“അല്ല എന്താണാവോ പെട്ടന്ന് കൊട്ടാരത്തിലേക്ക് വിളിപ്പിക്കാന്‍”
“ആവൊ ..നാളെ കഴിഞ്ഞു ആയിരത്തി തൊണ്ണൂറ്റി നലാമാണ്ട് തുടങ്ങയല്ലേ…എന്തെങ്കിലും വിശേഷാല്‍ പൂജകള്‍ ഉണ്ടാകും”
അത് കേട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി തരിച്ചത് വിനു മാത്രമായിരുന്നു…ആയിരത്തി തൊണ്ണൂറ്റി നാലമാണ്ട് എന്ന് പറയുമ്പോള്‍ ഞാന്‍ അപ്പോള്‍ നൂറു വര്ഷം പിറകിലെ കാഴ്ചകള്‍ ആണോ കണ്ടു കൊണ്ടിരിക്കുന്നത് ….ഈശ്വരാ…ഇതെന്താ ഇങ്ങനെ….കൊശവന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ കൊശവന്‍ കൈ വിരലുകളില്‍ മൂന്നു എന്ന് ആഗ്യം കാണിച്ചു…
മൂന്നു നിബന്ധനകള്‍….കാഴ്ചകളുടെ ഇടയില്‍ ചോദ്യങ്ങള്‍ പാടില്ല…എന്തിനെയും സ്വീകരിക്കുകയും വേണം…വിനു മൌനം പാലിച്ചു..എങ്കിലും അവന്‍റെ ശരീരത്തിലെ വിറയല്‍ മാത്രം മാറിയില്ല…അത്രയും സമയം കാനന വീഥിയില്‍ നന്നേ തണുപ്പ് അനുഭവപ്പെട്ട അവനു പക്ഷെ ഈ സമയം ശരീരം ചുട്ടു പഴുക്കുന്നതുപ്പോലെ തോന്നി…
വിനു വീണ്ടും അവരുടെ സംസാരം മാത്രം ശ്രദ്ധിക്കാന്‍ തുടങ്ങി..
“ആഹാ അപ്പോള്‍ പൂജകള്‍ എല്ലാം തന്നെ കഴിഞ്ഞാണോ കൊട്ടാരത്തിലെ പൂജകള്‍ ചെയ്യാന്‍ പോകുന്നത്…ആട്ടെ ധക്ഷായനിക്ക് പ്രായം യിസ്ച്ച കൂടിലെ ഇപ്പോള്‍”
കേശവന്‍ നായര്‍ നാലുപാടും നോക്കികൊണ്ട് പതുക്കെയാണ് അത് ചോദിച്ചത്..
“അഹ അപ്പോള്‍ കേശവന്‍ നായര്‍ക്കു ആ ഇല്ലത്തേക്ക് പോക്കുവരവുണ്ട് എന്ന് സാരം”
“അയ്യോ ഇപ്പോള്‍ ഇല്ല..വര്ഷം കുറെ ആയി ..വേളിയൊക്കെ കഴിഞ്ഞേല്‍ പിന്നെ ഉള്ള കുംബിളിലെ കഞ്ഞിയും കുടിച്ചങ്ങനെ പോകുന്നു..മടുക്കുമെങ്കിലും വേറെ നിവര്‍ത്തിയില്ലലോ ..”
“ഇല്ലത്തെ അവസ്ഥയും മറിച്ചല്ലാട്ടോ നായരെ പക്ഷെ ഇങ്ങനെ ഒരു അവസരം കിട്ടിയപ്പോള്‍ പിന്നെ നാം ഒന്നും നോക്കിയില്ല…പക്ഷെ വാരസ്യാരുടെ അടുത്ത് രണ്ടു ചെറു പൈതലുകള്‍ വന്നിട്ടുണ്ട് കേട്ടോ”
“അതെയോ ,,അത് നല്ലൊരു വാര്‍ത്തകള്‍ ആണല്ലോ..എങ്ങനയുണ്ട് പൈതങ്ങള്‍ സഹകരണ മനോഭാവം ഉള്ളവയാണോ?”
“പിന്നെ ഇല്ലാതിരിക്കോ വെറുതെ അല്ലല്ലോ ആവശ്യത്തിനുള്ള ദ്രവ്യം കൊടുത്തിട്ടല്ലേ…പിന്നെ സഹകരിച്ചില്ലെങ്കില്‍ പിന്നെ എങ്ങന്യ”
രണ്ടു പേരും കുണുങ്ങി ചിരിച്ചു..
“എന്തായാലും അണിമംഗലം എത്താന്‍ സമയം കുറേയുണ്ട് എങ്കില്‍ ആ ക്ഷാരത്തെ വിശേഷങ്ങള്‍ വിരോധമില്ലെങ്കില്‍ പറയു…കേട്ടെങ്കിലും രേസിക്കാലോ”
അണിമംഗലത്തെ ചുടലക്കാവ് 7 [ Achu Raj ]
Posted by