രചനയുടെ വഴികൾ 2 [അപരൻ]

Posted by

” നാണക്കേടാവും. മഹാറാണിയുടെ ചാരിത്ര്യവും കുമാരിയുടെ പാതിവ്രത്യവും പാലാരിവട്ടം പാലം പോലെ പൊളിഞ്ഞു പോകും ” രാജാവ്.

വെടിറാണിക്ക് ചാരിത്ര്യമോ ? അവിവാഹിതയായ കുമാരിക്ക് പാതിവ്രത്യമോ ? കൺഫ്യൂഷനടിച്ചു…

മുഖം വായിച്ച് രാജാവ് വീണ്ടും അരുളി ,

” സോറി സാഹിത്യകാരാ. ടെൻഷൻ കാരണം മാറിപ്പോയതാ… മഹാറാണിയുടെ പാതിവ്രത്യവും കുമാരിയുടെ ചാരിത്ര്യവും ആണു ശരി. എഡിറ്റു ചെയ്തിരിക്കുന്നു “

” അടിയൻ. അങ്ങയുടെ കല്ലുവച്ച നുണ വരവു വച്ചിരിക്കുന്നു “

പക്ഷേ ഇനിയെന്ത് ?
രാജ്യത്തിനു നാണക്കേടാവുമല്ലോ.
മന്ത്രിയുടേയും രാജാവിന്റേയും തലയിൽ നിന്നുയരുന്ന ആലോചനയിൽ നിന്നും ഓരോ പിടി വാരി സ്വന്തം തലയിൽ വച്ചു…
ഇതാണെളുപ്പം. അല്ലേൽ ഇനി സ്വന്തമായി ആലോചിച്ചൊക്കെ വരാൻ സമയം പിടിക്കും…

ഒരു പിടി ആലോചന തലയിൽ നിന്നൊഴിഞ്ഞപ്പോൾ രാജാവ് ഒരു ഭടനെ വിളിച്ചു,

” എടോ ഭടാ. പോയി ഒരു ലാർജ് ഹണീബീ കൊണ്ടു വാ “

ഭടൻ പോയി.
തിരിച്ചെത്തി.

തലയിൽ വലിയോരു ഓട്ടുരുളി.
മൂന്നു ലിറ്റർ ഹണീബീയും സോഡയും കൂടി മിക്സ് ചെയ്തതാണ് ഉരുളിയിൽ…

തോൽവി പിണയുമെന്ന ആശങ്ക ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് രാജാവ് ഒറ്റവലിക്ക് ഉരുളി കാലിയാക്കി. ടച്ചിംഗ്സായി കൊണ്ടു വന്ന കാന്താരിമുളകും ഉള്ളിയും ചതച്ചുണ്ടാക്കിയ ചമ്മന്തി ഒരു പിടി വാരി നക്കി.

ഇത്രയും ബ്രാണ്ടിയുടെ പിറകേ കാന്താരിയും കൂടി വയറ്റിലേക്കു ചെന്നപ്പോൾ രാജാവിന്റെ സങ്കടം പൊങ്ങി വന്നു.

രാജൻ തിരുമൂക്ക് പിഴിഞ്ഞു. അടുത്തു നിന്ന ഭടന്റെ കുണ്ടിയിൽ തുടച്ചു.

ഭാഗ്യം കൊണ്ട് കാന്താരി വാരിയ കൈ കൊണ്ടു തന്നെയാണ് രാജമൂക്കു പിഴിഞ്ഞത്…

Leave a Reply

Your email address will not be published. Required fields are marked *