രചനയുടെ വഴികൾ 2 [അപരൻ]

Posted by

അപാരം! കണ്ടാൽ പറയില്ല.

മന്ത്രിണിയും എത്തി. രണ്ടു പേരും മുറിയിൽ കയറി കതകടച്ചു.

വെളിയിൽ നിൽക്കുന്നവർക്ക് ഒളിഞ്ഞു നോക്കാനായി മുറിയുടെ ഭിത്തിൽ ദ്വാരങ്ങളുണ്ട്. മൂന്നു ദ്വാരം. ഒന്നു രാജാവിനു മാത്രം. രണ്ടാമത്തേത് മന്ത്രിമാർക്ക്. മൂന്നാമത്തേത് പബ്ലിക്കിന്…

മന്ത്രി ഒരു സ്ക്രൂഡ്രൈവർ എടുത്തു കൊണ്ടു വന്ന് ഭിത്തി തുരക്കാൻ തുടങ്ങി…

” മന്ത്രിപുംഗവനെന്താ ഈ കാണിക്കുന്നത് ” രാജാവ് ചോദിച്ചു.

” കാണാനൊരു തൊളയിടുകാ.”

” മന്ത്രിക്കു സ്വന്തമായി ഒരു തൊളയില്ലേ. അതിൽക്കൂടെ നോക്കിയാപ്പോരേ. വേണേൽ എന്റെ തൊളയിലൂടെ നോക്കിക്കോ “

” വേണ്ട രാജൻ. സ്വന്തമായി ഇങ്ങനെ തൊളച്ചു കാണുന്നതാ സുഖം”

” അല്ലാ മന്ത്രിപുംഗവൻ ഇതു വരെ ഒളിഞ്ഞു നോക്കിയില്ലേ ” ഞാൻ ചോദിച്ചു.

” പിന്നെ മന്ത്രിയിവിടെ എന്തെടുക്കുവാരുന്നെന്നാ സാഹിത്യകാരൻ വിചാരിച്ചത്. രാവിലെ തൊട്ടു തൊളയിലൂടെ നോക്കിനോക്കി മന്ത്രീടെ മൂക്കു ചതഞ്ഞിരിക്കുന്ന കണ്ടോ. ഭിത്തിയിലമർന്നിരുന്നതാ…” അടുത്തു നിന്ന ഭടൻ പറഞ്ഞു

സമയം അഞ്ചുമണി കഴിഞ്ഞിട്ടും മോക്ഷാ ഭരതിനെ കാണാനില്ല. കൊണ്ടുവരാൻ പോയവന്റെ വിവരവുമില്ല.

” ഇനി വല്ല ട്രാഫിക് ജാമിലും അകപ്പെട്ടോ ” ഞാൻ മരയ്ക്കാരോടു ചോദിച്ചു.

” ഹേയ്! അസംഭവ്യം. രാജാവിന്റെ വണ്ടിയല്ലേ. ട്രാഫിക് ബാധകമല്ല “

അപ്പോഴേക്കും രാജാവ് തലകറങ്ങി താഴെ.

കൊട്ടാരംവൈദ്യൻ ഓടിയെത്തി. പരിശോധിച്ചു പറഞ്ഞു,

” പേടിക്കേണ്ടാ. ടെൻഷൻ മാറ്റാൻ ഇപ്പം വലിച്ചു കേറ്റിയ വിസ്കി തലയ്ക്കു പിടിച്ചതാ “

” അങ്ങനെ വരാൻ വഴിയില്ലല്ലോ. നിന്നനിൽപ്പിൽ രണ്ടു ഫുള്ളു കേറ്റിയാലും രാജാവിന് ഒന്നും പറ്റാറില്ലല്ലോ ” മന്ത്രി ആശങ്ക പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *