ക്യാമറ വാതിലിലേക്ക് നീങ്ങി അഹമ്മദിനായി ആ വാതിലുകൾ തുറക്കപ്പെട്ടു ആ രൂപം ആ ദൃശ്യം തത്സമയം കണ്ടുകൊണ്ടിരുന്ന എല്ലാവരുടെയും മനസ്സിൽ ഒരു കിടുങ്ങൽ ഉണ്ടാക്കി
നെസി ആ കയ്ച്ച കണ്ടു സോഫായിൽ തളർന്നിരുന്നുപോയ്
വലതുകയിൽ ഊന്നുവടിയുമായി വലതുകാൽ സൂക്ഷമതയോടെ വേച്ചു വേച്ചു വളരെ മെലിഞ്ഞൊട്ടിയ ശരീരവുമായി അഹമ്മദ്
ഇടതുകൈ ചലനശേഷി ഇല്ലാതെ തൂങ്ങി കിടക്കുന്നു ചാനലിലെ ഒരു പയ്യൻ അഹമ്മദിനെ പതിയെ നടക്കാൻ സഹായിച്ചുകൊണ്ടിരിക്കുന്നു
എന്നെ ചെയറിൽ കൊണ്ടിരുത്തി അവൻ തിരിച്ചു പോകാൻ ഒരുങ്ങി ഞാൻ അവനോടു നന്ദി പറഞ്ഞു
ഞാൻ സന്തോഷിനു മുന്നിൽ ഇരുന്നു
സന്തോഷ്-നേരെ ചൊവ്വയിലേക്ക് സ്വാഗതം
ഞാൻ ചിരിച്ചു കൊണ്ടു നന്ദി പറഞ്ഞു വീണുകിടന്ന എന്റെ ഇടതുകൈ പതുക്കെ എന്റെ മടിയിൽ വലതുകൈ കൊണ്ട് എടുത്തുവച്ചു
സന്തോഷ്-അഹമ്മദ് കേരളം ഒട്ടുക്കു ഇപ്പോൾ ഈ പ്രോഗ്രാം കാണുന്നുണ്ട് അവർക്കെല്ലാം വേണ്ടിയാണു എന്റെ ആദ്യ ചോദ്യം എവിടെയായിരുന്നു ഇത്രേം കാലം
ഞാൻ -ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു എന്റെ ഫാം ഹൌസിൽ എന്നെ സ്നേഹിക്കുന്ന എന്റെ പശുക്കളുമൊത്തു
സന്തോഷ് -താങ്കൾ ഒരു ഒളിച്ചോട്ടത്തിൽ ആയിരുന്നോ ഇത്രേം കാലം എന്ന് തോന്നിയിട്ടുണ്ടോ?
ഞാൻ -ഒരിക്കലുമില്ല എന്നെ വെറുപ്പോടെ സ്വന്തം ബന്ധുക്കൾ പോലും നോക്കിയപ്പോൾ പിന്നെ അവരെ ആരെയും ബുദ്ധിമുട്ടിക്കാതെ ഞാൻ തന്നെ മാറിനിന്നു എന്ന് മാത്രം
നന്മ നിറഞ്ഞവൻ 9 [അഹമ്മദ്]
Posted by