ഞായറാഴ്ച രാവിലെ തന്നെ നെസി ടിവിയുടെ മുന്നിൽ നിൽക്കുകയാണ് 10മണി എന്താണ് ആവാത്തത് എന്നാണ് നെസിയുടെ സംശയം
സമയം 10.00
നേരെ ചൊവ്വയിലേക്ക് എല്ലാർക്കും സ്വാഗതം
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ മുഴുവൻ ചർച്ച ഇന്നത്തെ ദിവസം ആണ് കേരളം മുഴുവൻ കാത്തിരിക്കുകയായിരുന്നു ഈ ദിവസത്തിനായി അഹമ്മദിന്റെ വിവരങ്ങൾ അറിയാൻ
കഴിഞ്ഞ 3മാസങ്ങൾ ഞങ്ങൾ അഹമ്മദിന്റെ പുറകെ ആയിരുന്നു പക്ഷെ കണ്ടെത്താൻ ഒരു നിവർത്തിയും ഇല്ല അഡ്രസ് ഇല്ല ഫോൺ നമ്പർ ഇല്ല ഇപ്പോൾ പഴയ ആരുമായും ബന്ധങ്ങളും ഇല്ല
സഹോദരനെയും സഹോദരിയെയും ബന്ധപ്പെട്ടെങ്കിലും എവിടെയാണെന്ന് പറയാൻ അവർ കൂട്ടാക്കിയില്ല അഹമ്മദിന്റെ കർശന നിർദ്ദേശം ആണ് ആരോടും താൻ എവിടെയാണ് എന്ന് പറയരുതെന്ന് പിന്നെ വളരെ കഷ്ടപ്പെട്ടാണെങ്കിലും ഞങ്ങൾ അദ്ദേഹത്തെ കണ്ടെത്തി ഊട്ടിയിൽ തന്റെ ഫാം ഹൌസിൽ ആരോടും ബന്ധമില്ലാതെ
അതിനു ആഗ്രഹവുമില്ലാതെ തന്റെ പൈകളോടൊപ്പം മാത്രം ഒതുങ്ങി ജീവിക്കുന്നു ഇപ്പോൾ അദ്ദേഹം വളരെ മാറിയിക്കുന്നു ആ രൂപം
ചിരിച്ചു തന്നെ സ്വീകരിച്ചു ഭക്ഷണം വിശ്രമിക്കാൻ സ്ഥലം എല്ലാം നൽകി
ആവശ്യം പറഞ്ഞപ്പോൾ തന്നെ സന്തോഷത്തോടെ നിഷേധിച്ചു
പിന്നെ അദ്ദേഹത്തിന്റെ ഉപ്പ വഴി ഞങ്ങൾ നിർബന്ധിച്ചു അങ്ങനെ വരാം എന്നേറ്റു
ഇപ്പോൾ ഞങ്ങൾ ഉള്ളത് ഊട്ടിയിൽ coolpex ഹോട്ടലിൽ ആണ് കൊച്ചി വരെ വലിയ യാത്ര നടത്താൻ ഉള്ള ശാരീരിക ആരോഗ്യം ഇല്ല എന്ന അദ്ദേഹത്തിന്റെ വാക്കുകൾക്ക് വില കല്പിച്ചു ഇവിടെ ഞങ്ങൾ ഒരു ചെറിയ സ്റ്റുഡിയോ സെറ്റ് ചെയ്തു
അപ്പൊ നമുക്ക് സന്തോഷത്തോടെ ക്ഷണിക്കാം mr അഹമ്മദ് on മൈ ഷോ
നേരെ ചൊവ്വേ
നന്മ നിറഞ്ഞവൻ 9 [അഹമ്മദ്]
Posted by