റെ കാലിൽ ചവിട്ടിയിട്ട് കണ്ണുകൊണ്ടെന്തോ ആഗ്യം കാണിച്ചു .സൂര്യപ്രസാദ് അത് കണ്ടു .
“‘ പരമേശ്വരന്റെ ചിട്ടിക്കമ്പനി എങ്ങനെ പോകുന്നു സുമേഷേ ?”’
“‘ കുഴപ്പമില്ല അങ്കിൾ “‘
“‘അവൻ ചിട്ടീടെ മറവിൽ ബ്ലേഡും ഉണ്ടല്ലേ ..ഹ്മ്മ്”‘ സുമേഷിന്റെ ഉള്ളൊന്ന് ആളി ..
“‘ഹേ ..അങ്ങനെയൊന്നുമില്ല അങ്കിൾ …”‘
“‘മാത്യുസേ അമ്മ ഇപ്പഴും ആഴ്ച്ചേൽ ഒന്നേ വരാറുള്ളോ ? വീടുപണിയൊക്കെ എന്തായി ?”’
മാത്യൂസ് ഒന്നമ്പരന്നു .
മാത്യൂസിന്റെ അമ്മക്ക് അൽപം ദൂരെ ഒരു കന്യാസ്ത്രീ മഠത്തിൽ പാചകമാണ് ജോലി . മാത്യൂസും അമ്മയും മാത്രം . ഇടിഞ്ഞുവീഴാറായ ഒറ്റമുറി വീട്ടിലാണ് താമസം . ഗവർമെന്റ് സഹായവും മഠത്തിൽ നിന്നുള്ള സഹായവും കൊണ്ട് വീട് പണി തുടങ്ങിയിരിക്കയാണിപ്പോൾ . മാത്യൂസ് അകന്ന ബന്ധത്തിലുള്ള ഒരു വീട്ടിൽ പോയി രാത്രി കിടക്കും . അവിടെ അത്ര സുഖമുള്ള അന്തരീക്ഷമല്ലാത്തതിനാൽ മിക്കവാറും ഫ്രെണ്ട്സിന്റെ വീട്ടിലോ മറ്റോ ആകും അന്തിയുറക്കം .ഇതൊക്കെ സൂര്യപ്രസാദ് എങ്ങനെയറിഞ്ഞുവെന്നാണവൻ ആലോചിച്ചത് .
“” സുമേഷേ .. ഇപ്പഴും പരമേശ്വരൻ പെട്രോൾ കാശ്മാത്രമേ തന്നു വിടാറുള്ളൊ ?”’ സൂര്യന്റെ അടുത്ത വാക്ക് കേട്ടതും സുമേഷ് അപകടം മണത്തു .
“” ഇത് രണ്ടാൾക്കും കൂടെ എടുക്കാം . ഞാൻ പറഞ്ഞ കാര്യങ്ങൾ രഹസ്യമായിരിക്കട്ടെ .നിങ്ങളിവിടെ വന്നതോ , ഞാനുമായി സംസാരിച്ചതോ നമ്മളല്ലാതെ ആറുമാറിയരുത് . മനോജ് ഒരിക്കലും ‘ ”’ “‘ സൂര്യപ്രസാദ് ടേബിളിന്റെ സൈഡിലുള്ള ഡ്രോ തുറന്ന് നൂറിന്റെ രണ്ട് കെട്ടെടുത്തു വെച്ചു അവരെ നോക്കി . സുമേഷും മാത്യൂസും പരസ്പരം നോക്കിയതല്ലാതെ പൈസ എടുത്തില്ല . കാലിൽ തോണ്ടലും മാന്തലും . സൂര്യപ്രസാദ് മൊബൈൽ എടുത്ത് എന്തോ നോക്കുന്ന പോലെ ഇരുന്നുകൊണ്ട് അവരുടെ ഭാവങ്ങൾ ശ്രദ്ധിച്ചു . ഒരു മിനുട്ടിന് ശേഷം സൂര്യൻ എഴുന്നേറ്റു .