നന്മ നിറഞ്ഞവൻ 7
Nanma Niranjavan Part 7 | Author : Ahmed | Previous Part
നെസിയുടെ കഥ
നെസിയുടെ ഏറ്റവും അടുത്ത ഫ്രണ്ട് ആയിരുന്നു ഫാത്തിമ രണ്ടാളും ഒരേ പ്രായക്കാർ ഹാമിദിക്കയുടെ ഏറ്റവും അടുത്ത സുഹൃത്തായ അലിയുടെ മകൾ അലി ഹാമിദിക്കയെ പോലെ സാമ്പത്തികമായി വലിയവൻ ആയിരുന്നില്ല പക്ഷെ ഒരിക്കലും ആ വലിപ്പച്ചെറുപ്പം അവരുടെ ബന്ധത്തെ ബാധിച്ചില്ല രണ്ടാളും ഒരേ സമയത്തു വിവാഹം അടുത്തടുത്തായി തന്നെ മക്കളും പിറന്നു രണ്ടാള രണ്ടാളും ചെറുപ്പം മുതൽ ഒന്നായി വളർന്നു രണ്ടാളെയും ഹാമിദിക്ക സ്വന്തം മക്കളായി തന്നെ കണ്ടു ഒരു വേർതിരിവും അദ്ദേഹം കാണിച്ചില്ല നെസിയും ഫാത്തിമയെ സ്വന്തം കൂടപ്പിറപ്പു പോലെതന്നെ കണ്ടു
രണ്ടാൾക്കും ഹാമിദിക്ക തന്നെ ആയിരുന്നു പടിപ്പിനുള്ള ചിലവ് നോക്കിയിരുന്നത് അലിക്ക് ഒന്നിനും കഴിയുമായിരുന്നില്ല നഗരത്തിലെ ഏറ്റവും നല്ല സ്കൂളിൽ തന്നെ രണ്ടാളും പഠിച്ചു ഒരേ ക്‌ളാസിൽ തന്നെ
പ്ലസ് ടു വിനു രണ്ടാൾക്കും ഫുൾ A+ഉണ്ടായിരുന്നു അവരുടെ ഇഷ്ടപ്രകാരം തന്നെ അവരിഷ്ടപെട്ട കോളേജിൽ ഇഷ്ടമുള്ള കോഴ്സ് തന്നെ പഠിക്കാൻ ഉള്ള അവസരം ഹാമിദിക്ക ഒരുക്കി
കോളേജിൽ രണ്ടാളും ഒരുമിച്ചു അടിച്ചുപൊളിച്ചു നടന്നു അവർ എല്ലാത്തിനും ഒന്നായിരുന്നു പക്ഷെ പതിപ്പിന്റെ വിഷയത്തിൽ മാത്രം അവർക്കു വിട്ടുവീഴ്ചയില്ല
രണ്ടാളും ക്ലാസ്സിൽ ഒന്നാമത് തന്നെ
അങ്ങനെയിരിക്കുമ്പോൾ ആണ് ഫാത്തിമ വഴി ഫാത്തിമയുടെ ഒരു കസിനെ നെസി പരിചയപെടുന്നത് അൻവർ
കോളേജിൽ സ്റ്റാർ ആയിരുന്നു അൻവർ എല്ലാർക്കും പ്രിയപ്പെട്ടവൻ എന്തിനും മുന്നിൽ നിൽക്കുന്നവൻ എല്ലാത്തിനും ഉപരി നല്ല സ്വഭാവത്തിനും പെരുമാറ്റത്തിനും ഉടമ
കോളേജിൽ MBA സെക്കന്റ് ഇയർ വിദ്യാർത്ഥി ആണ് അൻവർ അവർ തമ്മിൽ പെട്ടന്ന് അടുത്ത് നല്ല സുഹൃത്തുക്കൾ ആയി
പിന്നെ എപ്പയോ നെസിയും അൻവറും തമ്മിൽ പ്രേമവുമായി ഫാത്തിമയായിരുന്നു ഇവരെ ഒന്നിപ്പിക്കാൻ എപ്പോഴും മുന്കൈ എടുത്തത്